ലാബ്​ അസിസ്റ്റന്‍റിനെ കോളജില്‍ തൂങ്ങിമരിച്ച നിലയില്‍ ​കണ്ടെത്തി

കോഴിക്കോട്: ലാബ്​ അസിസ്റ്റന്‍റിനെ കോളജില്‍ തൂങ്ങിമരിച്ച നിലയില്‍ ​കണ്ടെത്തി. കോഴിക്കോട്​ ഗുരുവായൂരപ്പന്‍ കോളജിലെ ലാബ് അസിസ്റ്റന്‍റ്​ പവിത്രന്‍ (52) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് സെക്യൂരിറ്റി ജീവനക്കാരന്‍റെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

ഭാര്യയും രണ്ട് മക്കളുമുണ്ട്​. സംഭവത്തില്‍ കോഴിക്കോട് കസബ പൊലീസ് കേസെടുത്തു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.

Related posts

Leave a Comment