Connect with us
head

crime

മകളുടെ മുന്നിൽ വെച്ച് പിതാവിനെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ക്രൂരമായി മ‍ര്‍ദ്ദിച്ച സംഭവം ; ഹൈക്കോടതി റിപ്പോർട്ട് തേടി.

മണികണ്ഠൻ കെ പേരലി

Published

on

തിരുവനന്തപുരം: മകളുടെ മുന്നിൽ വെച്ച് പിതാവിനെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ക്രൂരമായി മ‍ര്‍ദ്ദിച്ച സംഭവത്തിൽ ഹൈക്കോടതി റിപ്പോർട്ട് തേടി. വിശദമായ റിപ്പോർട്ട് നൽകാൻ കെഎസ്ആർടിസി സ്റ്റാൻഡിങ് കൗൺസിലിന് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍ നിർദ്ദേശം നല്‍കി. തിരുവനന്തപുരം കാട്ടാക്കടയിലെ കെഎസ്ആര്‍ടിസി ജീവനക്കാരാണ് ആമച്ചൽ സ്വദേശി പ്രേമനെ മകൾക്ക് മുന്നിലിട്ട് വളഞ്ഞിട്ട് മ‍ര്‍ദ്ദിച്ചത്. വിദ്യാ‍ര്‍ത്ഥിയായ മകളുടെ യാത്ര സൗജന്യത്തെ ചൊല്ലിയുള്ള ത‍ര്‍ക്കമാണ് മര്‍ദ്ദനത്തിന് കാരണം എന്നാണ് പരാതി. 

Advertisement
head

മകളുടെ മുന്നിലിട്ട് പിതാവിനെ കെഎസ്ആർടിസി ജീവനക്കാർ മർദ്ദിച്ചു

തിരുവനന്തപുരം : കാട്ടാക്കടയിൽ മകളുടെ മുന്നിലിട്ട് പിതാവിനെ കെഎസ്ആർടിസി ജീവനക്കാർ മർദ്ദിച്ചു. ഉദ്യോഗസ്ഥരുമായുള്ള ചെറിയ തർക്കമാണ് തന്നെ ക്രൂരമായി മർദിക്കാനുള്ള കാരണമെന്ന് കാട്ടാക്കടയില്‍ കെഎസ്ആർടിസി ജീവനക്കാരുടെ മർദനമേറ്റ പ്രേമലൻ മാധ്യമങ്ങളോട് പറഞ്ഞു. മകളുടെ കൺസഷൻ പുതുക്കാനാണ് ഡിപ്പോയിൽ എത്തിയത്. കോഴ്സ് സർട്ടിഫിക്കറ്റ് മൂന്ന് മാസത്തിലൊരിക്കൽ നൽകണമെന്ന് ജീവനക്കാർ പറഞ്ഞു. ഇത്തരക്കാരാണ് കെഎസ്ആര്‍ടിസിയുടെ ദുരവസ്ഥയ്ക്ക് കാരണമെന്ന് താൻ പറഞ്ഞതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചത്. തര്‍ക്കിച്ചപ്പോള്‍ മൂന്നുപേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയും നിലത്ത് തള്ളിയിടുകയും ചെയ്തുവെന്നും പ്രേമലൻ പറഞ്ഞു. സംഘർഷത്തിൽ പ്രേമലന്റെ മകൾക്കും മർദനമേറ്റിരുന്നു. സംഭവത്തിൽ ഗതാഗതമന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്

Advertisement
head
Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

crime

വഴി തർക്കം; എറണാകുളത്ത് അയൽവാസിയായ വീട്ടമ്മയുടെ അടിയേറ്റ് 80 കാരൻ മരിച്ചു

Published

on

.എറണാകുളം:വഴി തർക്കത്തെ തുടർന്ന് അയൽവാസിയായ വീട്ടമ്മയുടെ അടിയേറ്റ് 80കാരൻ മരിച്ചു. വീട്ടമ്മ പോലീസ് കസ്റ്റഡിയിൽ.
എറണാകുളം
രാമമംഗലത്ത് വഴി തർക്കത്തെ തുടർന്ന് വീട്ടമ്മയുടെ മർദനമേറ്റ നടുവിലേടത്ത് എൻ ജെ മാർക്കോസാണ് മരിച്ചത്. 80 വയസായിരുന്നു.
സംഭവത്തിൽ അയൽവാസിയായ വീട്ടമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു.

