മോദി എഡിഷൻ ഞങ്ങളുടേതല്ല ; വിശദീകരണവുമായി ന്യൂയോർക്ക് ടൈംസ്

വാഷിം​ഗ്ടൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രംശംസിച്ച് പുറത്തിറങ്ങിയ എഡിഷൻ തങ്ങളുടേതല്ലെന്ന് ന്യൂയോർക്ക് ടൈംസ്. പ്രചരിക്കുന്ന പേപ്പർ കട്ടിം​ഗ് തങ്ങളുടേതല്ലെന്ന് പത്രം ട്വിറ്ററിലൂടെ അറിയിച്ചു. ബി.ജെ.പി അനുയായികൾ പ്രചരിപ്പിച്ച ചിത്രമാണ് വിവാദമായത്. സെപ്റ്റംബർ 26 ഞായറാഴ്ച്ചത്തെ ന്യൂയോർക്ക് ടൈംസിന്റെ ഒന്നാം പേജ് എന്ന പേരിലാണ് സംഘപരിവാർ അനുകൂലികൾ ചിത്രം വ്യാപകമായി പ്രചരിപ്പിച്ചത്.ലോകത്തെ ഏറ്റവും കരുത്തനായ സ്നേഹിക്കപ്പെടുന്ന നേതാവ് നമ്മളെ അനു​ഗ്രഹിക്കാൻ എത്തിയിരിക്കുന്നു എന്നായിരുന്നു തലക്കെട്ട്. കൂടെ നിറഞ്ഞ് നിൽക്കുന്ന മോദിയുടെ ചിത്രവും. എന്നാൽ ഇതുമായി പത്രത്തിന് യാതൊരു ബന്ധവുമില്ലെന്ന് പത്രം അറിയിച്ചു. കൂടാതെ മോദിയെ കുറിച്ചുളള യഥാർത്ഥ വാർത്തയുടെ ലിങ്കും അവർ പങ്കുവച്ചിട്ടുണ്ട്.

Related posts

Leave a Comment