പീഡിപ്പിക്കപ്പെട്ട യുവതിയുടെ അമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: ചേവായൂരിൽ ബസിൽ പീഡനത്തിന് ഇരയായ യുവതിയുടെ അമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയായിരുന്നു ഇവർ.ജൂലൈയിലാണ് മാനസിക വെല്ലുവിളി നേരിടുന്ന 21-കാരിയെ മൂന്നു പേർ ചേർന്ന് നിർത്തിയിട്ട ബസിനുളളിൽ ബലാത്സംഗം ചെയ്തത്. കുന്ദമംഗലം സ്വദേശി ഗോപീഷ്, പത്താംമൈൽ സ്വദേശി മുഹമ്മദ് ഷമർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽപോയ രണ്ടാം പ്രതി പന്തീർപാടം സ്വദേശി ഇന്ത്യേഷ് കുമാറിനായി അന്വേഷണം ഊർജ്ജിതമായി തുടരുകയാണ്. യുവതി നേരത്തേയും പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചികിത്സ തേടിയിരുന്ന യുവതി രോഗം കലശലാകുമ്പോൾ വീട് വീട്ടിറങ്ങാറുണ്ട്. ഇത്തരത്തിൽ വീട് വിട്ടിറങ്ങിയപ്പോഴാണ് താൻ മുമ്പും പീഡനത്തിന് ഇരയായതെന്ന് യുവതി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. നിലവിൽ പീഡനത്തിന് ഇരയായ പെൺകുട്ടി സാമൂഹ്യ നീതി വകുപ്പിൻറെ നിർദ്ദേശപ്രകാരം മറ്റൊരു കേന്ദ്രത്തിലാണ് കഴിയുന്നത്.

Related posts

Leave a Comment