കെപിസിസി പ്രസിഡന്റ് അനുശോചിച്ചു


തിരുവനന്തപുരം: കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി പടിയൂർ ദാമോദരൻ മാസ്റ്ററുടെ നിര്യാണത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി അനുശോചിച്ചു.
കണ്ണൂർ ജില്ലയിൽ കോൺഗ്രസിന്റെ വളർച്ചയ്ക്ക് വലിയ സംഭാവനകൾ നൽകിയ  വ്യക്തിയാണ് അദ്ദേഹം.എൽ. പി സ്ക്കൂൾ മുൻ പ്രധാനാധ്യാപകൻ കൂടിയായ ദാമോദരൻ മാസ്റ്റർ മികച്ച സംഘാടകൻ കൂടിയായിരുന്നു. ഏൽപ്പിക്കുന്ന ഉത്തരവാദിത്തങ്ങൾ കൃത്യതയോടെ നിർവഹിച്ചിരുന്ന അദ്ദേഹം രാഷ്ട്രീയത്തിനൊപ്പം സാമൂഹിക സാംസ്കാരിക മേഖലയിലും നിറസാന്നിധ്യമായിരുന്നു. ദീർഘനാളുകളായി എനിക്ക് നേരിട്ട് അറിയാവുന്ന വ്യക്തി കൂടിയാണ് ദാമോദരൻ മാസ്റ്റർ. അദ്ദേഹത്തിൻ്റെ വിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിന് തീരാനഷ്ടമാണെന്നും സുധാകരൻ പറഞ്ഞു.

Related posts

Leave a Comment