മുതിർന്ന കോൺഗ്രസ് നേതാവ് ഓസ്‌കർ ഫെർണാണ്ടസിൻ്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് അനുശോചിച്ചു

പതിറ്റാണ്ടുകളായി ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന് വലിയ സംഭാവന ചെയ്ത നേതാവായിരുന്നു ഓസ്‌കർ ഫെർണാണ്ടസ്. മൻമോഹൻ സിംഗ് സർക്കാരിൽ കേന്ദ്ര മന്ത്രിയായും, എ.ഐ.സി.സി. ജനറൽ സെക്രട്ടറിയയും, തിരഞ്ഞെടുപ്പ് അതോറിറ്റിയുടെ ചെയർമാൻ ആയും കോൺഗ്രസ് രാഷ്ട്രീയത്തിന്റെ നിർണ്ണായക ഘട്ടങ്ങളിലെല്ലാം അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം കോൺഗ്രസിന് വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ദുഖത്തിൽ പങ്ക് ചേരുന്നു.

Related posts

Leave a Comment