Connect with us
48 birthday
top banner (1)

Global

കപ്പലിടിച്ച് ബാൾട്ടിമോർ പാലം തകർന്ന സംഭവം; കാണാതായ 6 പേരും മരിച്ചുവെന്ന് സൂചന

Avatar

Published

on

ബാൾട്ടിമോർ: യു.എസിലെ ബാള്‍ട്ടിമോറില്‍ കപ്പലിടിച്ച് പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ കാണാതായ ആറുപേരും മരണപ്പെട്ടിട്ടുണ്ടാകാമെന്നു കോസ്റ്റ്ഗാര്‍ഡ്. അപകടം നടന്ന് 18 മണിക്കൂറിലേറെ പിന്നിട്ടതും താപനില മൈനസ് ഡിഗ്രി ആയതിനാലും ഇവരെ ജീവനോടെ കണ്ടെത്താമെന്ന പ്രതീക്ഷ അസ്‌തമിച്ചു. തിരച്ചില്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചതായും കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.

Advertisement
inner ad

അതേസമയം, പാലത്തില്‍ നിന്ന് നദിയില്‍ വീണ വാഹനങ്ങളുടെ വിശദാംശങ്ങള്‍ അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അഞ്ചിലധികം വാഹനങ്ങള്‍ വെള്ളത്തിനടിയില്‍ ഉള്ളതായാണ് പരിശോധനയില്‍ അറിഞ്ഞത്‌. കപ്പലിലെ വൈദ്യുതി ബന്ധംനിലച്ചതാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. ഇന്ത്യക്കാരായ 22 ജീവനക്കാരും സുരക്ഷിതരാണ്.

Advertisement
inner ad

Kuwait

മികച്ച മെഡിക്കൽ കെയറിനുള്ള പുരസ്കാരം ഏറ്റു വാങ്ങി മെഡക്സ് മെഡിക്കൽ ഗ്രൂപ്പ് !

Published

on

കുവൈറ്റ് സിറ്റി : കുവൈറ്റിലെ മികച്ച മെഡിക്കൽ കെയറിനുള്ള പുരസ്കാരം ഏറ്റു വാങ്ങി മെഡക്സ് മെഡിക്കൽ ഗ്രൂപ്പ് ! മെഡക്‌സ് മെഡിക്കൽകെയർ ഗ്രൂപ്പ് സി.ഇ.ഒ. കൂടിയായ പ്രസിഡന്റ് ശ്രീ: മുഹമ്മദ് അലി വി.പി യാണ് ഗ്രുപ്പിനു വേണ്ടി ഏറ്റവും മികച്ച മെഡിക്കൽ കെയറിനുള്ള പുരസ്കാരം ബഹു: എം.പി. ഫ്രാൻസിസ് ജോർജിൽ നിന്നും ഏറ്റുവാങ്ങിയത്. ചുരുങ്ങിയ കാലയളവിനുള്ളിൽ കുവൈറ്റ് പൗരന്മാർക്കിടയിലും പ്രവാസികൾക്കിടയിലും ഒരു പോലെ പ്രശസ്ത്തിയാർജിച്ച മെഡക്സ് മെഡിക്കൽ ഗ്രുപ്പിന്റെ കളങ്കമറ്റ ആതുരസേവനങ്ങൾക്കുള്ള ആദരവായാണ് ഈ പുരസ്കാരം ലഭിച്ചിട്ടുള്ളത്. കോട്ടയം ഡിസ്റ്റിൿട് അസോസിയേഷൻ കഴിഞ്ഞ ദിവസം അബ്ബാസിയ ആസ്പയർ സ്‌കൂളിൽ സംഘടിപ്പിച്ച കോട്ടയം ഫെസ്റ്റിൽ വെച്ചാണ് ശ്രീ മാണി സി. കാപ്പൻ എം.എൽ.എ., പ്രശസ്ത നടിയും നർത്തകിയുമായ ശ്രീമതി ലക്ഷ്മി ഗോപലസ്വാമി തുടങ്ങിയവരുടെയും മറ്റു അതിഥികളുടെയും സാന്നിധ്യത്തിൽ  ശ്രദ്ധേയമായ ഈ ആദരവ് മെഡക്‌സ് ഗ്രുപ്പിന് നൽകിയത്. പ്രൗഢ ഗംഭീരമായ വേദിയിൽ വെച്ച് ഇത്തരം ഒരു ബഹുമതി സ്വീകരിക്കാനായതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്നു പുരസ്‌കാര ചടങ്ങിന് ശേഷം ശ്രീ മുഹമ്മദ് അലി വി.പി പറഞ്ഞു.

