പാലക്കാട്പിഞ്ചു കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

പാലക്കാട്: പാലക്കാട് ഷൊർണൂരിൽ പിഞ്ചു കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അനിരുദ്ധ് (4 വയസ്), അഭിനവ്(1 വയസ്) എന്നിവരാണ് കൊല്ലപ്പെട്ടത്. മക്കളെ കൊലപ്പെടുത്തിയ ശേഷം ദിവ്യ കൈ ഞരമ്പ് മുറിക്കുകയും ഉറക്ക ​ഗുളിക കഴിക്കുകയും ചെയ്തു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.കൊലപാതകവും ആത്മഹത്യയും കണ്ട ഞെട്ടലിൽ ദിവ്യയുടെ ഭർത്താവിന്റെ അമ്മയും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്. ഇവരും ചികിത്സയിലാണ്. ആത്മഹത്യാ ശ്രമത്തിനും കൊലപാതകത്തിനും കാരണമെന്തെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോ​ഗമിക്കുകയാണ്.

Related posts

Leave a Comment