Connect with us
48 birthday
top banner (1)

News

‘ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി’ ഉടമകളെ ബന്ധപ്പെടാനാകുന്നില്ലെന്ന് അഭിഭാഷകന്‍

Avatar

Published

on

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ ഒളിവില്‍പോയ ‘ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി’ ഉടമകളെ ബന്ധപ്പെടാനാകുന്നില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍. കലൂരിലെ പ്രത്യേക പി.എം.എല്‍.എ കോടതിയില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് അഭിഭാഷകന്‍ ഇക്കാര്യം അറിയിച്ചത്. അതേസമയം, കേസില്‍ ഇ.ഡിക്ക് അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് കോടതി വ്യക്തമാക്കി. ഹൈ റിച്ച് ഓണ്‍ലൈന്‍ ഷോപ്പി മാനേജിങ് ഡയറക്ടര്‍ വലിയാലുക്കല്‍ കോലാട്ട് കെ.ഡി. പ്രതാപന്‍, ഭാര്യയും സി.ഇ.ഒയുമായ കാട്ടൂക്കാരന്‍ ശ്രീന എന്നിവരാണ് കേസിനെ തുടര്‍ന്ന് ഒളിവില്‍ കഴിയുന്നത്.

പ്രതികള്‍ ആദ്യം അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാകുകയാണ് വേണ്ടതെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി കഴിഞ്ഞ തവണ ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ എന്ന് ഹാജരാകാന്‍ കഴിയുമെന്നും കോടതി ചോദിച്ചിരുന്നു. തുടര്‍ന്നാണ് പ്രതികളെ ബന്ധപ്പെടാനാകുന്നില്ലെന്ന് അഭിഭാഷകന്‍ അറിയിച്ചത്.

Advertisement
inner ad

പ്രതികള്‍ കീഴടങ്ങിയാല്‍ അറസ്റ്റ് ചെയ്യില്ലെന്ന് ഇപ്പോള്‍ ഉറപ്പ് നല്‍കാന്‍ കഴിയില്ലെന്നാണ് ഇ.ഡി നേരത്തെ പറഞ്ഞത്. കേരളത്തിന് അകത്തും പുറത്തും വലിയ തോതില്‍ തട്ടിപ്പ് നടന്നതായും മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും ഇ.ഡി കോടതിയെ അറിയിച്ചിരുന്നു.

എല്ലാ കാര്യങ്ങളും നിയമപരമായി തന്നെയാണ് ചെയ്തിട്ടുള്ളതെന്നും മുന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ രാഷ്ട്രീയപ്രേരിതമായ ആരോപണം നടത്തുകയാണെന്നുമാണ് പ്രതിഭാഗം ആരോപിക്കുന്നത്.

Advertisement
inner ad

വന്‍ ലാഭം നേടാമെന്ന് വാഗ്ദാനം നല്‍കി പ്രതികള്‍ 1157 കോടിയുടെ നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. 127 കോടിയുടെ നികുതി വെട്ടിച്ചതിന് ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗവും ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണത്തില്‍ കണ്ടെത്തിയ 212 കോടിയുടെ സ്വത്ത് മാത്രമാണ് ഇ.ഡിക്ക് മരവിപ്പിക്കാന്‍ കഴിഞ്ഞിട്ടുള്ളത്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Ernakulam

ആര്‍ എല്‍ വി രാമകൃഷ്ണന് എം എ ഭരതനാട്യത്തിന് രണ്ടാം റാങ്ക്

Published

on

കാലടി: വലിയ മാനസിക സംഘര്‍ഷത്തിനിടെ എഴുതിയ എം എ പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയതിന്റെ സന്തോഷം ഫേസ്ബുക്കില്‍ പങ്കുവച്ച് ആര്‍ എല്‍ വി രാമകൃഷ്ണന്‍.ഇതോടെ നൃത്തത്തില്‍ ഡബിള്‍ എം എക്കാരനായെന്നും ആര്‍ എല്‍ വി രാമകൃഷ്ണന്‍ ഫേസ് ബുക്കില്‍ കുറിച്ചു.

രാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് :
‘ഒരു സന്തോഷ വാര്‍ത്ത പങ്കുവയ്ക്കട്ടെ കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാന്‍ കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ എം എ ഭരതനാട്യം ഫുള്‍ ടൈം വിദ്യാര്‍ത്ഥിയായി പഠിക്കുകയായിരുന്നു. ഇന്നലെ റിസള്‍ട്ട് വന്നു. എം എ ഭരതനാട്യം രണ്ടാം റാങ്കിന് അര്‍ഹനായ വിവരം എന്റെ പ്രിയ സുഹൃത്തുക്കളെ അറിയിക്കുന്നു. കഴിഞ്ഞ മാസം ഉണ്ടായ പ്രശ്‌നങ്ങള്‍ക്കിടയിലായിരുന്നു പരീക്ഷ. അതുകൊണ്ടു തന്നെ വലിയ മാനസിക സംഘര്‍ഷത്തിലാണ് പരീക്ഷ എഴുതിയത്.

Advertisement
inner ad

അച്ഛനമ്മമാരുടെയും ഗുരുക്കന്മാരുടെയും സഹോദരീ സഹോദരന്മാരുടെയും അനുഗ്രഹം. ഇതോടെ നൃത്തത്തില്‍ ഡബിള്‍ എം എക്കാരനായി’.

Advertisement
inner ad
Continue Reading

Kerala

സണ്ണി ലിയോണിന്റെ നൃത്തപരിപാടി വിലക്കി കേരള സർവകലാശാല

Published

on

തിരുവനന്തപുരം: ബോളിവുഡ് നടി സണ്ണി ലിയോണിന്റെ നൃത്തപരിപാടി നടത്തുന്നതിന് വിലക്കി കേരള സർവകലാശാല. പരിപാടി നടത്തുന്നതിന് വിസി ആണ് വിലക്കേർപ്പെടുത്തിയത്. പുറത്തു നിന്നുള്ളവറുടെ സംഗീത പരിപാടികൾക്കുള്ള സർക്കാർ വിലക്ക് ഉന്നയിച്ചാണ് നടപടി. കുസാറ്റിലെ അപകടത്തിനു ശേഷമാണ് ഇത്തരം പരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.സർവ്വകലാശാല ക്യാമ്പസിലെ എഞ്ചിനീയറിംഗ് കോളേജിൽ ജൂലൈ 5 നായിരുന്നു പരിപാടി നടത്താൻ തീരുമാനിച്ചിരുന്നത്.

Continue Reading

Kuwait

കുവൈറ്റിലെ മംഗെഫിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 49 കവിഞ്ഞു

Published

on

കുവൈറ്റ്: കുവൈറ്റിലെ മംഗെഫിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 49 കവിഞ്ഞു. രാജ്യത്തെ ഔദ്യോഗിക മാധ്യമമാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. മരിച്ചവരില്‍ 2 മലയാളികളും ഒരു തമിഴ് നാട് സ്വദേശിയും ഉണ്ടെന്നാണ് സൂചന. ഒട്ടേറെപ്പേര്‍ക്കു പരുക്കേറ്റു.

പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം. പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എന്‍ബിടിസി എന്ന കമ്പനിയിലെ ജീവനക്കാര്‍ താമസിച്ചിരുന്ന ആറുനില കെട്ടിടത്തിലാണ് അഗ്‌നിബാധയുണ്ടായത്. മലയാളികള്‍ ഉള്‍പ്പെടെ 195 പേര്‍ ഫ്‌ലാറ്റില്‍ താമസിച്ചിരുന്നു.

Advertisement
inner ad
Continue Reading

Featured