പിന്നോക്ക വകുപ്പ് മന്ത്രി പിന്നോക്കവിഭാഗക്കാരെ പിന്തള്ളികൊണ്ടുള്ള അവഗണന അവസാനിപ്പിക്കണം : കെ എസ് യു.

പിന്നോക്ക വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്റെ ഒഴിവ് കിട്ടാത്ത കാരണത്തിനാൽ കളപ്പാറ ആദിവാസി കോളനിയിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണം നൽകാതെ ഇരിയ്ക്കുന്ന ചേലക്കര ഗ്രാമപഞ്ചായത്തിന്റെ അനാസ്ഥക്കെതിരെയും, മന്ത്രി കെ. രാധാകൃഷ്ണന്റെ അവഗണനക്കെതിരെയും കെ.എസ്.യു. ചേലക്കര അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ നൽകി.പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സ്വന്തം മണ്ഡലത്തിലെ തന്നെ പിന്നോക്ക വിഭാഗക്കാരെ അവഗണിക്കുന്നത് അംഗീകരിക്കാനകില്ലെന്ന് കെ എസ് യു അഭിപ്രായപ്പെട്ടു.
ചേലക്കര കളപ്പാറയില്‍ നടത്തിയ പ്രതിഷേധം കെ എസ് യു തൃശ്ശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി അനീഷ് ആന്‍റണി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്‍റ് അലവി ദേശമംഗലം അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ പി സി മണികണ്ഡന്‍, യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളായ ഫിറോസ് അബ്ദുള്‍ റഹ്മാന്‍, അഖിലാഷ് പാഞ്ഞാള്‍. കെ എസ് യു നേതാക്കളായ വിഷ്ണു മഠത്തിലാത്ത്. അഭിഷേക് കെ ജി, ജോയല്‍ എബ്രഹാം സുജിത്ത് ടി എ പ്രജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ഊര് നിവാസികള്‍ക്ക് വേണ്ടി രതി നന്ദി അറിയിച്ചു.

Related posts

Leave a Comment