Connect with us
48 birthday
top banner (1)

Alappuzha

സ്കൂട്ടർ യാത്രികയെ വാഹനം ഇടിച്ചിട്ട് ആഭരണം കവർന്ന സംഭവം; ദമ്പതികൾ പിടിയിൽ

Avatar

Published

on

കായംകുളം: ജോലി കഴിഞ്ഞ് രാത്രിയിൽ സ്കൂട്ടറിൽ ഒറ്റയ്ക്ക് വീട്ടിലേക്ക് പോയ യുവതിയെ വാഹനം ഇടിച്ച് താഴെയിട്ട് ആഭരണങ്ങൾ കവർന്ന കേസിൽ ദമ്പതികൾ അറസ്റ്റിലായി. നാലുകെട്ടും കവല രവിയുടെ മകൾ ആര്യ (21) യെയാണ് ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് മറ്റൊരു സ്കൂട്ടറിൽ പിന്തുടർന്ന് ഇടിച്ചിട്ടത്. സംഭവത്തിൽ കരുവാറ്റ വടക്കും കൊച്ചു കടത്തശ്ശേരിൽ വീട്ടിൽ പ്രജിത്ത് (35), ഭാര്യ രാജി (30) എന്നിവരാണ് അറസ്റ്റിലായത്. രാജി പുരുഷവേഷം ധരിച്ചാണ് ആഭരണങ്ങൾ പൊട്ടിച്ചെടുത്തത്. മേയ് 25ന് മുട്ടം– എൻടിപിസി റോഡിൽ രാത്രി എട്ടിനായിരുന്നു സംഭവം. മോഷണം, ലഹരിക്കടത്ത് കേസുകളിലും പ്രജിത്ത് പ്രതിയാണ്.

Advertisement
inner ad

ആഭരണം മോഷ്ടിക്കാൻ യുവതിയെ വാഹനം ഇടിപ്പിച്ചശേഷം രക്ഷിക്കാൻ എന്ന വ്യാജേന പ്രതികൾ യുവതിയെ എണീപ്പിച്ച ശേഷം മാല പൊട്ടിക്കാൻ ശ്രമിച്ചു. യുവതി കോട്ട് ഇട്ടതിനാൽ ശ്രമം പരാജയപ്പെട്ടു. തുടർന്ന് പെൺകുട്ടിയെ തള്ളിയിട്ട ശേഷം പാദസരം പൊട്ടിച്ചെടുത്തു. പിന്നീട് യുവതിയുടെ കയ്യിലെ ചെയിനും മോതിരവും അപഹരിച്ചു, യുവതിയുടെ മൊബൈൽ ഫോൺ പ്രതികൾ ചെളിയിൽ വലിച്ചെറിഞ്ഞു. പരാതിയെത്തുടർന്ന് കരീലക്കുളങ്ങര പൊലീസ് നടത്തിയ അന്വേഷണത്തിൽ 9 ദിവസത്തെ ശ്രമത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.

Advertisement
inner ad

Alappuzha

പ്രശസ്ത സംവിധായകൻ വേണു ഗോപൻ അന്തരിച്ചു

Published

on

ആലപ്പുഴ: ചലച്ചിത്ര സംവിധായകൻ വേണു ഗോപൻ (67) അന്തരിച്ചു. കുസൃതി കുറുപ്പ്, ഷാർജ ടു ഷാർജ, സ്വർണം, ചൂണ്ട തുടങ്ങിയ സിനിമകളുടെ സംവിധായകനായിരുന്നു. ചേർത്തല കടക്കരപ്പള്ളിയിലെ വീട്ടിലായിരുന്നു അന്ത്യം. പദ്മരാജന്റെ ‘കരിയിലക്കാറ്റുപോലെ’ എന്ന സിനിമയുടെ സഹസംവിധായകനായാണ് അദ്ദേഹം സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്. 1998-ൽ ജയറാമും മീനയും പ്രധാന കഥാപാത്രങ്ങളായ ‘കുസൃതിക്കുറുപ്പ്’ലൂടെയാണ് അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.
തുടർന്ന് നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ (1986), നൊമ്പരത്തി പൂവ് (1987), സീസൺ (1989), ഇന്നലെ (1989),ഞാൻ ഗന്ധർവ്വൻ എന്നിങ്ങനെ നിരവധി ഹിറ്റ് സിനിമകളിൽ അദ്ദേഹം സഹസംവിധായകനായി പ്രവർത്തിച്ചു.’സർവോപരി പാലക്കാരനാണ്’ അദ്ദേഹം ഒടുവിൽ സംവിധാനം ചെയ്‌ത ചിത്രം. ഭാര്യ ലത, മകൾ: ലക്ഷ്മി.

