കോവിഡ് വാക്സിന്‍ ഇനി വാട്‌സ്ആപ് ഉപയോഗിച്ച്‌ ബുക്ക് ചെയ്യാം

കോവിഡ് വാക്സിന്‍ സ്ലോട് ഇനി വാട്‌സ് ആപ് ഉപയോഗിച്ച്‌ ബുക് ചെയ്യാം. വാട്‌സ് ആപ് വഴി ബുക് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയതായി കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. നിങ്ങളുടെ അടുത്തുള്ള വാക്സിനേഷന്‍ കേന്ദ്രം കണ്ടെത്താനും വാക്സിന്‍ സ്ലോട് ബുക് ചെയ്യാനും വാട്സ് ആപ് ഇപ്പോള്‍ നിങ്ങളെ സഹായിക്കുന്നു.

പ്രായപൂര്‍ത്തിയായ എല്ലാവര്ക്കും ഈ വര്ഷം അവസാനത്തോടെ വാക്സിന്‍ പൂര്‍ത്തിയാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വാട്‌സ് ആപ് ഉപയോഗിച്ച്‌ സ്ലോട് ബുക് ചെയ്യുന്നത് കൊണ്ട് വേഗത്തില്‍ സമ്ബൂര്‍ണ വാക്സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ നിഗമനം.

കോവിഡ് -19 അനുബന്ധ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും കൊറോണ വൈറസ് പാന്‍ഡെമികിനെ കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ തടയാനും സഹായിക്കുന്നതിനായി വാട്സ് ആപിലെ ചാറ്റ്‌ബോട് സഹായകരമാണ്. വാക്സിനേഷന്‍ സര്‍ടിഫികറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് ഇതേ ചാറ്റ്‌ബോട് തന്നെ ഉപയോഗിക്കാം.

Related posts

Leave a Comment