Connect with us
48 birthday
top banner (1)

Kerala

താമരക്കുമ്പിളിൽ സംസ്ഥാന മന്ത്രിസഭ; ജെഡിഎസ് ഘടകം മുന്നണിയിൽ തുടരും, മാത്യു ടി തോമസ് ദേശീയ ഭാരവാഹിത്വം ഒഴിയില്ല

Avatar

Published

on

തിരുവനന്തപുരം: ബിജെപിയുമായി കൈകോർക്കുകയും ദേശീയ അധ്യക്ഷൻ എച്ച്.ഡി ദേവെഗൗഡ കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിൽ സന്ദർശിച്ച് ചർച്ച നടത്തുകയും ചെയ്തിട്ടും ജനതാദൾ എസ് പ്രതിനിധിയെ സംസ്ഥാന മന്ത്രിസഭയിൽ നിന്ന് പുറത്താക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ഗൗഡ പ്രസിഡന്റായ പാർട്ടിയുടെ കേരള ഘടകമെന്ന നിലയിൽ ജെഡിഎസിന്റെ പ്രതിനിധി കെ. കൃഷ്ണൻകുട്ടിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് സിപിഎമ്മിന്റെ പല ജില്ലാ കമ്മിറ്റികളും സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടും മുഖ്യമന്ത്രിയുടെ നിലപാട് ജെഡിഎസ് കേരള ഘടകത്തെ മുന്നണിയിൽ സ്വതന്ത്രമായി നിലനിർത്താനാണ്. ഇന്നലെ തിരുവനന്തപുരത്ത് ചേർന്ന ജെഡിഎസ് സംസ്ഥാന നേതൃയോഗവും കേരള ഘടകം ഒറ്റയ്ക്ക് നിൽക്കാനുള്ള തീരുമാനമെടുത്തു. അതേസമയം, ഒറ്റയ്ക്ക് നിൽക്കുമ്പോഴും ചിഹ്നത്തിന്റെയും കൊടിയുടെയും കാര്യത്തിൽ തീരുമാനമില്ല. ഗൗഡ പിടിക്കുന്ന കൊടി തന്നെയാകും കേരളത്തിൽ ഇടതുമന്ത്രിസഭയിലുള്ള പ്രതിനിധിയും പിടിക്കുക. ജോസ് തെറ്റയിൽ ദേശീയ സെക്രട്ടറി സ്ഥാനമൊഴിയാൻ തീരുമാനമായി. അതേസമയം, മാത്യു ടി തോമസ് ദേശീയ ഭാരവാഹിത്വം വേണ്ടെന്ന് വെച്ചിട്ടില്ല. മത്സരിച്ചു ജയിച്ച പാർട്ടി വിട്ടു മറ്റൊരു പാർട്ടിയിൽ ചേർന്നാൽ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യത വരാമെന്ന ആശങ്കയാണ് പ്രകടമാക്കുന്നത്.
ഗൗഡ വിഭാഗവുമായും നാണു വിഭാഗവുമായും ബന്ധം വേണ്ടെന്നാണ് യോഗത്തിലെ പ്രധാന തീരുമാനം. മറ്റു ജനതാ പാർട്ടികളുമായി ലയിക്കുന്നതും പരിഗണിക്കും. ഗൗഡ ബന്ധം തുടരുന്നതിലെ അതൃപ്തി പരസ്യമാക്കി ദേശീയ തലത്തിൽ വിമത കക്ഷി രൂപീകരിച്ച മുതിർന്ന നേതാവ് സി.കെ.നാണുവിനെയും കേരള ഘടകം അംഗീകരിക്കില്ല. നാണുവിന്റെ നീക്കങ്ങൾ ഏകപക്ഷീയമാണെന്ന് യോഗത്തിൽ വിമർശനം ഉയർന്നു.
2006ൽ ബി.ജെ.പി ബന്ധത്തിന്റെ പേരിൽ ബന്ധം വിഛേദിച്ചപ്പോൾ ചിഹ്നവും കൊടിയും
മാറ്റിയിരുന്നില്ലെന്നാണ് മാത്യു ടി തോമസിന്റെ നിലപാട്. കർണാടകയിൽ ജെ.ഡി.എസ് ബി.ജെ.പി സഹകരണം ഉളളപ്പോഴാണ് അതേ ചിഹ്നത്തിൽ കേരളത്തിൽ മത്സരിച്ചത്.
അന്ന് എട്ട് സീറ്റിൽ മത്സരിച്ച് അഞ്ചു പേരെ വിജയിപ്പിച്ച ചരിത്രമുണ്ടെന്നും അദ്ദേഹം പറയുന്നു.

