മോഹൻലാലിനെതിരെ വിവാദ പരാമർശവുമായി എത്തിയ ഫസൽ ഗഫൂറിനെതിരെ പൊങ്കാലയുമായി ആരാധകർ

മലപ്പുറം: മോഹൻലാലിനെതിരെ വിവാദ പരാമർശവുമായി എത്തിയ എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസൽ ഗഫൂറിനെതിരെ പൊങ്കാലയുമായി ആരാധകർ. മരക്കാർ റിലീസുമായി ബന്ധപ്പെട്ടാണ് ഫസൽ ഗഫൂറിന്റെ പരാമർശം.പെരിന്തൽമണ്ണ എംഇഎസ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ മീഡിയ സ്റ്റുഡിയോ സൈക്കോളജി ലാബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മോഹൻലാൽ മലയാളം സിനിമാ വ്യവസായത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. മോഹൻലാൽ മലയാള സിനിമയിലെ ബഫൂണാണ്. മരക്കാർ റിലീസുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രിൻസിപ്പലിന്റെ മുറിയിൽ ചില വിദ്യാർത്ഥികൾ പോകുന്നതുപോലെയാണ് മോഹൻലാൽ മുഖ്യന്റെ അടുത്തു പോയത്. പിന്നെ എന്താണ് നടന്നതെന്ന് എനിക്ക് അറിയില്ല, എന്നിങ്ങനെയാണ് ഫസൽ ഗഫൂറിന്റെ പരാമർശം.

അതേസമയം ഉടനെ തന്നെ ഫസൽ ​ഗഫൂറിനെതിരെ പൊങ്കാലയുമായി ആരാധകരും രം​ഗത്തെത്തി. സാമൂഹുക മാധ്യമങ്ങളിലുടനീളം ട്രോളുകളായും ചെറുകുറിപ്പുകളായും ഇദ്ദേഹത്തിനെതിരെ ആരാധകർ രം​ഗത്തെത്തുന്നുണ്ട്.മോഹൻലാൽ ആരാധകർക്കിടയിൽ ഫസൽ ​ഗഫൂറിന്റെ പ്രസ്താവന വലിയ ചർച്ചകൾക്ക് വഴി വെക്കുന്നുണ്ട്

Related posts

Leave a Comment