Connect with us
48 birthday
top banner (1)

Ernakulam

കെപിസിസി പ്രസിഡന്റിന് കേസുമായി ബന്ധവുമില്ല, കൂടുതൽ അന്വേഷിച്ചാൽ പിണറായുടെ പിഎസ് വരെ അകത്താകുമെന്ന്; മോൻസൺ മാവുങ്കൽ

Avatar

Published

on

കൊച്ചി: കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപിക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്നു പ്രതി മോൻസൻ മാവുങ്കലിന്റെ വെളിപ്പെടുത്തൽ. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്നതിനിടെയാണ് പുരാവസ്തു തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ മോൻസൺ മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ പിഎസിനു വരെ നേരിട്ടു ബന്ധമുള്ള കേസാണിതെന്നും കൂടുതൽ അന്വേഷിച്ചാൽ അകത്താകുമെന്നും മോൻസൺ മാധ്യമങ്ങളോട് പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) നൽകിയെന്നും ശരിയായി അന്വേഷിച്ചാൽ ഡിജിപി വരെ അകത്താകുമെന്നും മോൻസൺ മുന്നറിയിപ്പ് നൽകി.

Advertisement
inner ad

Ernakulam

ഫ്‌ളാറ്റില്‍ താമസിക്കുന്നവര്‍ക്ക് വയറിളക്കവും ഛര്‍ദിയും: നടപടിയുണ്ടാകുമെന്ന് മന്ത്രി വീണ ജോര്‍ജ്ജ്

Published

on

കൊച്ചി: കാക്കനാട് ഡി.എല്‍.എഫ് ഫ്‌ളാറ്റില്‍ താമസിക്കുന്നവര്‍ക്ക് വയറിളക്കവും ഛര്‍ദിലും ഉണ്ടായ സാഹചര്യം ഗൗരവമുള്ള വിഷയമാണെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി വീണ ജോര്‍ജ്. പൊതുജനാരോഗ്യ സംരക്ഷണ നിയമ പ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ്. ഇന്നലെയാണ് ഫ്‌ളാറ്റിലെ ഒരാള്‍ നേരിട്ട് ഫോണില്‍ വിളിച്ച് ഇക്കാര്യം അറിയിച്ചത്.

ഉടന്‍ തന്നെ ആരോഗ്യ വകുപ്പ് ഡയറക്ടറെ വിളിച്ച് അടിയന്തരമായി ഇടപെടാന്‍ നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പിന്റെ പ്രത്യേക സംഘം സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഫ്ളാറ്റിലെ കുടിവെള്ളത്തിന്റെ എല്ലാ സ്രോതസുകളും പരിശോധിക്കും.

Advertisement
inner ad

രോഗബാധിതരായ വ്യക്തികള്‍ പല ആശുപത്രികളില്‍ ചികിത്സ തേടിയത് കൊണ്ടായിരിക്കാം ഈ വിഷയം ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടാത്തത്. അക്കാര്യവും അന്വേഷിക്കുന്നതാണ്. പ്രദേശത്ത് ബോധവത്ക്കരണം ശക്തിപ്പെടുത്തും. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ എന്നും മന്ത്രി അഭ്യര്‍ഥിച്ചു.

Advertisement
inner ad
Continue Reading

crime

ചാരിറ്റി സംഘടനയുടെ പേരിൽ തട്ടിപ്പ്; 2 പേർ പിടിയിൽ

Published

on

ഏറ്റുമാനൂർ: ചാരിറ്റി സംഘടനയുടെ പേരിൽ ഏറ്റുമാനൂർ പേരൂർ സ്വദേശികളായ വീട്ടമ്മമാരെ കബളിപ്പിച്ചു പണം തട്ടിയെടുത്തെന്ന കേസിൽ പേരൂർ 101 കവല ശങ്കരാമലയിൽ മേരി കുഞ്ഞുമോൻ (63), അയ്മനം ഭാഗത്തു വാടകയ്ക്കു താമസിക്കുന്ന ചേമ്പളം കൗന്തി കിഴക്കേകൊഴുവനാൽ ജെസി ജോസഫ് (54) എന്നിവരെ ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ പ്രതികളുടെ എണ്ണം ഇനിയും വർദ്ധിക്കുമെന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.എറണാകുളത്തുള്ള ഒരു ജീവകാരുണ്യ സംഘടന മുഖേന വിദേശത്തുനിന്നു തങ്ങൾക്കു പണം ലഭിക്കുമെന്നു വിശ്വസിപ്പിച്ചാണു പ്രതികൾ വീട്ടമ്മമാരെ കബളിപ്പിച്ചതെന്നു പൊലീസ് വ്യക്തമാക്കി. സർവീസ് ചാർജ് അടയ്ക്കാൻ പണം തന്നു സഹായിച്ചാൽ കമ്മിഷനായി ലക്ഷങ്ങൾ നൽകാമെന്നു വിശ്വസിപ്പിച്ചു പലതവണകളായി ലക്ഷങ്ങൾ തട്ടിയിരുന്നെന്നും പൊലീസ് പറഞ്ഞു.

Continue Reading

Ernakulam

മാസപ്പടി വിവാദം: മാത്യു കുഴല്‍ നാടന്റെ ഹര്‍ജിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും ഹൈക്കോടതി നോട്ടീസ്

Published

on

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും ഹൈക്കോടതി നോട്ടീസ് അയച്ചു. കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്റെ ഹര്‍ജിയിലാണ് മുഖ്യമന്ത്രിയും മകളും അടക്കമുള്ള എതിര്‍കക്ഷികള്‍ക്ക് ഹൈക്കോടതി നോട്ടീസ് നല്‍കിയത്. കേസിലെ സ്വഭാവിക നടപടി മാത്രമാണിതെന്ന് മാത്യു കുഴല്‍ നാടന്‍ പ്രതികരിച്ചു.

എക്‌സാലോജിക്, സിഎംആര്‍എല്‍ മാസപ്പടി കേസില്‍ ഹൈക്കോടതി ഇടപെടല്‍ സ്വാഗതാര്‍ഹമെന്ന് വി.ഡി.സതീശന്‍ പറഞ്ഞു. മാത്യു കുഴല്‍നാടന്റെ നിയമ പോരാട്ടം തുടരും. പാര്‍ട്ടി പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

Advertisement
inner ad
Continue Reading

Featured