കെ എം സി സി വനിതാ വിഭാഗം ചർച്ച സംഘടിപ്പിച്ചു

ദോഹ: സ്ത്രീ സമൂഹത്തിന്റെ സമകാലിക സമസ്യകളും നവജാത വിഹ്വലതകളും സജീവമായി ചർച്ചചെയ്യുന്ന സാഹചര്യത്തിൽ “പുതുവഴി തേടുന്ന ലിംഗസമത്വം” എന്ന വിഷയത്തിൽ ഖത്തർ കെ എം സി സി വനിതാ വിഭാഗമായ കെ.ഡബ്ല്യൂ.സി.സി. ടേബിൾ ടോക്ക് സംഘടിപ്പിച്ചു.ദോഹയിലെ വിവിധ സംഘടനകളുടെ വനിതാ വിഭാഗം പ്രതിനിധികൾ പങ്കെടുത്ത പരിപാടി വ്യത്യസ്തമായ അഭിപ്രായ പ്രകടനങ്ങൾ കൊണ്ടും സജീവമായ ചർച്ചകൾ കൊണ്ടും ശ്രദ്ധേയമായി.

സമൂഹത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് പുരുഷനെ മാത്രം കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ലെന്നും ലിംഗസമത്വം പറയുന്നതോടൊപ്പം തന്നെ തുല്യ നീതിയും ചർച്ച ചെയ്യേണ്ടതുണ്ട് എന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. മുനീറ കൊളക്കോടന്റെ അദ്യക്ഷതയിൽ നടന്ന പരിപാടിയിൽ അംന അഷ്റഫ് വിഷയാവതരണം നടത്തി. കെ.എം.സി.സി പ്രസിഡണ്ട് എസ്.ഏ.എം.ബഷീർ ഉദ്ഘാടനം ചെയ്തു.

വിവിവ സംഘടനാ പ്രതിനിധികളായ ഡോ:പ്രതിഭാരതീഷ് (സംസ്കൃതി),ശ്രീകലാപ്രകാശ് (ക്യു മലയാളം),നസീഹ മജീദ് (എഫ് സി സി),വാഹിദാ സുബി ( കൾച്ചറൽ ഫോറം),അസ്ന അബ്ദുലത്തീഫ് (എം ജി എം), ഷീജ ജയ് മോൻ (FlNQ), സലീന കൂലത്ത് (UNIQ ),സറീന അഹദ് (ക്വിക്ക് ), മുഹ്സിന സമീൽ (ചാലിയാർ ദോഹ), ജാസ്മിൻ ബഷീർ (വുമൺ ഇന്ത്യ), ഷറീജ വുമൺസ് ഫ്രറ്റേർനിറ്റി ) എന്നിവർ ചർച്ചയിൽ സംസാരിച്ചു.സബ വഫിയ മോഡറേറ്ററായിരുന്നു.സംസ്ഥാന സെക്രട്ടറിമാരായ മുസ്തഫ എലത്തൂർ,കോയ കൊണ്ടോട്ടി ,മീഡിയാ വിങ്ങ് ചെയർമാർ റൂബിനാസ് കൊട്ടേടത്ത്,സാജിദാ മുസ്തഫ,സീനത്ത് ഇൽയാസ് , അയിഷാ ബഷീർ ഖാൻ തുടങ്ങിയവർ പങ്കെടുത്തു.

കെ എം സി സി സംസ്ഥാന ജനറൽ സെക്രട്ടറി അസീസ് നരിക്കുനി,വനിതാ വിഭാഗം ചെയർ പെഴ്സൺ സയ്യിദ മൈമൂന തങ്ങൾ എന്നിവർ ആശംസകൾ നേർന്നു. ഫസീല ഹസൻ സ്വാഗതവും ഫരീദാ സഗീർ നന്ദിയും പറഞ്ഞു.

Related posts

Leave a Comment