CAMPAIGN
സർക്കാരിന്റെ കൂടുതൽ കൊള്ളകൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തിരുവനന്തപുരം: സർക്കാരിന്റെ കൂടുതൽ കൊള്ളകൾ ഒരു ദിവസങ്ങളിൽ പുറത്തുവരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോടിക്കണക്കിന് രൂപയാണ് ഈ സർക്കാർ കൊള്ളയടിച്ചത്. ലൈഫ് മിഷൻ പദ്ധതിയിലും, കെ ഫോൺ പദ്ധതിയിലും, കോവിഡ് കാലത്തും ഏറ്റവും ഒടുവിൽ എ ഐ ക്യാമറ അഴിമതിയിലും സർക്കാർ കൊള്ളയടി നടത്തി. സമസ്ത മേഖലകളിലും ജനങ്ങളെ കൊള്ളയടിക്കുന്ന സർക്കാരാണ് കേരളത്തിലുള്ളത്. മുഖ്യമന്ത്രിയേയും ഭരണകൂടത്തെയും ജനങ്ങളുടെ കോടതിയിൽ വിചാരണ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ സാധനങ്ങൾക്കും തീവിലയാണ്. ജനവിരുദ്ധ സർക്കാരിനെതിരെ ആരംഭിക്കുന്ന വമ്പിച്ച പ്രക്ഷോഭങ്ങളുടെ തുടക്കമാണ് ഈ സമരമെന്നും അദ്ദേഹം പറഞ്ഞു. വർഗീയതയ്ക്കെതിരായ ഉജ്ജ്വലമായ പോരാട്ടം കേരളത്തിലും തുടരുകയാണ്. അനീതിയുടെ മുഖത്തുനോക്കി ചോദ്യങ്ങൾ ചോദിക്കുന്ന രാഹുൽഗാന്ധിയോട് അങ്ങ് ഒറ്റയ്ക്കല്ല ഞങ്ങൾ കൂടി ഒപ്പമുണ്ടെന്ന പ്രഖ്യാപനം കൂടിയാണ് ഈ പ്രതിഷേധം. വർഗീയതയെ ചെറുത്തുതോൽപ്പിക്കുമ്പോൾ വർഗീയത രാജ്യത്തിന്റെ മണ്ണിൽ കുഴിച്ചുമൂടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഒരു വർഗീയവാദിക്ക് പിന്നാലെയും കേരളത്തിലെ പ്രതിപക്ഷം പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫ് സെക്രട്ടറിയേറ്റ് വളയൽ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Alappuzha
ലഹരിക്കടത്തും വിഭാഗീയതയും, ആലപ്പുഴ സിപിഎമ്മിൽ കൂട്ടനടപടി
ആലപ്പുഴ: ലഹരിക്കടത്ത് ആരോപണത്തിലും പാർട്ടിയിലെ വിഭാഗീയ പ്രവർത്തനങ്ങൾ നേതൃത്വം നൽകുന്ന നേതാക്കൾക്കെതിരെയും ആലപ്പുഴയിലെ സിപിഎമ്മിൽ കൂട്ടനടപടി. പി പി ചിത്തരഞ്ജൻ എംഎൽഎയെ ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നും ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയപ്പോൾ ലഹരിക്കടത്ത് കേസിൽ ആരോപണ വിധേയനായ എ ഷാനവാസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കൂടാതെ 3 ഏരിയാ കമ്മിറ്റികൾ പിരിച്ചുവിട്ടു. കൂടാതെ എം സത്യപാലനേയും തരംതാഴ്ത്തിയിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നേതൃത്വത്തിൽ രാവിലെ മുതൽ നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് കടുത്ത നടപടിയുണ്ടായത്. മൊത്തം മുപ്പത്തിയേഴ് നേതാക്കൻമാർക്കെതിരെയാണ് നടപടിയുണ്ടായത്. പി പി ചിത്തരഞ്ജൻ, എം സത്യപാലൻ എന്നിവരെ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് ജില്ലാ കമ്മിറ്റിയിലെക്ക് തരംതാഴ്ത്തുകയായിരുന്നു. കൂടാതെ ആലപ്പുഴ, സൗത്ത്, നോർത്ത്, ഹരിപ്പാട് കമ്മറ്റികൾ പിരിച്ചുവിട്ടു. ആലപ്പുഴ സൗത്ത് ,നോർത്ത് എരിയാ കമ്മിറ്റികൾ ഒന്നാക്കി. ഇവിടെ പുതിയ ഭരണസമിതിയെ ഉണ്ടാക്കുകയും ചെയ്തു. ആലപ്പുഴയുടെ പുതിയ ഏരിയാ സെക്രട്ടറി സി വി ചന്ദ്രബാബു ആണ്. ഹരിപ്പാട് പുതിയ എരിയാ കമ്മിറ്റി സെക്രട്ടറി ബാബുജാൻ ആണ്. 23 ഏരിക്കമ്മിറ്റി അംഗങ്ങളെ ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. 3 ഏരിയാ സെക്രട്ടറിമാരെ ലോക്കലിലേക്ക് തരംതാഴ്ത്തുകയും ചെയ്തു. അതേസമയം, മുൻ എംഎൽഎമാരായ സി കെ സദാശിവൻ, ടി കെ ദേവകുമാർ എന്നിവരെ താക്കീത് മാത്രമാണ് നൽകിയത്
CAMPAIGN
‘എരണം കെട്ടവൻ നാട് ഭരിച്ചാൽ നാട് മുടിയും’; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ

തിരുവനന്തപുരം: എരണം കെട്ടവൻ നാട് ഭരിച്ചാൽ നാടുമുടിയും എന്ന് കെ മുരളീധരൻ എംപി. ഒന്നാം പിണറായി സർക്കാരിന്റെ നേട്ടങ്ങളും കോട്ടങ്ങളും കൃത്യമായി ചർച്ച ചെയ്യപ്പെട്ടിരുന്നു എങ്കിൽ ഇങ്ങനെയൊരു ദുരന്തം ഉണ്ടാകുമായിരുന്നില്ലെന്നും കെ മുരളീധരൻ പറഞ്ഞു. സർക്കാർ സംവിധാനങ്ങളുടെ കെടുകാര്യസ്ഥത മൂലമാണ് താനൂർ അപകടം സംഭവിച്ചത്. യുവ ഡോക്ടർ വന്ദന ദാസിന്റെ മരണത്തിന് കാരണവും ഇതേ സർക്കാർ കെടുകാര്യസ്ഥത തന്നെയാണ്. വീഴ്ചകൾ ഉണ്ടാകുമ്പോൾ ഒറ്റപ്പെട്ട സംഭവം എന്ന് മുഖ്യമന്ത്രി പറയുന്നു. കേരളത്തിൽ ഒരു ദിവസം 10 ഒറ്റപ്പെട്ട സംഭവമെങ്കിലും ഉണ്ടാകുന്നുവെന്നും കെ മുരളീധരൻ പറഞ്ഞു.
CAMPAIGN
ഭരണകൂടത്തിനെതിരെ ജനങ്ങൾ രോഷാകുലരാണെന്ന് ഷിബു ബേബിജോൺ

തിരുവനന്തപുരം: ജനങ്ങളെ ആകെ ബുദ്ധിമുട്ടിച്ചു കൊണ്ടുള്ള ഇടതു ഭരണത്തിനെതിരെ ജനങ്ങൾ രോഷാകുലരാണെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ. സിപിഎമ്മുകാരും പിണറായി വിജയന്റെ കുടുംബാംഗങ്ങളും മാത്രമാണ് ഈ ഭരണത്തിൽ സംതൃപ്തർ. സമസ്ത മേഖലകളും തകർന്നു തരിപ്പണമായിരിക്കുകയാണ്. കെ കമ്മീഷൻ സർക്കാരായി കേരളത്തിലെ ഗവൺമെന്റ് അധംപതിച്ചിരിക്കുന്നു. ഏതു പദ്ധതി മുന്നോട്ടുവെക്കുമ്പോഴും അതിനു കമ്മീഷൻ ലക്ഷ്യങ്ങളാണ് സർക്കാർ നോക്കുന്നത്. എത്ര മോശപ്പെട്ട നിലയിലേക്ക് കേരളത്തിൽ ഒരു ഗവൺമെന്റും മാറിയിട്ടില്ല. ജനങ്ങളുടെ മനസ്സിൽ നിലവിലെ ഗവൺമെന്റ് മരണപ്പെട്ടുവെന്നും ഷിബു ബേബിജോൺ കൂട്ടിച്ചേർത്തു.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala1 month ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login