പഴയ നടപ്പുവഴിയെ ചൊല്ലിയുള്ള തർക്കമാണ് അടിയിൽ കലാശിച്ചതും മരണം സംഭവിച്ചതും.

Advertisement
head

നടുവിലേടത്ത് വീട്ടുകാരുടെ സ്ഥലത്തിന് അതിരായിരിക്കുന്ന വഴി മറ്റ് ചിലർ തെളിക്കാൻ ശ്രമിച്ചത് മാർക്കോസ് ചോദ്യം ചെയ്യുകയായിരുന്നു.

ഇതിനിടെ അയൽവാസിയായ വീട്ടമ്മ മാർക്കൊസിൻ്റെ കയ്യിലുണ്ടായിരുന്ന തൂമ്പ പിടിച്ചുവാങ്ങുകയും മാർക്കോസിൻ്റെ പിന്നിലൂടെ തലയ്ക്ക് അടിക്കുകയും ആയിരുന്നു.
പരുക്കേറ്റ മാർക്കോസിനെ കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. വീട്ടമ്മയെ കസ്റ്റഡിയിലെടുത്തെങ്കിലും ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement
head
Continue Reading

crime

സുരക്ഷാ ഉദ്യോഗസ്ഥൻ്റെ വെടിയേറ്റ ഒഡിഷ ആരോഗ്യ മന്ത്രി മരിച്ചു,

Published

on

ഭുവനേശ്വർ: സുരക്ഷാ ഉദ്യോഗസ്ഥൻ്റെ വെടിയേറ്റ ഒഡിഷ ആരോഗ്യ മന്ത്രിമരിച്ചു
ഉച്ചക്ക് 12 മണിയോടെയാണ് ഒഡിഷ ആരോഗ്യമന്ത്രിയും ബിജെഡി നേതാവുമായ നബ ദാസിനാന് വെടിയേറ്റത്.

ത്സാർസുഗുഡി ജില്ലയിലെ ഗാന്ധിച്ചൗക്കില്‍ പാർട്ടി ഓഫീസ് ഉത്ഘാടന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് നവബാബുവിന് വെടിയേറ്റത്.
ഗുരുതരാവസ്ഥയിലായിരുന്ന മന്ത്രിയെ വിദഗ്ധ ചികിത്സക്കായി ഭുവനേശ്വർ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisement
head

കാറില്‍ നിന്ന് ഇറങ്ങുമ്പോൾ തൊട്ടടുത്ത് നിന്ന അസിസ്റ്റന്‍റ് സബ്ഇന്‍സ്പെക്ടർ ഗോപാല്‍ ദാസ് മന്ത്രിയുടെ നെഞ്ചിലേക്ക് രണ്ട് തവണ വെടി വയ്ക്കുകയായിരുന്നു.

ആക്രണം നടത്തിയ എഎസ്ഐ ഗോപാല്‍ ദാസിനെ അപ്പോൾ തന്നെ പിടികൂടി പൊലീസ് ചോദ്യം ചെയ്യുകയാണ്. .
ഗോപാല്‍ ദാസിന് മാനസിക പ്രശ്നമുണ്ടെന്നും രക്തസ്മർദ്ദിനുള്ള മരുന്ന് കഴിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥൻ്റെ ഭാര്യ മാധ്യമങ്ങളോട് പ്രതികരിച്ചു.

Advertisement
head
Continue Reading

crime

തൃശ്ശൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

Published

on

തൃശ്ശൂർ: കുന്നംകുളംത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കുന്നംകുളം പന്നിത്തടത്താണ് സംഭവം.അമ്മയും രണ്ടു മക്കളുമാണ് മരിച്ചത്. പന്നിത്തടം ചെറുമാനേംകാട് താമസിക്കുന്ന ഷഫീന, 3 വയസ്സുള്ള അജുവ, ഒന്നര വയസ്സുള്ള അമന്‍ എന്നിവരാണ് മരിച്ചത്. കൂട്ട ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

എരുമപ്പെട്ടി പോലീസും വിരല്‍ അടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Advertisement
head
Continue Reading

Featured