ജോയി മാളിയേക്കലിന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് അനുശോചിച്ചു

ഡി കെ ടി എഫ് സംസ്ഥാന പ്രസിഡന്റും കെ പി സി സി എക്‌സിക്യൂട്ടീവ് അംഗവുമായ ജോയി മാളിയേക്കലിന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് അനുശോചിച്ചു. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് കീഴില്‍ കര്‍ഷക തൊഴിലാളികളെ സംഘടിപ്പിക്കുകയെന്ന ഉത്തരവാദിത്തം ആത്മാര്‍ഥതയോടെ നിര്‍വഹിച്ച വ്യക്തിയായിരുന്നു ജോയി മാളിയേക്കല്‍. മികച്ച സംഘാടകനെയും ആത്മാര്‍ത്ഥതയുള്ള പൊതുപ്രവര്‍ത്തകനെയുമാണ് കോണ്‍ഗ്രസിന് നഷ്ടമായത്. പാര്‍ട്ടി പ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തില്‍ പങ്ക്‌ചേരുന്നു.

Related posts

Leave a Comment