വിനോദസഞ്ചാര മേഖലയിലെ ഓഹരി ഉടമകളുമായി ഇന്ത്യൻ എംബസ്സി കൂടിയാലോചനനടത്തി

കുവൈറ്റ്‌ സിറ്റി: കുവൈറ്റിലെ വിവിധ ടൂർ ഉപേറേറ്റർമാരും ട്രാവൽ ഏജന്റ് മാരും ടൂര് പ്ലാനർ മാരും അടങ്ങിയവരുടെ യോഗത്തെ ഇന്ത്യൻ അംബാസ്സിഡർ ശ്രി സിബി ജോർജ് അഭിസംബോധന ചെയ്തു.

കോവിടാനന്തര ഇന്ത്യയിലെ മികച്ച ടൂറിസം സാദ്ധ്യതകൾ അദ്ദേഹം ടൂർ ഒപ്പറേറ്റര്മാര്ക്ക് വിശദമാക്കി കൊടുത്തു. പ്രകൃതി ആസ്വാദനത്തിനും സഹസിക വിനോദങ്ങൾക്കും പുറമെ സാംസ്‌കാരികവും ആരോഗ്യം രക്ഷയുമെല്ലാം ടൂറിസംവുമായി സമന്വയിപ്പിച്ചു കൊണ്ട് കുവൈറ്റിൽ നിന്നുള്ള യാത്രക്കാർക്ക് പ്രയോജനപ്പെടുത്താമെന്ന് അദ്ദേഹം പറഞ്ഞു.

ജമ്മു – കശ്മീർ, ഹിമാചൽ പ്രദേശ്, ഗോവ, കേരളം തുടങ്ങിയ വ്യത്യസ്ത ടൂറിസം കേന്ദ്രങ്ങളുടെ ലഘു ദൃശ്യ ചിത്രീകരണങ്ങളും ചടങ്ങിൽ പ്രദർശിപ്പിക്കുകയുണ്ടായി.

ചാർട്ടേഡ് വിമാനങ്ങളിൽ യാത്ര ചെയ്യുന്ന വിദേശീയർക്കായി ഈ മാസം പതിനഞ്ചാം തിയ്യതിയോടെ ടൂറിസ്റ്റ് വിസകൾ അനുവദിക്കുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു വിമാനങ്ങളിൽ എത്തുന്ന യാത്രക്കാർക്കായി നവംബർ പകുതിയുടെയും ടൂറിസ്റ്റ് വിസകൾ അനുവദിച്ച് തുടങ്ങുന്നുണ്ട്.
കോവിഡിന് മുൻപ് 2019ൽ 10.93ദശ ലക്ഷം വിദേശ ടൂറിസ്റ്റുകൾ ഇന്ത്യ സന്ദർശിച്ചിരുന്നു.കുവൈറ്റിലെ പ്രധാന ടൂർ ഓപ്പറേറ്റർ മാർ എല്ലാം തന്നെ ഇന്ത്യൻ എംബസ്സിയുടെ ഈ ഉദ്ദ്യമത്തിന് സാക്ഷ്യം വഹിച്ചു.

Related posts

Leave a Comment