Connect with us
48 birthday
top banner (1)

Fashion

ലോക്സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

Avatar

Published

on

ന്യൂഡൽഹി: ലോക്സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ശീതകാല സമ്മേളനം അവസാനിക്കാൻ ഒരു ദിവസം ബാക്കി നിൽക്കവെയാണ് ലോക്സഭാ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞത്. ബജറ്റ് സമ്മേളനത്തിനായി ജനുവരിയിലാവും ഇനി പാർലമെന്റ് സമ്മേളിക്കുക. അതേസമയം പ്രതിപക്ഷത്തെ ഒഴിവാക്കി സുപ്രധാന ബില്ലുകൾ ഇന്നും പാർലമെൻ്റ് പാസാക്കി. തെരഞ്ഞെടുപ്പ് കമ്മീഷണർ സംബന്ധിച്ച നിയമമായിരുന്നു അതിലൊന്ന്. സമിതിയിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുന്നതായിരുന്നു ബില്ല്. ഇത് രാജ്യസഭ നേരത്തെ പാസാക്കിയിരുന്നു.

അതേസമയം ഇന്ന് സസ്പെൻഡ് ചെയ്‌തത് 3 എംപിമാരെയാണ് ഡി കെ സുരേഷ് നകുൽനാഥ് ദീപക് ബൈജ് എന്നവരാണ് ഒടുവിലായി സസ്പെൻഡ് ചെയ്‌തത്. ഇതോടെ ആകെ സസ്പെൻഡ് ചെയ്ത എംപിമാരുടെ എണ്ണം 146 ആയി. പാർലമെന്റിലെ അതിക്രമത്തിൽ പ്രതിഷേധിച്ചതിൻ്റെ പേരിൽ ലോക്സഭയിൽ നിന്ന് മൂന്ന് എംപിമാർക്ക് കൂടി സസ്പെൻഷൻ. ഡി കെ സുരേഷ്, നകുൽനാഥ്, ദീപക് ബൈജ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇതോടെ ലോകസഭയിൽ നിന്ന് സസ്പെൻഡ് ചെയതവരുടെ എണ്ണം 53ആയി. ഇരു സഭകളിൽ നിന്നും 81 പേരെയാണ് സസ്പെൻഡ് ചെയ്‌തത്‌. ലോക്സഭയിലും രാജ്യസഭയിലുമായി 78 പേരെയാണ് കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തത്

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading
Advertisement
VKSHNM NWS KWT 1000 x 180 PX-01
Click to comment

You must be logged in to post a comment Login

Leave a Reply

Fashion

സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതിഷേധം ശക്തം; ക്യാമ്പസിലേക്ക് ഇന്ന് കെ.എസ്.യു മാർച്ച്

Published

on

വയനാട്: സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എസ്എഫ്ഐ നേതാക്കളായ പ്രതികൾക്ക് മേൽ കൊലക്കുറ്റം ചുമത്തുക, ഡീൻ ഉൾപ്പെടെയുള്ള യൂണിവേഴ്സിറ്റി അധികൃതരെ കൂടി പ്രതി പട്ടികയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ എസ് യുവിന്റെ നേതൃത്വത്തിൽ ഇന്ന് ക്യാമ്പസിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിലവിൽ നിരാഹാര സമരം പുരോഗമിക്കുകയാണ്. ജില്ലാ പ്രസിഡന്റ് ഗോകുൽദാസിന്റെ നേതൃത്വത്തിൽ ആരംഭിച്ച നിരാഹാര സമരം അഞ്ചു ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. സിദ്ധാർത്ഥന്റെ മരണവും എസ്എഫ്ഐയുടെ പങ്കും പുറംലോകത്തേക്ക് എത്തിച്ചത് കെഎസ്‌യുവായിരുന്നു. യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ ഉപവാസ സമരവും ഇന്ന് ആരംഭിക്കും.

