മനോരോഗിയായ മകള്‍ അമ്മയെ വെട്ടി കൊലപ്പെടുത്തി, ശേഷം മൃതദേഹം റോഡിലിട്ട് കത്തിച്ചു

ബാലരാമപുരം: വ്യദ്ധ മാതാവിന്റെ തലക്ക് വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം വീടിന് മുന്നിലിട്ട് മകള്‍ തീ കൊളുത്തി.മൊട്ടമൂട്,കല്ലറക്കല്‍ ചാനല്‍ക്കരവീട്ടില്‍ അന്നമ്മയാണ്(88) മരിച്ചത്.വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. അന്നമ്മയുടെ മകള്‍ ലീല (67) വീട്ടിനുള്ളല്‍ വച്ച് മാതാവിന്റെ തലയില്‍ വെട്ടുകത്തി കൊണ്ട് വെട്ടിയ ശേഷം വീടിന് പുറത്തേക്ക് കൊണ്ടിട്ട് കരിയില കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു..തല ഭാഗീകമായി കത്തിനശിച്ചു. ലീല ഏറേ നാളായ് മാനോരോഗ ചിക്ത്സയിലാണ്. ഭർത്താവുമായ് പിണങ്ങി അന്നമ്മയോടൊപ്പമായിരുന്നു ലീലയുടെ താമസം.തീ കത്തിക്കുന്നത് കണ്ട് ഓടിയെത്തിയ പരിസര വാസികൾ തീ കെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.കൊലപാതകത്തിന് ശേഷം വീട്ടിനുള്ളില്‍ കയറി കതകടച്ച് കിടന്നുറങ്ങുകയായിരുന്ന ലീലയെ നരുവാമൂട് പൊലീസ് അറസ്റ്റ് ചെയ്തു.അഞ്ച് മക്കളാണ് അന്നമ്മക്കുള്ളത്. ദിവസവും ഇവർ വഴക്കിട്ടുമായിരുന്നെന്ന് നാട്ടുകാർ പറയുന്നു.

Related posts

Leave a Comment