കൂട്ടാലിട-കൂരാച്ചുണ്ട് റോഡ് പൊട്ടിപ്പൊളിഞ്ഞു ഗതാഗത യോഗ്യമല്ലാത്ത അവസ്ഥയിലായിട്ട് മാസങ്ങൾ

കൂട്ടാലിട :കൂരാച്ചുണ്ടിലേക്കുള്ള ബസ്സ് സർവീസുകൾ മിക്കതും സർവീസ് അവസാനിപ്പിക്കാൻ നിർബന്ധിതരായ സാഹചര്യത്തിൽ യാത്രക്കാർ ദുരിതത്തിലാവുകയാണ്. ഓട്ടോറിക്ഷയും ഇരുചക്ര വാഹനങ്ങളും അപകടപ്പെടുന്നത് ഇവിടെ നിത്യസംഭവമായിമാറിയിരിക്കുന്നു. എത്രയും പെട്ടന്ന് യാത്രക്കാരുടെയും നാട്ടുകാരുടെയും പ്രയാസങ്ങൾ പരിഹരിക്കാം എന്ന് സ്ഥലം MLA യും പൊതുമരാമത്ത് വകുപ്പ് മന്ത്രിയും പലതവണ ഉറപ്പു നൽകിയതുമാണ്. എന്നാൽ ഒരുതരത്തിലുള്ള നടപടികളും പിന്നീടുണ്ടായിട്ടില്ല. ചെടിക്കുളം, പാടിക്കുന്ന് ,കോളിക്കടവ് ,പാത്തിപ്പാറ മുക്ക് എന്നിവിടങ്ങളിലാണ് റോഡ് ഭാഗികമായി തകർന്നത് . മൂന്ന് മാസം മുൻമ്പ് പണി പൂർത്തിയാക്കിയിരുന്ന കരുവള്ളിക്കുന്നു മുതൽ കൂട്ടാലിട പെട്രോൾ പാമ്പ് വരെയുള്ള റോഡ് കരാറുകാരുടെ ആശാസ്ത്രീയമായ നിർമാണ പ്രവർത്തിമൂലം പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. റോഡ് ഗതാഗത യോഗ്യമാക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് കോട്ടൂർ മണ്ഡലം പ്രസിഡണ്ട് രജീഷ് കൂട്ടാലിട പറഞ്ഞു.

Related posts

Leave a Comment