മാധ്യമശ്രദ്ധയും സമരവും ആരംഭിച്ച ശേഷമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഇടപെടൽ ഉണ്ടായത് ; ആരോ​ഗ്യമന്ത്രിയെ തളളി അനുപമ

ദത്ത് വിവാദത്തിൽ സർക്കാർ സമയോചിതമായ ഇടപെടൽ നടത്തിയില്ലെന്ന് അനുപമ. സർക്കാർ സമയോചിതമായി ഇടപെട്ടുവെന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വാദം തള്ളുന്നതായിരുന്നു അനുപമയുടെ മറുപടി. അനുപമയ്ക്ക് കുഞ്ഞിനെ ഉടൻ തിരികെ ലഭിക്കുമെന്ന ഉത്തരവിന് പിന്നാലെയാണ് വിഷയത്തിൽ സർക്കാർ കൃത്യസമയത്ത് ഇടപെടൽ നടത്തിയിരുന്നുവെന്നും നടപടികൾ ദ്രുതഗതിയിൽ മുന്നോട്ടു പോയെന്നും വ്യക്തമാക്കി ആരോഗ്യ മന്ത്രി രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ വാദം തള്ളികൊണ്ടുള്ള അനുപമയുടെ പ്രതികരണം.

സർക്കാർ സമയോചിതമായി ഇടപെട്ടുവെന്ന് അംഗീകരിക്കാൻ കഴിയില്ല. ആദ്യം മുതൽ നിരവധി സർക്കാർ സ്ഥാപനങ്ങളിൽ പരാതി നൽകിയിരുന്നു. എന്നാൽ അന്ന് പരാതി പരിഗണിക്കാൻ പോലും ആരും തയ്യാറായിരുന്നില്ല. മാധ്യമശ്രദ്ധയും സമരവും ആരംഭിച്ച ശേഷമാണ് സർക്കരിന്റെ ഭാഗത്ത് നിന്നും ഇടപെടൽ ഉണ്ടായതെന്നും അനുപമ പറഞ്ഞു. അതേസമയം ഡിഎൻഎ പരിശോധന നടക്കുന്നത് വരെ കുഞ്ഞിന്റെ സംരക്ഷണ ഉത്തരവാദിത്തം ഡിസ്ട്രിക്ട് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്കാണ്. അനുപമയുടെ കുഞ്ഞിനെ അഞ്ചുദിവസത്തിനുള്ളിൽ തിരിച്ചെത്തിക്കണമെന്നാണ് സിഡബ്ലിയുസി ശിശുക്ഷേമ വകുപ്പിന് നിർദേശം നൽകിയ നിർദ്ദേശം. ബുധനാഴ്ച്ച രാത്രിയോടെയാണ് ഉത്തരവ് പുറത്തുവന്നത്. നവംബർ- ഡിസംബർ ആദ്യം കുഞ്ഞിനെ അനുപമയ്ക്ക് ലഭിക്കും. നിലവിൽ ആന്ധ്രയിലെ ദമ്പതിമാർക്ക് ഒപ്പമാണ് കുട്ടിയുള്ളത്. അതേസമയം കുഞ്ഞിനുവേണ്ടിയുള്ള അനുപമയുടെ സത്യാഗ്രഹം ഏഴാം ദിവസത്തിലേക്ക് കടക്കവെയാണ് നടപടി. അതേസമയം, ആരോപണ വിധേയർക്കെതിരെ നടപടിയുണ്ടാകും വരെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നും അനുപമ പറഞ്ഞിരുന്നു.

Related posts

Leave a Comment