Connect with us
48 birthday
top banner (1)

Delhi

കൊൽക്കത്തയിലെ ഡോക്ടർ കൊല്ലപ്പെട്ട സംഭവം; കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്ന് സിബിഐ

Avatar

Published

on

ന്യൂഡൽഹി: കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്ന് സിബിഐകുറ്റപത്രം. മുഖ്യപ്രതി സഞ്ജയ് റോയ് ഒറ്റയ്ക്കാണ് ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത്‌ കൊലപ്പെടുത്തിയതെന്നും സിബിഐ കുറ്റപത്രം വ്യക്തമാക്കുന്നു.

കൊൽക്കത്ത സീൽദയിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് സിബിഐ 45 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കുറ്റകൃത്യം നടന്നിട്ട് 58 ദിവസങ്ങൾക്ക് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
പ്രാദേശിക പോലീസിനൊപ്പം സിവിക് വോളന്റീറായ സഞ്ജയ് റോയി ഓഗസ്റ്റ് ഒൻപതിനാണ് കുറ്റകൃത്യം ചെയ്‌തത്. ജൂനിയർ ഡോക്ടർ സെമിനാർ ഹാളിൽ വിശ്രമിക്കവെയായിരുന്നു സംഭവമെന്നും സിബിഐ പറയുന്നു. കൂട്ടബലാത്സംഗക്കുറ്റങ്ങൾ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ, കൂടുതൽ സാധ്യതകൾ തുടർന്നുള്ള അന്വേഷണത്തിലുണ്ടാകാമെന്നും സിബിഐ കൂട്ടിച്ചേർത്തു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Delhi

രാജ്യത്ത് വീണ്ടും പാച​ക​വാ​ത​ക സി​ലി​ണ്ട​ര്‍ വി​ല വർദ്ധിപ്പിച്ചു

Published

on

ന്യൂഡൽഹി: പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ര്‍ വി​ല വ​ര്‍​ധി​പ്പി​ച്ചു. വാ​ണി​ജ്യ സി​ലി​ണ്ട​ര്‍ വി​ല 16രൂ​പ 50 പൈ​സ വർദ്ധിപ്പിച്ചു. പു​തി​യ വി​ല ഇ​ന്നു​മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ലാ​യി. അ​തേ​സ​മ​യം ഗാ​ര്‍​ഹി​ക പാ​ച​ക വാ​ത​ക വി​ല​യി​ല്‍ മാ​റ്റ​മി​ല്ല. തു​ട​ര്‍​ച്ചാ​യ അ​ഞ്ചാം മാ​സ​മാ​ണ് വി​ല വർദ്ധിപ്പി​ക്കു​ന്ന​ത്. അ​ഞ്ച് മാ​സ​ത്തി​നി​ടെ കൂ​ട്ടി​യ​ത് 173. 5 രൂ​പ​യാ​ണ്. ക​ഴി​ഞ്ഞ ന​വം​ബ​റി​ല്‍ എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍ വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് 62 രൂ​പ വ​ര്‍​ധി​പ്പി​ച്ചി​രു​ന്നു.

വി​ല കൂ​ട്ടി​യ​തോ​ടെ, 19 കി​ലോ​ഗ്രാം വാ​ണി​ജ്യ സി​ലി​ണ്ട​റി​ന്‍റെ വി​ല സം​സ്ഥാ​ന​ത്ത് 1827 രൂ​പ​യാ​യി വ​ര്‍​ധി​ച്ചു. ഡ​ല്‍​ഹി​യി​ല്‍ ഗ്യാ​സ് സി​ലി​ണ്ട​റി​ന്‍റെ വി​ല 1818 രൂ​പ​യാ​ണ്. കോ​ല്‍​ക്ക​ത്ത​യി​ല്‍ 1927 രൂ​പ​യും മും​ബൈ​യി​ല്‍ 1771 രൂ​പ​യും ചെ​ന്നൈ​യി​ല്‍ 1980.50 രൂ​പ​യു​മാ​ണ് വി​ല.

