Connect with us
48 birthday
top banner (1)

Malappuram

പെരിന്തൽമണ്ണയിൽ പുലിയിറങ്ങി; സ്ഥിരീകരിച്ച് വനം വകുപ്പ്

Avatar

Published

on

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ മണ്ണാര്‍മലയില്‍ പുലിയിറങ്ങി. ഇന്നലെ രാത്രി 10.30-ഓടെ നാട്ടുകാര്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറയില്‍ പുലിയുടെ ദൃശ്യം പതിഞ്ഞു. ദൃശ്യങ്ങളില്‍ നിന്ന് പുലി തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കൊടിക്കുത്തി മലയുടെ സമീപത്തുള്ള ചെറിയ കാടുകളോടുകൂടിയ ജനവാസമേഖലയോട് ചേര്‍ന്ന് കിടക്കുന്ന മേഖലയിലാണ് പുലി ഇറങ്ങിയത്. പതിവായി ഇവിടെ പുലിയെ കാണാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പട്ടിക്കാട് റെയില്‍വേ സ്റ്റേഷന് സമീപത്തായി പുലിയെ കണ്ടിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് നാട്ടുകാരുടെ തന്നെ നിരീക്ഷണ ക്യാമറ സ്ഥാപിച്ചത്. പുലിയാണെന്ന് സ്ഥിരീകരിച്ചതോടെ കൂട് സ്ഥാപിക്കുന്നത് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് വനംവകുപ്പ് അറിയിച്ചു.

Kerala

ചുങ്കത്തറ ഗ്രാമ പഞ്ചായത്ത് ഭരണം യുഡിഎഫിന്; കോണ്‍ഗ്രസിലെ വത്സമ്മ സെബാസ്റ്റ്യൻ പ്രസിഡന്റ്

Published

on

മലപ്പുറം: ചുങ്കത്തറ ഗ്രാമ പഞ്ചായത്ത് ഭരണം യുഡിഎഫിന്. കോണ്‍ഗ്രസിലെ വത്സമ്മ സെബാസ്റ്റ്യനെ പ്രസിഡന്‍റായി തെരെഞ്ഞെടുത്തു. ഒമ്പതിനെതിരെ പത്ത് വോട്ടുകള്‍ക്കാണ് വത്സമ്മ സെബാസ്റ്റ്യന്‍റെ ജയം. സിപിഎം സ്വതന്ത്രയായിരുന്നനു. സൈബ സുധീർ പഞ്ചായത്ത് അംഗത്വവും വൈസ് പ്രസിഡന്‍റ് സ്ഥാനവും രാജിവെച്ചു. അവിശ്വാസ പ്രമേയത്തില്‍നു സൈബ യുഡിഎഫിനെ അനുകൂലിച്ച്‌ വോട്ട് ചെയ്‌തിരുന്നു. സിപിഎം പ്രസിഡന്റിനെ നേരത്തെ യുഡിഎഫ് അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയിരുന്നു.

എല്‍ഡിഎഫ് 10, യുഡിഎഫ് 10 എന്നിങ്ങനെയായിരുന്നു കക്ഷിനില. യുഡിഎഫ് ആയിരുന്നു അധികാരത്തിലുണ്ടായിരുന്നത്. പിന്നീട് യുഡിഎഫിലെ ഒരു അംഗം പി വി അന്‍വറിന്റെ സ്വാധീനത്തില്‍ എല്‍ഡിഎഫിലേക്ക് കൂറുമാറുകയും യുഡിഎഫിന് ഭരണം നഷ്ടമാവുകയുമായിരുന്നു.
പിന്നീട് യുഡിഎഫ് തൃണമൂല്‍ കോണ്‍ഗ്രസിലെത്തിയതോടെ ഒരംഗത്തെ യുഡിഎഫ് അനുകൂലമായി അന്‍വര്‍ കൂറുമാറ്റുകയായിരുന്നു. ഇതേ തുടര്‍ന്നുണ്ടായ അവിശ്വാസ പ്രമേയത്തില്‍ സിപിഎം സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി ജയിച്ച നുസൈബ സുധീര്‍ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. എല്‍ഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമാവുകയും വത്സമ്മ സെബാസ്റ്റ്യനെ പ്രസിഡന്റായി തിരഞ്ഞെടുക്കുകയുമായിരുന്നു. ഒമ്ബതിനെതിരെ പതിനൊന്ന് വോട്ടുകള്‍ക്കായിരുന്നു പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയം ചുങ്കത്തറയില്‍ പാസായത്.

Advertisement
inner ad

നുസൈബ സുധീര്‍ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും പഞ്ചായത്ത് അംഗം എന്ന ചുമതലയുമാണ് രാജിവെച്ചത്. എല്‍ഡിഎഫിന് ഭരണം നഷ്ടമായതിനെ തുടര്‍ന്ന് നുസൈബയുടെ ഭര്‍ത്താവിന് നേരെ സിപിഎം നേതാക്കള്‍ ഭീഷണി മുഴക്കിയിരുന്നു. പാര്‍ട്ടിയെ കുത്തിയാണ് പോകുന്നതെങ്കില്‍ സുധീറും കുടുംബവും ഗുരുതരമായ ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടി വരുമെന്നും അതില്‍ യാതൊരു ദാക്ഷിണ്യവും ഉണ്ടാവില്ലെന്നുമായിരുന്നു ഭീഷണി. തുടര്‍ന്ന് സുധീറിന്റെ കടയും ആക്രമിച്ചു.

