പാലക്കാട് മണ്ണുത്തി ദേശീയപാതയില്‍ ലോറിക്ക് തീപിടിച്ചു. സിഗ്നല്‍ ജംഗ്ഷനില്‍ നിര്‍ത്തിയിട്ടിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി

പാലക്കാട്: പാലക്കാട് മണ്ണുത്തി ദേശീയപാതയില്‍ ലോറിക്ക് തീപിടിച്ചു. പെരുമ്പാവൂരില്‍ നിന്ന് പ്ലൈവുഡ് കയറ്റിപ്പോയിരുന്ന ലോറിയാണ് തീപിടിച്ചത്. സിഗ്നല്‍ ജംഗ്ഷനില്‍ നിര്‍ത്തിയിട്ടിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. ഡീസല്‍ ടാങ്ക് പൊട്ടിയാണ് തീപിടിച്ചത്.

തീപിടിത്തത്തില്‍ ലോറി കത്തിയമര്‍ന്നു. ആലത്തൂര്‍ സ്വാതി ജംഗ്ഷനിലാണ് അപകടം നടന്നത്. ഡ്രൈവര്‍ ധര്‍മ്മപുരി സ്വദേശി ജയകുമാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മറ്റു വാഹനങ്ങൾ സ്ഥലത്തു നിന്നു നീക്കി. ആലത്തൂരില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തി തീയണച്ചു.

Related posts

Leave a Comment