വില്ലേജ് ഓഫിസിന്‍റെ പ്രധാന ഗേറ്റ് അടച്ച്‌ രക്തസാക്ഷി സ്തൂപം സ്ഥാ​പി​ച്ചു : പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ല

എറണാകുളം : സി.​പി.​എം പ​ള്ളു​രു​ത്തി ഏ​രി​യ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച വി​ല്ലേ​ജ് ഓ​ഫി​സിെന്‍റ പ്ര​ധാ​ന ക​വാ​ടം അ​ട​ച്ച്‌ സി.​പി.​എം ര​ക്ത​സാ​ക്ഷി സ്തൂ​പം സ്ഥാ​പി​ച്ച​ത് വി​വാ​ദ​മായി ​.വി​ല്ലേ​ജ് ഓ​ഫി​സി​െന്‍റ പ്ര​ധാ​ന ഗേ​റ്റ് അ​ട​ച്ചു​പൂ​ട്ടിയാണ് ര​ക്ത​സാ​ക്ഷി മ​ണ്ഡ​പം നി​ര്‍​മി​ച്ച​ത്. ബു​ധ​നാ​ഴ്ച ആ​രം​ഭി​ച്ച ഏ​രി​യ സ​മ്മേ​ള​ന​ത്തി​നു വേ​ണ്ടി​യാ​ണ് വാ​രി​ക്കു​ന്തം ഏ​ന്തി​നി​ല്‍​ക്കു​ന്ന ര​ക്ത​സാ​ക്ഷി സ്തൂ​പം സ്ഥാ​പി​ച്ച​ത്.

വി​ല്ലേ​ജ് ഓ​ഫി​സി​ലേ​ക്ക് ന​ട​ന്ന് പ്ര​വേ​ശി​ക്കു​ന്ന​വ​ര്‍​ക്കാ​യി ചെ​റി​യ ഗേ​റ്റും വാ​ഹ​ന​ങ്ങ​ള്‍ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​നാ​യി വ​ലി​യ ഗേ​റ്റു​മാ​ണ് ഉ​പ​യോ​ഗിക്കു​ന്ന​ത്. മ​ണ്ഡ​പം നി​ര്‍​മി​ക്കു​ന്ന വേ​ള​യി​ല്‍ വി​ല്ലേ​ജ് ഓ​ഫി​സ​ര്‍ ഗേ​റ്റ് അ​ട​ച്ച്‌ സ്തൂ​പം സ്ഥാ​പി​ക്ക​രു​തെ​ന്ന് പ​റ​െ​ഞ്ഞ​ങ്കി​ലും വെ​ല്ലു​വി​ളി​ച്ച്‌ സി.​പി.​എം പ്ര​വ​ര്‍​ത്ത​ക​ര്‍ സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. വി​ല്ലേ​ജ് ഓ​ഫി​സ​ര്‍ ഇ​ത് സം​ബ​ന്ധി​ച്ച്‌ കൊ​ച്ചി ത​ഹ​സി​ല്‍​ദാ​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി. ത​ഹ​സി​ല്‍​ദാ​ര്‍ പ​ള്ളു​രു​ത്തി സ​ബ് ഇ​ന്‍​സ്പെ​ക്ട​റോ​ട് ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.പരാതിപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല.

Related posts

Leave a Comment