മാസ്ക് ഒഴിവാക്കാം ; കോവിഡ് ഈ വർഷത്തോടെ അവസാനിച്ചേക്കുമെന്ന് ലോകാരോ​ഗ്യ സംഘടന

കൊച്ചി : കൊറോണ വൈറസ്‌ ഭീഷണി കുറയുന്ന സാഹചര്യത്തിൽ സാനിറ്റൈസർ ഉപയോഗം ഒഴിവാക്കാവുന്നതാണെന്നു വിദഗ്‌ധർ. ടി.പി.ആർ. ഒന്നിൽ താഴെയെത്തിയാൽ മാസ്‌ക്‌ ഉപയോഗവും പരിമിതപ്പെടാത്താം. എന്നാൽ, തൽക്കാലം മാസ്‌ക്‌ ഉപയോഗം തുടരണം. മാത്രമല്ല പുതിയ വകഭേദങ്ങൾ ഒന്നും പൊട്ടി പുറപ്പെട്ടില്ലെങ്കിൽ ഈ വർഷത്തോടെ കോവിഡിന് അന്ത്യമാാകുമെന്ന് ലോകാരോ​ഗ്യസംഘടനയും അറിയിച്ചു. എന്നാൽ ഇതിനർത്ഥം കോവിഡ് വൈറസ് പൂർണ്ണമായും അപ്രത്യക്ഷമാകുമെന്നല്ലെന്ന് ലോകാരോ​ഗ്യ സംഘടനയുടെ‌ റഷ്യൻ പ്രതിനിധി മെലിറ്റ വുജ്നോവിക് ടാസ് വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആ​ഗോള തലത്തിൽ നിരവധി കേസുകൾ നിലനിൽക്കുന്നതിനാൽ വൈറസിന് ഇനിയും വകഭേഭങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മെലിറ്റ മുന്നറിയിപ്പ് നൽകി.

Related posts

Leave a Comment