Alappuzha
ഭർത്താവ് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു
ചേർത്തല: ഭാര്യയെ ഭർത്താവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. സാരമായി പൊള്ളലേറ്റ കടക്കരപ്പള്ളി വലിയവീട്ടിൽ ആരതിയെ (32) ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചേർത്തല താലൂക്ക് ആശുപത്രിക്കു സമീപമാണ് കൃത്യം നടന്നത്. സംഭവത്തിൽ ഭർത്താവ് ശ്യാംജിത്തിനും പൊള്ളലേറ്റു . കുടുംബവഴക്കാണ് സംഭവത്തിനു പിന്നിലെന്ന് പോലീസ് നിഗമനം.
ചേർത്തലയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കെത്തിയപ്പോഴാണ് ആരതിയെ സ്കൂട്ടറിലെത്തിയ ഭർത്താവ് ശ്യാംജിത്ത് ആക്രമിച്ചത്. ആരതിയെ വഴിയിൽ തടഞ്ഞുനിർത്തുകയും പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
Alappuzha
കെപിഎസ് ടി എ സ്വദേശ് മെഗാ ക്വിസ് ജില്ലാതല മത്സരം സംഘടിപ്പിച്ചു
ആലപ്പുഴ: കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് നേതൃത്വത്തില്‍ സംസ്ഥാന തലംവരെ നടക്കുന്ന സ്വദേശ് മെഗാ കിസ്സിന്റെ ജില്ലാതല മത്സരവും രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസും ആലപ്പുഴ ലിയോ തേര്ട്ടീന്ത് എല്‍പിഎസില്‍ വച്ച് ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് നടന്നു.മഹാത്മാഗാന്ധി അനുസ്മരണത്തോടെ ആരംഭിച്ച മത്സരത്തില്‍ സബ്ജില്ലാതലത്തില് നിന്നും വിജയികളായി എത്തിയ 88 കുട്ടികളാണ് മത്സരത്തില്‍ പങ്കാളികളായത്.
എല്‍പി ഭാഗത്തില്‍ ഗാന്ധിജി ,നെഹ്റു, സ്വാതന്ത്ര്യസമര ചരിത്രം ,ആനുകാലികം യുപി വിഭാഗത്തില്‍ നാം ചങ്ങല പൊട്ടിച്ച കഥ, സ്വാതന്ത്ര്യ സമര ചരിത്രം, ആനുകാലികം ഹൈസ്കൂള്‍ ഹയര്‍ സെക്കന്‍ഡറി തലങ്ങളില്‍ ഇന്ത്യയെ കണ്ടെത്തല്‍,സ്വാതന്ത്ര്യസമരചരിത്രംവും ആധുനിക ഇന്ത്യയും,ഇന്ത്യന്‍ ഭരണഘടന, ആനുകാലികം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയ ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. ജില്ലാതലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്ന കുട്ടികള്‍ക്ക് സംസ്ഥാനതലത്തില്‍ മത്സരിക്കാന്‍ അര്‍ഹത ലഭിക്കുന്നതാണ്.കെ പി എസ് ടി എ സംസ്ഥാന വൈസ് പ്രസിഡന്റ് ബി ബിജു ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗം’ വി ശ്രീഹരി അധ്യക്ഷം വഹിച്ച ചടങ്ങില്‍ സംസ്ഥാന സെക്രട്ടറി ജോണ്‍ ബോസ്കോ കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡും ഉപഹാരങ്ങളും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.
