മൂന്നാം ഏകദിനത്തില്‍ ഓസീസിനെ രണ്ട് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യൻ വനിതാ ടീം

പരാജയമറിയാതെ കുതിച്ച ഓസ്ട്രേലിയൻ വനിതകളുടെ പോരാട്ട വീര്യത്തെ പൊരുതി തോൽപ്പിച്ച്‌ ഇന്ത്യൻ വനിത താരങ്ങൾ. നീണ്ട 26 മത്സരങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ഓസ്‌ട്രേലിയ ഏകദിനത്തിൽ പരാജയപെടുന്നത്. ആദ്യം ബാറ്റു ചെയ്ത ആതിഥേയർ നിശ്ചിത ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 264 റൺസെടുത്തു. അർധ സെഞ്ചുറി കണ്ടെത്തിയ ബെത് മൂണിയുടേയും അഷ്‌ലെ ഗാർഡ്‌നെറുടേയും പ്രകടനമാണ് ഓസീസിന് മികച്ച സ്‌കോർ സമ്മാനിച്ചത്. 47 റൺസോടെ തഹ്ലിയ മഗ്രാത് ഇരുവർക്കും പിന്തുണ നൽകി. ഇന്ത്യക്കായി ജുലൻ ഗോസ്വാമിയും പൂജ വസ്ത്രാകറും മൂന്നു വീതം വിക്കറ്റ് വീഴ്ത്തി. എന്നാൽ ആദ്യ രണ്ട് ഏകദിനങ്ങളും വിജയിച്ചിരുന്ന ഓസ്ട്രേലിയ നേരത്തെ പരമ്പരസ്വന്തമാക്കിയിരുന്നു.

Related posts

Leave a Comment