Connect with us
Gold Loan - Online [1400x180] [ESFBG_103423_25_09_24]-01

Featured

ജാഥകൾ സംഗമിച്ചു; യൂത്ത്കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിന് ആവേശത്തുടക്കം

Avatar

Published

on

തൃശൂർ: വിവിധ പ്രദേശങ്ങളിൽ നിന്നും ആരംഭിച്ച ജാഥകൾ തൃശ്ശൂർ തേക്കിൻകാട് മൈതാനിയിലെ സമ്മേളനം നഗരിയിൽ സംഗമിച്ചതോടെ യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. രക്തസാക്ഷികളുടെ കൊത്തിവെച്ച രൂപങ്ങൾക്ക് മുന്നിൽ പതാക ഉയർത്തി സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം എൽ എ സമ്മേളന നടപടികൾക്ക് തുടക്കം കുറിച്ചു. ദീപശിഖയിൽ അഖിലേന്ത്യാ പ്രസിഡന്റ് ബി വി ശ്രീനിവാസ് അഗ്നി പകർന്നു.

Advertisement
inner ad


ഇന്ന് വൈകീട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള പതാകാ-ഛായാചിത്ര- കൊടിമര ജാഥകള്‍ക്ക് ലീഡര്‍ കെ. കരുണാകരന്‍ സ്‌ക്വയറിന് മുന്‍പില്‍ സംഗമിച്ചപ്പോള്‍ ആവേശത്തോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരണമൊരുക്കിയത്. സി.പി.എം കൊലപ്പെടുത്തിയ ധീരരക്തസാക്ഷികളായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൃപേഷിന്റേയും ശരത്‌ലാലിന്റേയും മണ്ണായ പെരിയയില്‍ നിന്നുമെത്തിയ ഛായാ ചിത്രജാഥയായിരുന്നു ഏഴ് മണിയ്ക്ക് ലീഡര്‍ സ്‌ക്വയറിന് മുന്‍പില്‍ ആദ്യമെത്തിയത്. തൊട്ടുപിന്നാലെ തിരുവനന്തപുരത്ത് നിന്നും ആരംഭിച്ച പതാകാ ജാഥയും മൂവാറ്റുപുഴയില്‍ നിന്നും നിന്നും ആരംഭിച്ച കൊടിമര ജാഥയുമെത്തിയതോടെ പ്രവര്‍ത്തകരുടെ ആവേശം കൊടുമുടി കയറി. കൃപേഷും ശരത്‌ലാലും ഷുഹൈബും പുന്ന നൗഷാദും ഉള്‍പ്പെടുന്ന രക്തസാക്ഷികള്‍ക്ക് ഓര്‍മ്മപ്പൂക്കളായി മുദ്രാവാക്യം വിളികള്‍. കണ്ണൂരില്‍ ജനിച്ച് തൃശൂര്‍ കര്‍മ്മമണ്ഡലമാക്കിയ ലീഡര്‍ കെ. കരുണാകരന്റെ ഓര്‍മ്മകളും സംഗമസ്ഥലത്ത് അലയടിച്ചു. യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി ശ്രീനിവാസനും സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലും ചേര്‍ന്ന് ലീഡര്‍ പ്രതിമയില്‍ ത്രിവര്‍ണ്ണ ഹാരാര്‍പ്പണം നടത്തി. തുടര്‍ന്ന് ടി.എന്‍ പ്രതാപന്‍ എം.പി, സനീഷ്‌കുമാര്‍ ജോസഫ് എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂര്‍, മുന്‍ ഡി.സി.സി പ്രസിഡന്റ് പി.എ മാധവന്‍, തുടങ്ങിയവര്‍ പുഷ്പാര്‍ച്ചന നടത്തി. ജാഥാ ക്യാപ്റ്റന്‍മാരായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമാര്‍ കെ. എസ് ശബരിനാഥ്, എസ്.എം ബാലു, എന്‍.എസ് നുസൂര്‍, എസ്.ജെ പ്രേംരാജ്, റിജില്‍ മാക്കുറ്റി, റിയാസ് മുക്കോളി എന്നിവരും ജാഥാ അംഗങ്ങളും, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഒ.ജെ ജനീഷ്, അഖിലേന്ത്യാ സെക്രട്ടറി വൈശാഖ് നാരായണസ്വാമി എന്നിവരും ചേര്‍ന്ന് പുഷ്പാര്‍ച്ച നടത്തിയതോടെ ലീഡര്‍ സ്‌ക്വയറിലെ സ്വീകരണത്തിന് പരിസമാപ്തി.

തുടര്‍ന്ന് ബൈക്കുകളില്‍ പ്രവര്‍ത്തകര്‍ അകമ്പടിയായി ജാഥകള്‍ തൃശൂര്‍ കോര്‍പ്പറേഷന് മുന്നിലേയ്ക്ക്. അവിടെ നിന്നുമാണ് സമ്മേളന നഗരിയായ തെക്കേഗോപുരനടയിലെ ഭാരത്‌ജോഡോ നഗറിലേയ്ക്ക് ജാഥകളെത്തിയത്. എംപിമാരായ ടി എൻ പ്രതാപൻ, രമ്യ ഹരിദാസ്, സനീഷ്‌കുമാർ ജോസഫ് എം എൽ എ , ഡിസിസി പ്രസിഡന്റ്‌ ജോസ് വള്ളൂർ, യൂത്ത്കോൺഗ്രസ്‌ അഖിലേന്ത്യ പ്രസിഡന്റ്‌ ബി വി ശ്രീനിവാസ്, ദേശീയ ജനറൽ സെക്രട്ടറി ശ്രാവൺ റാവു, ദേശീയ സെക്രട്ടറി വൈശാഖ് നാരായണസ്വാമി, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ റിജിൽ മാക്കുറ്റി, റിയാസ് മുക്കോളി, കെ എസ് ശബരീനാഥ്‌, എസ് ജെ പ്രേംരാജ്, എസ് എം ബാലു, എൻ എസ് നുസൂർ തുടങ്ങിയവർ സംസാരിച്ചു.

