Connect with us
Gold Loan - Online [1400x180] [ESFBG_103423_25_09_24]-01

Thiruvananthapuram

സംയുക്ത അധ്യാപക സമിതി സെക്രട്ടറിയേറ്റ് മാർച്ച് നടത്തും

Avatar

Published

on

തിരുവനന്തപുരം: കുട്ടികളുടെ മധ്യവേനലവധി കവർന്നെടുക്കുകയും ശനിയാഴ്ച ദിവസങ്ങൾ പ്രവർത്തി ദിവസമാക്കി അധിക പഠനഭാരം കുട്ടികൾക്ക് അടിച്ചേൽപ്പിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ നയത്തിനെതിരെ സംയുക്ത അധ്യാപക സമിതിയുടെ നേതൃത്വത്തിൽ ജൂൺ 20ന് സെക്രട്ടറിയേറ്റ് മാച്ച് നടത്താൻ തീരുമാനം. നിയമനാംഗീകാരം, ഫിക്സേഷൻ ഉച്ചഭക്ഷണത്തുക വർദ്ധിപ്പിക്കൽ, പ്രൈമറി ഹെഡ്മാസ്റ്റർമാരുടെ ആനുകൂല്യങ്ങൾ എന്നീ കാതലായ വിഷയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള വിദ്യാഭ്യാസ മന്ത്രിയുടെ അടവ് നയമാണ് ഇതെന്നും സംയുക്ത അധ്യാപക സമിതി കുറ്റപ്പെടുത്തി. നിലവിലുള്ള സാഹചര്യങ്ങൾ കൊണ്ട് തന്നെ ലക്ഷ്യം വയ്ക്കുന്ന പ്രവർത്തന മണിക്കൂറുകളും അധ്യായന ദിവസങ്ങളും ലഭ്യമാണെന്നിരിക്കെ കുട്ടികളെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കുന്ന വികലമായ തീരുമാനത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്നും കൂടിയാലോചനകൾ ഇല്ലാതെ ഏകപക്ഷീയമായി പ്രഖ്യാപിച്ച പ്രവർത്തന കലണ്ടർ പിൻവലിക്കണമെന്നും സംയുക്ത അധ്യാപക സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

സംസ്ഥാന ചെയർമാൻ പി കെ അരവിന്ദൻ അധ്യക്ഷത വഹിച്ചു കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് കെ അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു സംസ്ഥാന ജനറൽ കൺവീനർ കെ എം അബ്ദുള്ള, ട്രഷറർ കെ.വി ഇന്ദുലാൽ വൈസ് പ്രസിഡന്റ് മാരായ എസ് മനോജ്, അബ്ദുൽ ഹഖ്, ആർ അരുൺകുമാർ, പാണക്കാട് അബ്ദുൽ ജലീൽ, അനിൽ എൻ ജോർജ്, രാധാകൃഷ്ണൻ, പി ഉണ്ണി മൊയ്‌ദീൻ, പികെ.അസീസ്, ഡിആർ ജോസ് തുടങ്ങിയവർ സംസാരിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

ശബരിമലയിൽ വെർച്വൽ ക്യൂ മാത്രമേ ഉണ്ടാകൂവെന്ന് ദേവസ്വം ബോർഡ്; പ്രതിഷേധവുമായി ഭക്തർ

Published

on

പത്തനംതിട്ട: ശബരിമലയിൽ ഇത്തവണ വെർച്വൽ ക്യൂ മാത്രമേ ഉണ്ടാകൂവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഭക്തരുടെ സുരക്ഷ പ്രധാനമാണെന്നും വെർച്വൽ ക്യൂ സദുദ്ദേശത്തോടെ എടുത്ത തീരുമാനമാണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. മാലയിട്ട് എത്തുന്ന ആർക്കും ദർശനം കിട്ടാതെ മടങ്ങേണ്ട സാഹചര്യം ഉണ്ടാകില്ല. അക്കാര്യം സർക്കാരുമായി ആലോചിച്ചു ഉറപ്പാകുമെന്നും അദ്ദേഹം വിശദീകരിച്ചു.

അതേസമയം ദേവസ്വം ബോർഡിന്റെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയ ദേവസ്വം ബോർഡിന്റെ തീരുമാനം പിൻവലിക്കണമെന്നും അല്ലാത്തപക്ഷം വ്യാപക പ്രതിഷേധം ഉയരുമെന്നും ആചാര സംരക്ഷണ സമിതി മുന്നറിയിപ്പ് നൽകി.

