Connect with us
48 birthday
top banner (1)

Kerala

ചെറുതുരുത്തിയില്‍ പിടികൂടിയ പണം സിപിഎമ്മിന്റേതെന്ന്; അനില്‍ അക്കര

Avatar

Published

on

തൃശൂര്‍: ഉപതെരഞ്ഞെടുപ്പിനിടെ ചെറുതുരുത്തിയില്‍ നിന്നും പിടികൂടിയ 25 ലക്ഷം രൂപ സിപിഎമ്മിന്റെ പണമെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. ഇതിനു പിന്നില്‍ നേരിട്ട് ഇടപെടുന്ന പ്രധാനപ്പെട്ടയാള്‍ സിപിഎം നേതാവ് എം ആര്‍ മുരളിയാണ്. തനിക്ക് ലഭിച്ച വിവരമാണ് ഇതെന്നും അനില്‍ അക്കര പറഞ്ഞു.വീട് നിര്‍മ്മാണത്തിന് ടൈല്‍സ് വാങ്ങാനാണ് പണമെന്നാണ് ജയന്‍ പറഞ്ഞത്. ജയന്‍ പണിയുന്നത് 2500 സ്‌ക്വയര്‍ഫീറ്റുള്ള വീടാണ്. ഇതിന് 25 ലക്ഷം രൂപയുടെ ടൈല്‍സ് ആവശ്യമുണ്ടോ. ചെറുതുരുത്തിയിലെ ജ്യോതി എഞ്ചിനീയറിങ് കോളജിനോട് ചേര്‍ന്ന് ഒരു മന്ത്രിയുടെ സുഹൃത്ത് താമസിക്കുന്നുണ്ട്. അവിടെയാണ് സിപിഎമ്മിന്റെ ഫണ്ട് മുഴുവന്‍ ശേഖരിക്കുന്നത്. അവിടെ നിന്നാണ് പണം വിതരണം ചെയ്യുന്നതെന്ന് അനില്‍ അക്കര പറഞ്ഞു.

Ernakulam

കുസാറ്റിൽ കെഎസ്‌യു തേരോട്ടം; 31 വർഷങ്ങൾക്ക് ശേഷം യൂണിയൻ പിടിച്ചു

Published

on

കൊച്ചി: കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (CUSAT) യൂണിവേഴ്സിറ്റി യൂണിയൻ എസ്എഫ്ഐയിൽ നിന്നും പിടിച്ചെടുത്ത് കെഎസ്‌യു. 31 വർഷങ്ങൾക്ക് ശേഷമാണ് കെഎസ്‌യു യൂണിയൻ വിജയിക്കുന്നത്. കുര്യന്‍ ബിജു ചെയര്‍പേഴ്‌സണായും നവീന്‍ മാത്യൂ വൈസ് ചെയര്‍പേഴ്‌സണായും തിരഞ്ഞെടുക്കപ്പെട്ടു. സഖ്യം ഇല്ലാതെ ഒറ്റയ്ക്കാണ് കെഎസ്‌യു തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.

Continue Reading

Kerala

തിരുവനന്തപുരത്ത് സ്കൂള്‍ ബസ് മരത്തിലിടിച്ച്‌ അപകടം; 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു

Published

on

തിരുവനന്തപുരം: ആര്യനാടില്‍ സ്കൂള്‍ ബസ് മരത്തിലിടിച്ച്‌ അപകടം. അപകടത്തില്‍ 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.ആര്യനാട് പള്ളിവേട്ട കടുവാക്കുഴിയില്‍ മുസ്ലിം പള്ളി കാണിക്ക വഞ്ചിക്ക് സമീപത്തുള്ള കൂറ്റൻ മരത്തിലേക്കാണ് ബസ് ഇടിച്ചുകയറിയത്. സ്ഥലത്ത് വെച്ച്‌ വലതു വശത്തേക്ക് തിരിയാനുള്ള ശ്രമത്തിനിടെ ബസിന്‍റെ നിയന്ത്രണം തെറ്റി മരത്തിലിടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആദ്യം ആര്യനാട് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തുടര്‍ന്ന് സാരമായ പരിക്കേറ്റ വിദ്യാര്‍ത്ഥിയെ എസ്‌എടിയിലേക്ക് മാറ്റി. മറ്റു കുട്ടികളെ ആര്യനാട് പിഎച്ച്‌സിയിലും പ്രവേശിപ്പിച്ചു. കുട്ടികളുടെ പരിക്ക് ഗുരുതരമല്ല.