Kerala

മാത്യു കുഴൽനാടൻ എംഎൽഎയും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും അറസ്റ്റിൽ; സംസ്ഥാന വ്യാപക പ്രതിഷേധം

Published

on

കൊച്ചി: മാത്യു കുഴൽനാടൻ എംഎൽഎയും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും അറസ്റ്റിൽ. കോതമംഗലത്തെ സമരപ്പന്തലിൽ നിന്നാണ് പൊലീസ് കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തത്. കാട്ടാന ചവിട്ടി കൊലപ്പെടുത്തിയ ഇന്ദിരയുടെ മൃതദേഹവുമായി പ്രതിഷേധിച്ച കേസിലാണ് അറസ്റ്റ്. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നു. കോതമംഗലത്തെ സമരത്തിൽ ഇരുവർക്കുമെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. അതേസമയം, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉപവാസ പന്തലിലെത്തി. എൽദോസ് കുന്നപ്പിള്ളിയുടെ നേതൃത്വത്തിൽ ഉപവാസം തുടരുന്നു. അതേസമയം, സംസ്ഥാനത്ത് ഉടനീളം നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് പ്രതിഷേധം ശക്തമാവുകയാണ്.

Continue Reading

Kerala

കോതമംഗലത്ത് കോൺഗ്രസ് സമരപ്പന്തലിൽ പൊലീസ് അഴിഞ്ഞാട്ടം; ഡിസിസി പ്രസിഡന്റിനെ അറസ്റ്റ് ചെയ്തു

Published

on

കോതമംഗലം: വയോധികയെ കാട്ടാന ആക്രമിച്ചു കൊന്ന സംഭവത്തിലെ സർക്കാർ-വനം വകുപ്പ് സംവിധാനങ്ങളുടെ പാളിച്ചയിലും മൃതദേഹത്തോട് അനാദരവ് കാണിച്ച പൊലീസ് നടപടിയിലും പ്രതിഷേധിച്ച് കോതമംഗലത്ത് കോൺഗ്രസ് നടത്തുന്ന ഉപവാസ സമരത്തിന്റെ പന്തലിൽ പൊലീസ് അഴിഞ്ഞാട്ടം. എംഎൽഎമാരായ മാത്യു കുഴൽനാടന്റെയും എൽദോസ് കുന്നപ്പള്ളിയുടെയും നേതൃത്വത്തിൽ ഉപവാസ സമരത്തിലേക്ക് ആണ് പൊലീസ് അതിക്രമിച്ചു കയറി സംഘർഷാവസ്ഥ സൃഷ്ടിച്ചത്. പന്തലിൽ നിന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലയിൽ നിന്നുള്ള ഒരു മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് അറസ്റ്റെന്ന സൂചന ലഭിക്കുന്നു. കോൺഗ്രസ് കോതമംഗലത്ത് നടത്തിയ പ്രതിഷേധം സർക്കാരിനെതിരെ വ്യാപക പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു.

Continue Reading

Idukki

ഇടുക്കി പോലീസ് സൊസൈറ്റിയിൽ വൻ സാമ്പത്തിക തട്ടിപ്പ്; പ്രസിഡന്റ് ഉൾപ്പെടെ നിരവധി ഇടത് സംഘടന പൊലീസ് ഉദ്യോഗസ്ഥർ പ്രതികൾ

Published

on

ഇടുക്കി: ഇടുക്കി പൊലീസ് സഹകരണ സംഘത്തിൽ വൻ സാമ്പത്തിക തട്ടിപ്പ്. സംഘത്തിൽ നിന്നും വ്യാജരേഖ ചമച്ച് വായ്പ എടുത്തതിൽ ഇടതു സംഘടനയിൽ പെട്ട പൊലീസുകാർക്കെതിരെ കേസ്. ഒരു പൊലീസുകാരന്റെ അറിവോ സമ്മതവോ ഇല്ലാതെ പൊലീസിനുള്ളിലെ ഇടത് നേതാക്കൾ കൃത്രിമമായി രേഖ ചമച്ച് വായ്പ തരപ്പെടുത്തുകയായിരുന്നുലോൺ കുടിശിഖ ആയതോടെ റിക്കവറി നടപടികൾ ആരംഭിച്ചതോടെയാണ് പരാതിക്കാരനായ പോലീസ് ഉദ്യോഗസ്ഥൻ തന്റെ പേരിൽ വായ്പ എടുത്തിട്ടുള്ള വിവരം അറിയുന്നത്. ഇയാളുടെ പരാതിയെ തുടർന്ന് ഇടുക്കി പോലീസ് crime 116/2024 ആയി എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇന്ത്യൻ ശിക്ഷാനിയമം 197,409,416,420,465,468,471,120(ബി) 34 എന്നീ വകുപ്പുകൾ പ്രകാരമാണ് ഇടുക്കി പോലീസ് കേസ് എടുത്തിരിക്കുന്നത്. ഇടത് സംഘടനയിൽ പെട്ട പൊലീസ് സഹകരണ സംഘത്തിന്റെ സെക്രട്ടറിയും പ്രസിഡന്റും ഉൾപ്പെടെയുള്ളവർ പ്രതിപട്ടികയിൽ ഉണ്ട്. സഹകരണസംഘം പ്രസിഡന്റ് സനൽ, സെക്രട്ടറി ശശി, അജീഷ്, മീനാകുമാരി, കെ കെ ജോസ്, അഖിൽ എന്നിവരാണ് പ്രതി പട്ടികയിൽ ഉള്ളവർ.

Continue Reading

Featured