Advertisement
inner ad

മണ്ഡല മകരവിളക്ക് മഹോത്സവത്തിനുളള 90 ശതമാനം പ്രവർത്തനങ്ങളും പൂർത്തിയാക്കിക്കഴിഞ്ഞു. രാവിലെ 3 മണി മുതൽ 1മണി വരെയും ഉച്ചക്ക് 3 മണി മുതൽ 11 മണി വരെയുമാണ് ദർശനത്തിനുളള സമയം ഒരുക്കിയിരിക്കുന്നത്. വിശ്വാസികൾക്ക് പരമാവധി സൗകര്യം ഒരുക്കുകയാണ് ദേവസ്വം ബോർഡിന്റെ ലക്ഷ്യമെന്നുമാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് പറയുന്നത്.

Advertisement
inner ad
Continue Reading

Kerala

എസ്എഫ്ഐ നേതാക്കളുടെ ലഹരി പാർട്ടി; ജില്ലാ പ്രസിഡന്റിനെയും സെക്രട്ടറിയേറ്റ് അംഗത്തെയും പുറത്താക്കി

Published

on

തിരുവനന്തപുരം: എസ്എഫ്ഐ നേതാക്കളുടെ ലഹരി പാർട്ടിയുടെ വീഡിയോ പുറത്തായ സംഭവത്തിൽ നേതാക്കളെ പുറത്താക്കി മുഖം രക്ഷിക്കാൻ ജില്ലാ നേതൃത്വം. എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനെയും സെക്രട്ടറിയേറ്റ് അംഗത്തെയും സ്‌ഥാനങ്ങളിൽ നിന്ന് നീട്ടിരിക്കുന്നത്. ഇരുവരെയും ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്റ് നന്ദൻ മധുസൂദനനും സെക്രട്ടേറിയറ്റ് അംഗം സഞ്ജയ് സുരേഷിനും എതിരെയാണ് നടപടി. സഞ്ജയ് എസ്എഫ്ഐയുടെ വഞ്ചിയൂർ ഏരിയാ കമ്മിറ്റി സെക്രട്ടറി കൂടിയാണ്.

എസ്എഫ്ഐ നേതാക്കളുടെ നേതൃത്വത്തിലുള്ള ലഹരി പാർട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് മുഖം രക്ഷിക്കാനുള്ള സിപിഎം നേതൃത്വത്തിന്റെ നീക്കം. കോളജ് യൂണിയൻ തിരഞ്ഞെടുപ്പുകളിൽ വിദ്യാർഥികൾക്കിടയിൽ ഇത് തിരിച്ചടിയാകുമെന്ന് യോഗം വിലയിരുത്തിയാണ് തിരക്കിട്ട് നടപടിയെടുത്തത്. സിപിഎമ്മിന്റെ പ്രമുഖ നേതാക്കൾ പങ്കെടുത്ത എസ്എഫ്‌ഐയുടെ ജില്ലാ സെക്രട്ടേറിയറ്റ് ഫ്രാക്ഷൻ യോഗത്തിലാണ് തീരുമാനം.

Advertisement
inner ad
Continue Reading

Death

ക്ഷേത്രത്തിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മേല്‍ശാന്തി മരിച്ചു

Published

on

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്ഷേത്രത്തില്‍ പൊട്ടിത്തെറിയുണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മേല്‍ശാന്തി മരിച്ചു. കിളിമാനൂര്‍ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലാണ് സംഭവം നടന്നത്. ചിറയിന്‍കീഴ് സ്വദേശി ഇലങ്കമഠത്തില്‍ ജയകുമാരന്‍ നമ്പൂതിരി (49)ആണ് മരിച്ചത്. ക്ഷേത്രത്തിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചായിരുന്നു അപകടമുണ്ടായത്.

ഈ മാസം ഒന്നാം തീയതിയാണ് സംഭവം നടന്നത്. ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ നിവേദ്യം പാചകം ചെയ്യുന്നതിനിടെ വാതക ചോര്‍ച്ചയുണ്ടായിരുന്നു. ഈ സമയം മേല്‍ശാന്തി ജയകുമാരര്‍ വിളക്കുമായി ഇവിടേയ്ക്ക് എത്തി. ഞൊടിയിടയില്‍ തീ പടര്‍ന്നുപിടിക്കുകയായിരുന്നു. മേല്‍ശാന്തിയുടെ ശരീരത്തിലേയ്ക്ക് തീ ആളിപ്പടര്‍ന്നു. ഉടന്‍ തന്നെ ഇദ്ദേഹത്തെ വെഞ്ഞാറമ്മൂട് ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതോടെ കഴക്കൂട്ടം കിസ് ആശുപത്രിയേല്ക്ക് മാറ്റുകയായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് ജയകുമാരന്‍ മരിക്കുന്നത്. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Advertisement
inner ad
Continue Reading

Featured