ഇൻകാസ് യൂത്ത് വിങ് യു.എ.ഇ പ്രതിഷേധത്തിന്റെ ജ്വാല തെളിയിച്ചു കൊണ്ട് പ്രക്ഷോഭം ആരംഭിക്കുന്നു

പ്രവാസികൾക്കെതിരെയുള്ള ക്രൂരത തുടർന്നുകൊണ്ടിരിക്കുന്ന സർക്കാർ നടപടികൾക്കെതിരെ ഇൻകാസ് യൂത്ത് വിങ് യു.എ.ഇ പ്രതിഷേധത്തിന്റെ ജ്വാല തലസ്ഥാനഗരിയിൽ നിന്ന് തെളിയിച്ചു കൊണ്ട് പ്രക്ഷോഭം ആരംഭിക്കുന്നു.ഇൻകാസ് യൂത്ത് വിംങ്ങ് യുഎഇ യുടെ നേതൃത്വത്തിൽ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ പ്രവാസി പ്രതിഷേധ സമരം ജനുവരി 15ന് ശനിയാഴ്ച്ച കാലത്ത് 10ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.

രാഷ്ട്രീയ ഭേദമന്യേ എല്ലാ പ്രവാസികളുടെയും പിന്തുണ അഭ്യർത്ഥിക്കുന്നതായി പ്രസിഡന്റ് ഹൈദർ തട്ടത്താഴത്ത് വാർത്താ കുറിപ്പിലൂടെ അറിയിച്ചു.

Related posts

Leave a Comment