പാലക്കാട് : പ്രസവത്തിന് പിന്നാലെ കുഞ്ഞും അമ്മയും മരിച്ച സംഭവത്തില്‍ പാലക്കാട് തങ്കം ആശുപത്രിയുടെ ഭാഗത്ത് പിഴവില്ലെന്ന് ഐഎംഎ.മതിയായ എല്ലാ ചികിത്സയും ഐശ്വര്യക്ക് നല്‍കിയിരുന്നുവെന്ന് ഐഎംഎ പാലക്കാട് പ്രസിഡന്റ് ഡോ. എന്‍.എം.അരുണ്‍ പറഞ്ഞു. അമിതമായ രക്തസ്രാവമാണ് ഐശ്വര്യയുടെ മരണത്തിന് ഇടയാക്കിയത്. ഡ്യൂട്ടിയിലുള്ള ഗൈനക്കോളജിസ്റ്റ് തന്നെയാണ് ഐശ്വര്യയെ നോക്കിയത്. ഐശ്വര്യയുടെ ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിന് അനുമതി വാങ്ങിയിട്ടുണ്ടെന്നും ഡോ. എന്‍.എം.അരുണ്‍ പറഞ്ഞു.
അതേസമയം ഐഎംഎയുടെ നിലപാടിനെതിരെ ഐശ്വര്യയുടെ കുടുംബം രംഗത്തെത്തി. ചികിത്സാ പിഴവല്ലെന്ന ഐഎംഎ നിലപാട് അംഗീകരിക്കാനാകില്ലെന്ന് കുടുംബം വ്യക്തമാക്കി. ഐഎംഎ ഇത്തരത്തില്‍ നിലപാട് എടുത്തത് ഡോക്ടര്‍മാരെ സംരക്ഷിക്കാനാണ്. ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്നും ഐശ്വര്യയുടെ കുടുംബം വ്യക്തമാക്കി.ഐശ്വര്യയുടെ ഗര്‍ഭപാത്രം നീക്കം ചെയ്ത ശേഷമാണ് കുടുംബത്തെ അറിയിച്ചത്. രക്തം വേണമെന്ന കാര്യവും അറിയിച്ചില്ലെന്നും കുടുംബം പറഞ്ഞു. ഐഎംഎ നിലപാട് ഡോക്ടര്‍മാരെ സംരക്ഷിക്കാനാണെന്ന് കുടുംബം ആരോപിച്ചു. ഐശ്വര്യക്ക് നീതി കിട്ടാന്‍ ഏതറ്റംവരെയും പോകുമെന്നും ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ശക്തമായ പ്രതിഷേധത്തിലേക്ക് പോകുമെന്നും കുടുംബം വ്യക്തമാക്കി.