അതേസമയം, യുവജന-വിദ്യാർത്ഥി-മഹിളാ വിഭാഗങ്ങളെ ഉൾപ്പെടുത്തിയുള്ള കടുത്ത പ്രതിഷേധത്തിലേക്കാണ് കോൺഗ്രസ് നീങ്ങുന്നത്. പ്രതിഷേധ രീതി ഉൾപ്പെടെ പ്രഖ്യാപിക്കുന്നതിനായി ഇന്ന് രാവിലെ 11 മണിക്ക് കെഎസ്‌യു, യൂത്ത്കോൺഗ്രസ്, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമാരുടെ സംയുക്ത വാർത്താസമ്മേളനം നടക്കും. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുക്കും.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Fashion

പഴമയില്‍ വെറൈറ്റി ലുക്കുകള്‍

Published

on

വെസ്റ്റേണ്‍ വേഷങ്ങളോടൊപ്പം ട്രഡീഷണല്‍ ജ്വല്ലറി അണിയുന്ന രീതി ഇപ്പോള്‍ ഫാഷനായി കൊണ്ടിരിക്കുന്നത്.ഇന്ന് പലര്‍ക്കും വളരെ വിപുലമായി മേക്കപ്പിടാന്‍ ഒന്നും സമയം കിട്ടി എന്ന് വരില്ല. ഈ സാഹചര്യത്തില്‍ സുന്ദരിയാകാന്‍ ഒരു എളുപ്പ വിദ്യയുണ്ട്. വെസ്റ്റേണ്‍ വിയര്‍ന്നോടൊപ്പം ഒരു ട്രഡീഷണല്‍ ജ്വല്ലറി പീസ് അണിയുക.

ട്രഡീഷണല്‍ ആഭരണങ്ങള്‍ വെസ്റ്റേണ്‍ വേഷത്തിനൊപ്പം അണിയുന്ന രീതിയെ സ്റ്റേ്‌മെന്റ് ജുവല്ലറി എന്നാണ് പറയുന്നത്. ഇത് പെണ്‍കുട്ടികള്‍ക്ക് പുത്തന്‍ ലുക്ക് പകരും.ഇന്ന് പലര്‍ക്കും വളരെ വിപുലമായി മേക്കപ്പിടാന്‍ ഒന്നും സമയം കിട്ടി എന്ന് വരില്ല. ഈ സാഹചര്യത്തില്‍ സുന്ദരിയാകാന്‍ ഒരു എളുപ്പ വിദ്യയുണ്ട്. വെസ്റ്റേണ്‍ വിയര്‍ന്നോടൊപ്പം ഒരു ട്രഡീഷണല്‍ ജ്വല്ലറി പീസ് അണിയുക.

Advertisement
VKSHNM NWS KWT 1000 x 180 PX-01

ബ്ലാക്ക് ടീഷര്‍ട്ട് ജീന്‍സിനൊപ്പം ട്രഡീഷണല്‍ മാല, വീതിയേറിയ വള, മിഞ്ചി തുടങ്ങിയവ എലഗന്റ് ലുക്ക് പകരും. . ഹെവി ആഭരണങ്ങളില്‍ ചോക്കര്‍ നെക്ലസ് സാരി, സല്‍വാര്‍ കമ്മീസിനോടൊപ്പം അനുയോജ്യമായിരിക്കും. ഉദാഹരണത്തിന്മു ത്തുകള്‍ പതിപ്പിച്ച ഇയര്‍ റിംഗ് വെസ്റ്റേണ്‍ ഔട്ട്ഫിറ്റ്‌നൊപ്പം ഗ്ലാമറസ് ലുക്ക് നല്‍കും.

ജീന്‍സ്, ടീഷര്‍ട്ട്, പലാസോ പാന്റ്, ഫ്രോക്ക്, സ്‌കര്‍ട്ട് തുടങ്ങിയവയ്ക്ക് ഒപ്പം ലോംഗ് ചെയിന്‍ അല്ലെങ്കില്‍ നെക്ക് പീസ് സ്മാര്‍ട്ട് ലുക്ക് പകരും. വളരെ ട്രഡീഷണല്‍ ആയ ആഭരണമാണ് മൂക്കുത്തി. മുഖ സൗന്ദര്യം കൂട്ടുന്ന ഈ ആഭരണം ഗൗണ്‍, ലോംഗ് സ്‌കര്‍ട്ട്, ജീന്‍സ്, ടീഷര്‍ട്ട് എന്നിവയ്‌ക്കൊപ്പം അണിയാം. അതുപോലെ മുത്തു പതിപ്പിച്ച മൂക്കുത്തിയും വെസ്റ്റേണ്‍ വിയറിന് മാച്ചിംഗ് ആയിരിക്കും.