Continue Reading

Kerala

അധ്യാപക നിയമനങ്ങൾ പിൻവലിച്ച സർക്കുലർ, സർക്കാർ റദ്ദാക്കി

Published

on

തിരുവനന്തപുരം: ഭിന്നശേഷി നിയമനങ്ങളുടെ പേരിൽ 2021 മുതലുള്ള സ്ഥിരഅധ്യാപക നിയമനങ്ങൾ പിൻവലിച്ച സർക്കുലർ റദ്ധാക്കിയ സർക്കാർ തീരുമാനം ശക്തമായ പ്രതിഷേധത്തെ തുടർന്നാണെന്ന് കെപിഎസ്ടിഎ സംസ്ഥാന കമ്മിറ്റി. ചർച്ചകൾ നടത്താതെ ഏകപക്ഷീയമായാണ് ഡിജിഇ സർക്കുലർ ഇറക്കിയത്. ആയിരക്കണക്കിന് അധ്യാപകരെ നേരിട്ട് ദ്രോഹിക്കുന്ന നടപടിയായിരുന്നു സർക്കുലറിലുണ്ടായിരുന്നതെന്ന് കെപിഎസ്ടിഎ ആരോപിച്ചു. നിയമനങ്ങൾ പിൻവലിച്ച കാലയളവിൽ അധ്യാപകരുടെ സേവന വേതന വ്യവസ്ഥകളോ മറ്റു സർവ്വീസ് ചട്ടങ്ങളോ പ്രതിപാതിക്കാതിരുന്നത് ഗുരുതര പിഴവും ജോലി സ്ഥിരത ഇല്ലാതാക്കലുമായിരുന്നു. കെപിഎസ്ടിഎ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രിതലത്തിൽ നേരിട്ടും 14 ജില്ലാ കേന്ദ്രങ്ങളിലും നടത്തിയ ശക്തമായ സമരമാണ് സർക്കാരിനെ കൊണ്ട് സർക്കുലർ റദ്ധാക്കാൻ വഴിവെച്ചത്. തുടർച്ചയായ വിവാദ ഉത്തരവുകളിലൂടെ പൊതുവിദ്യാഭ്യാസത്തിൻ്റെ ഗുണമേന്മയും വിശ്വാസ്യതയും തകർക്കുന്ന നടപടികളിൽ നിന്നും സർക്കാർ പിന്തിരിയണമെന്നും ഉത്തരവാദിത്വപ്പെട്ട സംഘടനകളുമായും വിദ്യാഭ്യാസ വിചക്ഷണരുമായും കൂടിയാലോചിച്ചു മാത്രമേ ഗുണകരമായ തീരുമാനങ്ങൾ സർക്കാർ കൈക്കൊളളാവുവെന്നും കെപിഎസ്ടിഎ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

പ്രസിഡൻ്റ് കെ. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ അരവിന്ദൻ, ട്രഷറർ വട്ടപ്പാറ അനിൽകുമാർ, ഭാരവാഹികളായ ഷാഹിദ റഹ്മാൻ, എൻ. രാജ്മോഹൻ , കെ. രമേശൻ, ബി. സുനിൽകുമാർ, ബി.ബിജു, അനിൽ വെഞ്ഞാറമൂട്, ടി.യു. സാദത്ത്, പി എസ് ഗിരീഷ് കുമാർ, സാജു ജോർജ്, പി വി ജ്യോതി, ബിജയചന്ദ്രൻ പിള്ള, ജി.കെ. ഗിരീഷ്, ജോൺ ബോസ്കോ, വർഗീസ് ആൻ്റണി, പി.എസ് മനോജ്, പി വിനോദ് കുമാർ, പി.എം നാസർ, എം.കെ. അരുണ തുടങ്ങിയവർ സംസാരിച്ചു.

Advertisement
inner ad
Continue Reading

Featured