Advertisement
inner ad
Continue Reading

Delhi

സംഭൽ: മസ്ജിദിലെ പുരാവസ്തു സർവേ സുപ്രിംകോടതി തടഞ്ഞു

Published

on

ന്യൂഡൽഹി: ഉത്തർപ്രദേശ് സംഭലിലെ മസ്ജിദില്‍ പുരാവസ്തു സർവേ സുപ്രിംകോടതി തടഞ്ഞു. സർവേ റിപ്പോർട്ട് മുദ്രവെച്ച കവറില്‍ ഹാജരാക്കാന്‍ കോടതി നിർദേശിച്ചു.ജനുവരി എട്ട് വരെ ഒരു നടപടിയും പാടില്ല. ജില്ലാ ഭരണകൂടം സമാധാന സമിതി രൂപീകരിക്കണമെന്നും കോടതി നിർദേശിച്ചു. സംഭല്‍ ജമാ മസ്ജിദില്‍ സർവേയ്ക്ക് അനുമതി നല്‍കിയ സിവില്‍ കോടതി ഉത്തരവിനെതിരായിട്ടാണ് മസ്ജിദ് കമ്മിറ്റി സുപ്രിം കോടതിയില്‍ ഹരജി നല്‍കിയത്. സർവെ അനുമതിക്ക് പിന്നാലെയാണ് യുപിയിലെ സംഭലില്‍ വെടിവെപ്പ് ഉണ്ടാകുകയും ആറു പേർ മരിക്കുകയും ചെയ്തത്.

സർവേ സ്റ്റേ ചെയ്യണമെന്നായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം. വിവിധ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ എല്ലാ വിഭാഗത്തെയും കേള്‍ക്കാതെ സർവേയ്ക്ക് ഉത്തരവിടുന്നത് പതിവാക്കരുതെന്നു നിർദേശിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. ബന്ധപ്പെട്ടവർക്ക് നിയമനടപടികള്‍ സ്വീകരിക്കാൻ മതിയായ സമയം അനുവദിക്കണമെന്നും ഹരജിയില്‍ പറയുന്നു. മുഗള്‍ കാലഘട്ടത്തിലുള്ള പള്ളിയാണ് സംഭലിലെ ശാഹി ജമാമസ്ജിദ്. മുൻപ് ഇവിടെ സ്ഥിതി ചെയ്തിരുന്ന ഹരിഹരേശ്വര ക്ഷേത്രം തകർത്താണു പള്ളി നിർമിച്ചതെന്ന അവകാശവാദവുമായി ഒരു വിഭാഗം സംഭല്‍ ജില്ലാ-സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. അഭിഭാഷകനായ ഹരിശങ്കർ ജെയിൻ ഉള്‍പ്പെടെ എട്ടുപേരാണു പരാതിക്കാർ. ഇവർ നല്‍കിയ ഹരജി പരിഗണിച്ചാണ് കഴിഞ്ഞ നവംബർ 19ന് സംഭല്‍ കോടതി എഎസ്‌ഐ സർവേയ്ക്ക അനുമതി നല്‍കിയത്. അഡ്വക്കേറ്റ് കമ്മിഷണറുടെ നേതൃത്വത്തില്‍ സർവേ നടത്താനായിരുന്നു നിർദേശം.

Advertisement
inner ad
Continue Reading

Delhi

നവീന്‍ ബാബുവിന്റെ മരണം: പെട്രോള്‍ പമ്പ് അനുമതിയില്‍, അന്വേഷണം നടത്തിയിട്ടില്ലെന്ന്; സുരേഷ് ഗോപി

Published

on

ഡല്‍ഹി: എഡിഎം നവീന്‍ബാബുവിന്റെ മരണത്തിന് ഇടയാക്കിയ പെട്രോള്‍ പമ്പ് അനുമതിയില്‍ അന്വേഷണം നടത്തിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അടൂര്‍ പ്രകാശ് എംപിയുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി ഇക്കാര്യം വ്യക്തമാക്കിയത്.

പെട്രോൾ പമ്പുകൾക്ക് അനുമതി നല്‍കുന്നതും റദ്ദാക്കുന്നതും എണ്ണക്കമ്പനികള്‍ ആണെന്നും കണ്ണൂരിലെ പമ്പിന്റെ എന്‍ഒസിയില്‍ പരാതി ലഭിച്ചിരുന്നുവെന്നും സുരേഷ് ഗോപി വ്യക്തമാക്കി. പെട്രോള്‍ പമ്പിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ടോ? എന്‍ഒസിയുമായി ബന്ധപ്പെട്ട അന്വേഷണം ഏതു രീതിയിലാണ് എന്നീ കാര്യങ്ങളാണ് അടൂര്‍ പ്രകാശ് ചോദിച്ചിരുന്നത്. പമ്പ് അനുമതിയില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു അന്വേഷണവും നടത്തുന്നില്ലെന്നാണ് സുരേഷ് ഗോപി അറിയിച്ചത്.

Advertisement
inner ad
Continue Reading

Featured