Advertisement
inner ad
Continue Reading

Alappuzha

ആലപ്പുഴ വണ്ടാനം നേഴ്സിംഗ് കോളേജിലെ വിദ്യാർത്ഥിനികൾക്ക്‌ ഭക്ഷ്യവിഷബാധ

Published

on

ആലപ്പുഴ: വണ്ടാനം നേഴ്സിംഗ് കോളേജിലെ വിദ്യാർത്ഥിനികൾക്ക്‌ ഭക്ഷ്യവിഷബാധ.

Advertisement
inner ad

കാന്റിനിൽ നിന്ന് ഉച്ചയ്ക്ക് ചിക്കൻ ബിരിയാണി കഴിച്ചതിനെ തുടർന്നാണ് ഇവർക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
തുടർന്ന് ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക ബുദ്ധിമുട്ടുകൾ വർധിച്ചതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement
inner ad
Continue Reading

Alappuzha

പക്ഷിപ്പനി:ആലപ്പുഴയില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ജില്ലാഭരണകൂടം

Published

on

ആലപ്പുഴ: ആലപ്പുഴയില്‍ കൂടുതല്‍ കാക്കകളിലും കൊക്കുകളിലും പരുന്തിലും പക്ഷിപ്പനി സ്ഥിരീകരിച്ചു.തുടര്‍ച്ചയായി പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ജില്ലാഭരണകൂടം നിര്‍ദേശം നല്‍കി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിത മാക്കാന്‍ കൂടുതല്‍ സംഘത്തെ നിയോഗിക്കും.പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളില്‍ നിന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പക്ഷികളെ കൊന്നൊടുക്കുന്നുണ്ടെങ്കിലും കാക്കകളില്‍ നിന്ന് രോഗം കൂടുതല്‍ വ്യാപിക്കുന്നു എന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. മുഹമ്മ, തണ്ണീര്‍മുക്കം, മണ്ണഞ്ചേരി, പള്ളിപ്പുറം മാരാരിക്കുളം തെക്ക്, വടക്ക് പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭാ പരിധിയിലുമാണ് വീണ്ടും പക്ഷിപ്പനി വ്യാപിച്ചത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമെന്ന് മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് പ്രതികരിച്ചു.

പുതുതായി പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിലെ കള്ളിങ് നാളെ നടക്കും.ഇവിടങ്ങളില്‍ 6,069 പക്ഷികളെയാണ് കൊന്നൊടുക്കേണ്ടത്.കൊച്ചിയില്‍ നിന്നുള്ള സംഘത്തിന്റെ സഹായത്തോടെയാകും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍. എന്നാല്‍ രോഗം ബാധിച്ച കാക്കകളെ എന്ത് ചെയ്യുമെന്നതില്‍ വ്യക്തതയില്ല. കള്ളിങ് നടത്തിയ ജീവനക്കാര്‍ ഭൂരിഭാഗവും ക്വാറന്റീനില്‍ ആയത് മൃഗസംരക്ഷണ വകുപ്പിന്റെ ജോലികളെയും ബാധിച്ചിട്ടുണ്ട്.

Advertisement
inner ad
Continue Reading

Featured