Connect with us
48 birthday
top banner (1)

Featured

അന്തർസംസ്ഥാനപാതയിലെ വനത്തത്തിൽ, മൃതദേഹം സ്യൂട്ട്കേസുകളിലാക്കി തളളിയ നിലയിൽ

Avatar

Published

on

കണ്ണൂർ: തലശേരി- കുടക് അന്തർസംസ്ഥാനപാതയിൽ ട്രോളിബാഗിൽ മൃതദേഹം തളളിയ നിലയിൽ. കൂട്ടുപുഴയിൽ നിന്നും പതിനഞ്ചുകിലോമീറ്റർ അകലെയുളള മാക്കൂട്ടം ചുരം പാതയിലെ പെരുമ്പാടിക്ക് സമീപം ഓട്ടക്കൊല്ലിയെന്ന സ്ഥലത്ത് റോഡിനോടു അടുത്തുളള കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്.

മൂന്ന് നീല സ്യൂട്ട്കേസുകളിൽ മൃതദേഹം മുറിച്ചു കഷ്ണങ്ങളാക്കിയ നിലയിലാണ് വനത്തത്തിൽ തളളിയ നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച്ച വൈകുന്നേരം കടുത്ത ദുർഗന്ധത്തെ തുടർന്ന് നാട്ടുകാർ സംശയം തോന്നിയതിനെ തുടർന്ന് ഇരിട്ടി, പേരാവൂർ, വീരാജ് പേട്ട പൊലിസ് സ്റ്റേഷനുകളിൽ വിവരമറിയിച്ചത്. ഇതേ തുടർന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് അഴുകിയ നിലയിലുളള മൃതദേഹം ട്രോളി ബാഗിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

Advertisement
VKSHNM NWS KWT 1000 x 140 PX_page-0001 (1)

കേരളത്തിൽ നിന്നും മാറി വീരാജ് പേട്ട പൊലിസ് സ്റ്റേഷനിലായതിനാൽ വീരാജ് പേട്ട പൊലിസാണ് കേസ് അന്വേഷണം നടത്തുന്നത് . മൃതദേഹം വീരാജ് പേട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. കർണാടക സ്വദേശിനിയാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക സൂചന.

Advertisement
VKSHNM NWS KWT 1000 x 140 PX_page-0001 (1)
Continue Reading
Advertisement
VKSHNM NWS KWT 1000 x 140 PX_page-0001 (1)
Click to comment

You must be logged in to post a comment Login

Leave a Reply

Featured

വെറുപ്പ് പടർത്തുന്ന ബിജെപി; വിദ്വേഷ പ്രസംഗങ്ങളിൽ 75 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ

Published

on

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം പടർത്തിയാണ് ബിജെപി രാജ്യാധികാരത്തിന്റെ പരമോന്നത കേന്ദ്രങ്ങളിൽ ഇപ്പോഴും നിറഞ്ഞുനിൽക്കുന്നത്. രാജ്യത്തെ വിദ്വേഷ പ്രസംഗങ്ങളിൽ 75 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. 2023-ൽ ഇന്ത്യയിൽ മുസ്ലീങ്ങളെയും താഴ്ന്ന ജാതിക്കാരെയും മാത്രം ലക്ഷ്യമിട്ട് 668 വിദ്വേഷ പ്രസംഗങ്ങൾ നടന്നതായി റിപ്പോർട്ട്. ഇന്ത്യ ഹേറ്റ് ലാബ് ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ‘ഹേറ്റ് സ്പീച്ച് പ്രോഗ്രാമുകൾ ഇൻ ഇന്ത്യ’ എന്ന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റിപ്പോർട്ട് പ്രകാരം, 2023 ആദ്യ പകുതിയിൽ 255 വിദ്വേഷ പ്രസംഗങ്ങളും 2023 അവസാന പകുതിയിൽ 413 സംഭവങ്ങളും ഉണ്ടായി. റിപ്പോർട്ട് അനുസരിച്ച്, 2023 ആദ്യ പകുതിയെ അപേക്ഷിച്ച് 2023 അവസാന പകുതിയിൽ 63 ശതമാനം വർധനയുണ്ടായി.ലൗ ജിഹാദ്, ലാൻഡ് ജിഹാദ്, ഹലാൽ ജിഹാദ്, പോപ്പുലേഷൻ ജിഹാദ് കൂടാതെ മുസ്ലീം ആരാധനാലയങ്ങളെ ലക്ഷ്യമാക്കിയുള്ള വിദ്വേഷ പ്രസംഗ പരിപാടികളും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഉണ്ടായിട്ടുണ്ട്. ആകെ റിപ്പോര്‍ട്ട് ചെയ്തതിന്റെ 75 ശതമാനവും (498) ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍, കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വരുന്ന കേന്ദ്ര ഭരണ പ്രദേശങ്ങള്‍, ഡല്‍ഹി എന്നിവിടങ്ങളിലാണ് നടന്നിട്ടുള്ളത്.

