മകന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു

മകന്റെ കുത്തേറ്റ് ചികിത്സയിലായരുന്ന അമ്മ മരിച്ചു. അങ്കമാലി നായത്തോട് സ്വദേശിനിയായ മേരിയാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം.ഈ മാസം ഒന്നാം തിയതിയാണ് മേരിക്ക് കുത്തേറ്റത്. മകന്‍ കിരണാണ് ആക്രമിച്ചത്. ഒന്നാം തിയതി പുലര്‍ച്ചെ വീട്ടില്‍വെച്ചുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കിരണ്‍ മേരിയെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.സംഭവത്തെ തുടര്‍ന്ന് പൊലീസ് കിരണിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാള്‍ ഇപ്പോള്‍ ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്

Related posts

Leave a Comment