Advertisement
VKSHNM NWS KWT 1000 x 180 PX-01

ജീന്‍സ്, ടീഷര്‍ട്ട്, പലാസോ പാന്റ്, ഫ്രോക്ക്, സ്‌കര്‍ട്ട് തുടങ്ങിയവയ്ക്ക് ഒപ്പം ലോംഗ് ചെയിന്‍ അല്ലെങ്കില്‍ നെക്ക് പീസ് സ്മാര്‍ട്ട് ലുക്ക് പകരും. വളരെ ട്രഡീഷണല്‍ ആയ ആഭരണമാണ് മൂക്കുത്തി. മുഖ സൗന്ദര്യം കൂട്ടുന്ന ഈ ആഭരണം ഗൗണ്‍, ലോംഗ് സ്‌കര്‍ട്ട്, ജീന്‍സ്, ടീഷര്‍ട്ട് എന്നിവയ്‌ക്കൊപ്പം അണിയാം. അതുപോലെ മുത്തു പതിപ്പിച്ച മൂക്കുത്തിയും വെസ്റ്റേണ്‍ വിയറിന് മാച്ചിംഗ് ആയിരിക്കും.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Cinema

നയൻതാരയ്ക്ക് മികച്ച നടിയ്ക്കുള്ള ദാദാ സാഹെബ് ഫാൽകെ പുരസ്കാരം

Published

on

മുംബൈ: ജവാൻ എന്ന ചിത്രത്തിലെ അഭിനയമികവിന് മലയാളി താരം നയൻതാരയ്ക്ക് മികച്ച നടിയ്ക്കുള്ള ദാദാ സാഹെബ് ഫാൽകെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പുരസ്‌കാരം. പുരസ്‌കാരം സ്വീകരിച്ചതിന് ശേഷം സന്തോഷം പങ്കുവച്ച് താരം സോഷ്യൽ മീഡിയയിൽ എത്തി.
‘താഴ്മയോടെ, നന്ദിയോടെ, അനുഗ്രഹീതയായി. ഈ അംഗീകാരത്തിന് നന്ദി’ എന്നാണ് നയൻതാര കുറിച്ചത്. അതേസമയം ഷാരൂഖ് ഖാനാണ് മികച്ച നടൻ. ജവാനിലെ പ്രകടനത്തിലാണ് താരത്തിനും പുരസ്‌കാരം. റാണി മുഖർജി, ബോബി ഡിയോൾ എന്നിവർക്കും പുരസ്‌കാരങ്ങൾക്ക് ലഭിച്ചു. സന്ദീപ് റെഡ്ഡി വങ്കയാണ് മികച്ച സംവിധായകൻ. അനിമൽ എന്ന ചിത്രത്തിനാണണ് പുരസ്‌കാരം. ചലച്ചിത്ര സമഗ്ര സംഭാവന പുരസ്‌കാരം മൗഷുമി ചാറ്റർജിക്കും സംഗീതത്തിനുള്ള സമഗ്ര സംഭാവന പുരസ്‌കാരം കെ.ജെ. യേശുദാസിനും ലഭിച്ചു.
പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലുള്ള ഒരു ഓർത്തഡോക്സ് സിറിയൻ ക്രിസ്ത്യൻ കുടുംബത്തിലാണ് ഡയാന മറിയം കുര്യൻ എന്ന നയൻതാര ജനിച്ചത്. തിരുവല്ല ബാലികാമഠം ഹൈസ്കൂളിലും മാർത്തോമ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. ഇംഗ്ലീഷ് സാഹിത്യത്തിലാണ് ഇവർ ബിരുദം നേടിയത്.
മനസ്സിനക്കരെ എന്ന മലയാളചലച്ചിത്രത്തിലൂടെ ചലച്ചിത്രലോകത്തെത്തിയ നയൻതാര തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മനസ്സിനക്കരെ എന്ന ചലച്ചിത്രത്തിനുപുറമേ തമിഴ് ചലച്ചിത്രങ്ങളായ ചന്ദ്രമുഖി, ഗജിനി, ബില്ല, യാരടീ നീ മോഹിനി, ഇരുമുഖൻ തുടങ്ങിയ ചിത്രങ്ങൾ നയൻതാരയുടെ വിജയചിത്രങ്ങളിൽ ചിലതാണ്. രാജ്യത്തു തന്നെ ഏറ്റവും ഉയർന്ന പ്രതിഫലം നേടുന്ന നടിമാരിൽ ഒരാളാണ് നയൻ താര.

Continue Reading

Featured