മഹാരാഷ്ട്ര (118), ഉത്തര്‍പ്രദേശ് (104), മധ്യപ്രദേശ് (65), രാജസ്ഥാന്‍ (64), ഹരിയാന (48), ഉത്തരാഖണ്ഡ് (41), കര്‍ണാടക (40), ഗുജറാത്ത് (31), ഛത്തീസ്ഗഡ് (21), ബിഹാര്‍ (18) എന്നീ സംസ്ഥാനങ്ങളാണ് വര്‍ഗീയ പ്രസംഗങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത 10 സംസ്ഥാനങ്ങള്‍. ഇതില്‍ ആറ് സംസ്ഥാനങ്ങളും ഈ വര്‍ഷം മുഴുവന്‍ ഭരിച്ചത് ബിജെപിയാണ്. മറ്റ് മൂന്ന് സംസ്ഥാനങ്ങളില്‍ രാജസ്ഥാന്‍, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങള്‍ തിരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസിൽ നിന്നു ഭരണം ബിജെപിക്ക് ലഭിച്ച സംസ്ഥാനങ്ങളും ആണ്. കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെ പ്രസക്തമായ മുദ്രാവാക്യം പോലും ‘വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട’ എന്നതായിരുന്നു.

Advertisement
VKSHNM NWS KWT 1000 x 140 PX_page-0001 (1)

Advertisement
VKSHNM NWS KWT 1000 x 140 PX_page-0001 (1)
Continue Reading

Featured

മലയാളി കുതിപ്പിക്കും, ഇന്ത്യയുടെ ബഹിരാകാശത്തെ,
പാലക്കാടിന്റെ സ്വന്തം പ്രശാന്ത് ബാലകൃഷ്ണൻ നായർ

Published

on

തിരുവനന്തപുരം: ഇന്ത്യയുടെ ആദ്യ തദ്ദേശ ബഹിരാകാശ ദൗത്യ സംഘത്തെ മലയാളി നയിക്കും. പാലക്കാട് നെന്മാറ സ്വദേശിയായ വ്യോമ സേന ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ. ഇന്ത്യയുടെ അഭിമാനമാനമായ ഗഗൻയാൻ ദൗത്യ സംഘാംഗങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയണു പ്രഖ്യാപിച്ചത്. ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ്, അജിത് കൃഷ്ണൻ, വിങ് കമാൻഡർ ശുഭാൻശു ശുക്ല എന്നിവരാണ് ഗഗൻയാൻ ദൗത്യത്തിനായി പരിശീലനത്തിലുള്ള മറ്റുള്ളവർ. തുമ്പ വിഎസ്എസ്‍യിൽ നടന്ന ചടങ്ങിൽ ഇവർ നാലുപേരെയും വേദിയിലേക്ക് ക്ഷണിച്ചുകൊണ്ടാണ് നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയത്. ഗഗൻയാൻ ദൗത്യത്തിനുള്ള ബഹിരാകാശ സഞ്ചാരികളായി തെരഞ്ഞെടുക്കപ്പെട്ട നാല് പേ‌ർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആസ്ട്രനോട്ട് ബാഡ്ജുകളും സമ്മാനിച്ചു. ഗഗൻയാൻ യാത്രക്കുള്ള സംഘത്തെ മലയാളിയായ പ്രശാന്ത് ബാലകൃഷ്ണനായിരിക്കും നയിക്കുക.

Continue Reading

Featured

പിവി അൻവര്‍ എംഎൽഎയെ ഇഡി ചോദ്യം ചെയ്യുന്നു

പിവി അൻവര്‍ എംഎൽഎയെ കൊച്ചിയിൽ ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നു; ബെൽത്തങ്ങാടി ക്വാറി കേസിലാണ് നടപടി

Published

on

നിലമ്പൂര്‍ എംഎൽഎ പി.വി.അൻവറിനെ ഇഡി ചോദ്യം ചെയ്യുന്നു. ബെൽത്തങ്ങാടി ക്വാറി കേസിലാണ് ചോദ്യം ചെയ്യൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി ഓഫീസിലേക്ക് ചോദ്യം ചെയ്യലിനായി രാവിലെ പിവി അൻവര്‍ എത്തിയിരുന്നു. ഈ ഓഫീസിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്.

Continue Reading

Featured