Advertisement
inner ad
Continue Reading

Kerala

മലപ്പുറത്ത് ബസ് ജീവനക്കാരുടെ ആക്രമണത്തിൽ പരുക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു

Published

on

മലപ്പുറം: മലപ്പുറം കോഡൂരിൽ ബസ് ജീവനക്കാരുടെ ആക്രമണത്തിൽ പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. മാണൂർ സ്വദേശി അബ്ദുൾ ലത്തീഫാണ് മരിച്ചത്. വടക്കേമണ്ണയിലെ ബസ് സ്റ്റോപ്പിൽ നിന്ന് ബസെത്തുന്നതിന് മുൻപ് ആളെ കയറ്റിയതാണ് ആക്രമണത്തിന് കാരണം. മഞ്ചേരിയിൽ നിന്നും തിരൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സിലെ ജീവനക്കാരാണ് അബ്ദുൾ ലത്തീഫിനെ മർദിച്ചത്. സംഭവത്തിൽ ബസ് ജീവനക്കാരായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഓട്ടോറിക്ഷ പിന്തുടർന്ന ബസ് ജീവനക്കാർ വാഹനം തടഞ്ഞു നിർത്തിയാണ് അബ്ദുൾ ലത്തീഫിനെ മർദ്ദിച്ചതെന്നാണ് വിവരം. സംഭവത്തിന് ശേഷം സ്വയം ഓട്ടോറിക്ഷ ഓടിച്ച് ആശുപത്രിയിലേക്ക് പോയ ഇദ്ദേഹം ആശുപത്രിയിലെത്തിയതും കുഴഞ്ഞുവീണു. പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. മരണ കാരണം വ്യക്തമല്ല.

Advertisement
inner ad
Continue Reading

Featured

താനൂരില്‍ നിന്നും കാണാതായ വിദ്യാർഥിനികളെ കണ്ടെത്തി; കണ്ടെത്തിയത് മുംബൈ-ചെന്നൈ എഗ്മോർ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ

Published

on

മലപ്പുറം: താനൂരില്‍ നിന്നും കാണാതായ വിദ്യാർഥിനികളെ കണ്ടെത്തി. മുംബൈ-ചെന്നൈ എഗ്മോർ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ലോനാവാലയില്‍ വച്ചാണ് ഇവരെ കണ്ടെത്തിയത്.ഇവർ റെയില്‍വേ പോലീസിന്‍റെ കസ്റ്റഡിയില്‍ യാത്ര തുടരുകയാണ്. മൊബൈല്‍ ലൊക്കേഷൻ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് വിദ്യാർഥിനികളെ ഇന്ന് പുലർച്ചെ 1:45 ന് കണ്ടെത്താനായത്.
അക്ബർ റഹീം എന്ന യുവാവും ഇവർക്കൊപ്പം മുംബൈയിലേക്കു പോയിരുന്നു. ഫാത്തിമ ഷഹദ ആവശ്യപ്പെട്ടിട്ടാണ് യുവാന് ഒപ്പം പോയതെന്നാണ് എടവണ്ണ സ്വദേശിയായ അക്ബർ റഹീമിന്‍റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. ഇൻസ്റ്റഗ്രാം വഴിയാണ് ഇവർ സുഹൃത്തുക്കളായത്.

താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്ക് പരീക്ഷ എഴുതാനായി ഇറങ്ങിയ രണ്ടുപേരെ കാണാതായതായാണ് രക്ഷിതാക്കളും സ്‌കൂള്‍ പ്രിന്‍സിപ്പലും പൊലീസില്‍ പരാതി നല്‍കിയത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട എടവണ്ണ സ്വദേശിക്കൊപ്പം കോഴിക്കോട്ടുനിന്ന് ബുധനാഴ്ച ഉച്ചയ്ക്ക് ഇവര്‍ പന്‍വേലിലേക്ക് പോയതായാണ് പൊലീസിന് വിവരം ലഭിച്ചത്. മുംബൈയിലേക്ക് പോകാനുള്ള കുട്ടികളുടെ പദ്ധതി മനസിലാക്കിയതോടെ റഹീം കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയത്. റഹീമിനും മുംബൈയിലേക്കുള്ള ടിക്കറ്റുകള്‍ എടുത്തു നല്‍കിയത് കുട്ടികളാണ്.

Advertisement
inner ad

മൂവരും മുംബൈയില്‍ ട്രെയിനിറങ്ങിയപ്പോഴാണ് കേരളത്തില്‍ ഇതൊരു വലിയ വാർത്തയായി മാറിയെന്നും പോലീസ് അന്വേഷിക്കുന്നുണ്ടെന്നും മനസിലായതെന്നും നാട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടുവെന്നുമാണ് യുവാവ് പിന്നീട് അറിയിച്ചത്. ഇതിന് വിസമ്മതിച്ച കുട്ടികള്‍ പിന്നീട് തന്‍റെ അടുത്ത് നിന്ന് പോയെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. വ്യാഴാഴ്ച രാത്രി തന്നെ റഹീം ട്രെയിനില്‍ കേരളത്തിലേക്ക് മടങ്ങിയിട്ടുണ്ട്.

Advertisement
inner ad
Continue Reading

Featured