Advertisement
inner ad

Delhi

ജയിലുകളില്‍ ജാതിവിവേചനം പാടില്ല: സുപ്രീം കോടതി

Published

on

ന്യൂഡല്‍ഹി: ജയിലുകളില്‍ ജാതിവിവേചനം പാടില്ലെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ ജയില്‍ മാനുവല്‍ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്. ജയിൽ ചട്ടം എല്ലാ സംസ്ഥാനങ്ങളും മൂന്ന് മാസത്തിനുള്ളില്‍ പരിഷ്‌കരിക്കണമെന്നും ജയില്‍പുള്ളികള്‍ക്ക് മാന്യമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ജയിലിൽ ഒരു തരത്തിലുമുള്ള വിവേചനം പാടില്ലെന്നും സംരക്ഷണം നല്കുന്നതിനുവേണ്ടി മാത്രമേ ജാതി പരിഗണിക്കാവൂ എന്നും സുപ്രീം കോടതി പറഞ്ഞു. സ്വാതന്ത്രം ലഭിച്ച് 75 വര്‍ഷങ്ങൾക്ക് ശേഷവും ജാതിവിവേചനം നിലനിൽക്കുന്നുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.

Continue Reading

Featured

‘എഡിജിപിയേയും പി ശശിയേയും മുഖ്യമന്ത്രിയ്ക്ക് പേടി’: പിവി അൻവർ

Published

on

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി പിവി അൻവർ എംഎൽഎ. ദ ഹിന്ദു ദിനപത്രത്തിന് നൽകിയ വിവാദ അഭിമുഖത്തിന്റെ പൂർണ ഉത്തരവാ​ദിത്വം മുഖ്യമന്ത്രിയുടെ ഓഫീസിനാണെന്ന് അൻവർ ആരോപിച്ചു. പി.ആർ ഏജൻസിയുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്നതിൽ സംശയമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് നാടകം കളിയ്ക്കുകയാണെന്നും അൻവർ കൂട്ടിച്ചേർത്തു. അഭിമുഖം തെറ്റാണെങ്കിൽ എന്തുകൊണ്ടാണ് ഹിന്ദുവിനെതിരെ പരാതി നൽകാത്തതെന്നും അൻവർ ചോദിച്ചു.

ഒരു ജില്ലയെ അവഹേളിക്കുന്ന തരത്തിലുള്ള പരാമർശമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. എഡിജിപിയേയും പി ശശിയേയും മുഖ്യമന്ത്രിയ്ക്ക് പേടിയാണെന്നും പാർട്ടി മുഖ്യമന്ത്രിയെ പേടിക്കുന്നത് എന്തിനാണെന്ന് അൻവർ പറഞ്ഞു. ആർ എസ് എസ് ഏറ്റവും മഹത്തരമായ സംഘടനയാണ് എന്ന് പറഞ്ഞത് കേരള സ്പീക്കറാണ്. കണ്ണൂരിലെ ജനങ്ങൾ അതിന് മറുപടി നൽകണമെന്നും അൻവർ പറഞ്ഞു. കൂടാതെ കെടി ജലീലിനെയും അൻവർ വിമർശിച്ചു. കെ.ടി ജലീൽ മറ്റാരുടേയോ കാലിൽ ആണ് നിൽക്കുന്നതെന്നും അദ്ദേഹത്തിന് അതെ സാധിക്കൂവെന്നും കാര്യങ്ങൾ ധീരമായി ഏറ്റെടുക്കാനുള്ള ശേഷിയില്ലാത്തതുകൊണ്ടാണതെന്നും അൻവർ വ്യക്തമാക്കി.

Advertisement
inner ad
Continue Reading

Featured

‘എഡിജിപി – വത്സന്‍ തില്ലങ്കേരി കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ അറിവോടെ’ : രമേശ് ചെന്നിത്തല

Published

on

കണ്ണൂര്‍: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ പുതിയ ആരോപണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല. എഡിജിപി ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുമായി നാല് മണിക്കൂറിലധികം കൂടിക്കാഴ്ച നടത്തി. എന്താണ് ഇത്രയും സമയം ചര്‍ച്ച ചെയ്യാനുള്ളതെന്നും ഇതൊക്കെ മുഖ്യമന്ത്രിയുടെ അറിവോടെ നടക്കുന്ന കാര്യമാണെന്നും അതുകൊണ്ടാണ് മുഖ്യമന്ത്രി എഡിജിപിയെ സംരക്ഷിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

പി ആർ‌ ഏജൻസി മുഖേന അഭിമുഖം നൽകുന്നത് സംഘപരിവാറിനെ സഹായിക്കാനാണെന്നും ഉടഞ്ഞ വിഗ്രഹം നന്നാക്കാന്‍ പിആര്‍ ഏജന്‍സിക്ക് സാധ്യമല്ലെന്നും പിണറായി വിജയന്‍ ഉടഞ്ഞ വിഗ്രഹമാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. നവകേരള സദസും പിആര്‍ ഏജന്‍സിയുടെ തന്ത്രമായിരുന്നുവെന്നും പക്ഷേ പൊളിഞ്ഞു പോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാത്രമല്ല മലപ്പുറത്തെ ജനങ്ങളോട് മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണം. സപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. സിപിഎമ്മിന്റെ കയ്യിലെ പാവയാണ് ബിനോയ് വിശ്വമെന്നും അദ്ദേഹം പറഞ്ഞു.

Advertisement
inner ad
Continue Reading

Featured