Continue Reading

Kuwait

അബ്ദലിയിൽ വന്പിച്ച ചാരായ കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു

Published

on

കുവൈറ്റ് സിറ്റി : അബ്ദലിയിൽ വന്പിച്ച ചാരായഉൽപ്പാദന കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു. കാർഷിക മേഖലയിൽ ഉൾപ്പെട്ട ഫാം ഹൌസിനോ ട് ചേർന്ന നീന്തൽ കുളം ഡിസ്റ്റില്ലെറിയുടെപ്രധാന സംഭരണ കേന്ദ്രമായി ഉപയോഗിച്ചുവരികയായിരുന്നു നടത്തി പ്പുകാർ. കുറ്റവാളികളെ കസ്റ്റഡിയിലെടുത്തു ബന്ധപ്പെട്ട അധികാരികൾക്കു ചോദ്യം ചെയ്യുന്നതിനായി കൈമാറിയിട്ടുണ്ട്. അടുത്ത കാലത്തായി ഇത്തരം നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ അധികൃതർ ദാക്ഷിണ്യമില്ലാത്ത കർശന ശിക്ഷാ നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്.

Continue Reading

Kuwait

60 വയസ്സുകാർക്ക് ആശ്വാസം; കടുത്ത ഫീസുകളിൽ നിന്നും മുക്തമാവുന്നു

Published

on

കുവൈത്ത് സിറ്റി : കുവൈത്തിൽ 60 വയസ്സിനു മുകളിൽ പ്രായമായ ബിരുദധാരികൾ അല്ലാത്ത പ്രവാസികൾക്ക് താമസ രേഖ പുതുക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു. ആക്റ്റിങ് പ്രധാന മന്ത്രിയും ആഭ്യന്തര, പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് മാനവ ശേഷി സമിതി അധികൃതർ സുപ്രധാനമായ തീരുമാനം പ്രഖ്യാപിച്ചത്. നേരത്തെ മാനവശേഷി ക്കായുള്ള പബ്ലിക് അതോറിറ്റി ബോർഡ് ഈ നിർദ്ദേശം അംഗീകരിച്ചിരുന്നു. ഇത് പ്രകാരം നിലവിൽ രാജ്യത്ത് കഴിയുന്ന 60 വയസിനു മുകളിൽ പ്രായമായ ബിരുദ ധാരികൾ അല്ലാത്ത എല്ലാ പ്രവാസികൾക്കും അധിക ഫീസ് നൽകാതെ സാധാരണ രീതിയിൽ താമസ രേഖ പുതുക്കുവാൻ കഴിയും. രാജ്യത്തെ പരിചയ സമ്പന്നരായ അവിദഗ്ദ തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

2021 ജനുവരി ഒന്ന് മുതലാണ് 60 വയസ്സ് പ്രായമായ ബിരുദ ധാരികൾ അല്ലാത്ത പ്രവാസികൾക്ക് താമസ രേഖ പുതുക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയത്.പുതിയ തീരുമാനം പ്രകാരം ഈ വിഭാഗത്തിൽ പെട്ടവർക്ക് അധിക ഫീസ് കൂടാതെ സാധാരണ ഫീസ് നൽകി താമസ രേഖ പുതുക്കുവാനും മറ്റൊരു സ്പോൺസരുടെ കീഴിലേക്ക് ഇഖാമ മാറ്റം നടത്തുവാനും കഴിയും.നേരത്തെ ഈ വിഭാഗത്തിൽ ഉൾപ്പെട്ട പ്രവാസികൾക്ക് ഇഖാമ പുതുക്കുന്നതിന് 250 ദിനാറും, 500 ദിനാറിന്റെ വാർഷിക ഇൻഷുറൻസ് ഉൾപ്പെടെ പ്രതി വർഷം 900 കുവൈറ്റ് ദിനാറോളം ചെലവ് വന്നിരുന്നു. ഇതേ തുടർന്ന് മലയാളികൾ ഉൾപ്പെടെ സാധാരണക്കാരായ ആയിരക്കണക്കിന് പ്രവാസികൾക്കാണ് രാജ്യം വിടെണ്ടി വന്നത്. കടുത്ത ഫീസ് നൽകി താമസ രേഖ പുതുക്കാനാവാതെ വന്നതിനെ തുടർന്ന് നിരവധി വിദഗ്ധ തൊഴിലാളികൾക്ക് രാജ്ജ്യം വിടേണ്ടിവന്നിരുന്നു. രാജ്‌ജ്യത്തെ ലേബർ മാർക്കറ്റിലും ഇതിന്റെ പ്രത്യാഘാതം പ്രത്യക്ഷമായിരുന്നു. പുതിയ നടപടികൾ 60 വയസ്സിനോട് അടുത്തുകൊണ്ടിരുന്ന പ്രവാസികളിൽ ചെറുതല്ലാത്ത ആശ്വാസം ജനിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം തൊഴിലാളികളുടെ ഇക്കാമ ട്രാൻസ്ഫർ സംബന്ധിച്ചും വ്യക്തമായ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

Advertisement
inner ad
Continue Reading

Featured