റവന്യൂ ജില്ല സെക്രട്ടറി ഇ ആര്. ഉദയകുമാര്‍ സ്വാഗതം ആശംസിച്ചു.സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ ഡി അജിമോന്, ബിനോയി വര്‍ഗീസ് ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി ആര് ജോഷി,ജോണ്‍ ബ്രിട്ടോ,അലക്സ് പി ജെ,നീനു വി ദേവ് ,ടിപി ജോസഫ്,ശ്യാംകുമാര്‍,പ്രശാന്ത്,ജസീന്ത ,സിന്ധുജോഷി , എന്നിവര്‍ പ്രസംഗിച്ചു . കെ പി എസ് ടി എ സംസ്ഥാന ഉപസമിതി കണ്‍വീനറായ രാജീവ് കണ്ടല്ലൂര്‍ രക്ഷിതാക്കള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.മത്സരത്തില്‍ ഒന്ന്, രണ്ട് മൂന്ന്
സ്ഥാനങ്ങള്‍ നേടിയവര്‍:
എല്‍ പി വിഭാഗം : അര്ജുന് പ്രദീപ്,ജി എല്‍ പി എസ് കടക്കരപ്പള്ളി , അഥര്‍വ് ബൈജു ജി യു പി എസ് എണ്ണക്കാട്,ജോയല്‍ ജോണ്‍ ജി യു പി എസ് കണ്ടിയൂര്‍
യുപി വിഭാഗം: അനുപ്രിയ വി എ ജി ജിഎച്ച്എസ്എസ് ചേര്‍ത്തല,മുകില്‍ സാജന് ജിഎംഎച്ച്എസ്എസ് അമ്പലപ്പുഴ,ദേവനന്ദന് എസ് ജെ എസ് ഡി വി ജി യു പി എസ് നീര്‍ക്കുന്നം,
എച്ച് എസ് വിഭാഗം :
അഞ്ജലി വിജയ് സിബിഎം എച്ച് എസ് നൂറനാട്,നവനീത് എസ് ജിബിഎച്ച്എസ്എസ് ഹരിപ്പാട്,കൃതിക അമൃത എച്ച്എസ്എസ് വള്ളിക്കുന്നം .
എച്ച്എസ്എസ് വിഭാഗം :
ലക്ഷ്മിപ്രിയ എസ് ജിജിഎച്ച്എസ്എസ് ഹരിപ്പാട്,അനുമോദ് പി എച്ച് എഫ് എച്ച്എസ്എസ് മുട്ടം ,വേദ ലക്ഷ്മി എസ് ജി എം എച്ച്എസ്എസ് അമ്പലപ്പുഴ
Alappuzha
നെഹ്റു ട്രോഫി: വിഡിയോ പരിശോധന നാളെ
ആലപ്പുഴ: വിധിത്തര്‍ക്കത്തിന് പിന്നാലെ നെഹ്റു ട്രോഫി ഫൈനല്‍ മത്സരത്തിലെ വിഡിയോ ദൃശ്യം വീണ്ടും പരിശോധിക്കും. ജില്ല കലക്ടര്‍ അലക്സ് വര്‍ഗീസ്, സബ് കലക്ടര്‍ സമീര്‍ കിഷന്, എ.ഡി.എം എന്നിവര്‍ അംഗങ്ങളായ ടെക്നിക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച സൂക്ഷമപരിശോധന നടത്തി വിജയിയെ പ്രഖ്യാപിക്കും.
ഫൈനല്‍ മത്സരത്തില്‍ അന്തിമവിശലകനം നടത്താതെ കാരിച്ചാല്‍ ചുണ്ടനെ വിജയിയായി പ്രഖ്യാപിച്ചതിനെതിരെ വി.ബി.സി കൈനകരിയും (വീയപുരം ചുണ്ടന്), സ്റ്റാര്‍ട്ടിങ് പോയന്റിലെ അപാകതമൂലം ട്രോഫി നഷ്ടപ്പെട്ടെന്ന് ആരോപിച്ച് നടുഭാഗം ചുണ്ടന് വള്ളസമിതിയും (കുമരകം ടൗണ്‍ ബോട്ട് ക്ലബ്) നല്കിയ പരാതി പരിഗണിച്ചാണ് എന്‍.ടി.ബി.ആര് സൊസൈറ്റി ചെയര്‍മാന്‍കൂടിയായ ജില്ല കലക്ടറുടെ ഇടപെടല്‍. ജൂറി ഓഫ് അപ്പീല്‍ കമ്മിറ്റിയെ ബുധനാഴ്ച തെരഞ്ഞെടുക്കും. വിജയിയെ തെറ്റായി പ്രഖ്യാപിച്ചത് പുനഃപരിശോധിക്കണമെന്നാണ് പ്രധാന ആവശ്യം.
വിവിധ മത്സരങ്ങള്‍ക്കിടിയില്‍ ഓളത്തിലൂടെയും ഒഴുക്കിലൂടെയും നീന്തിവന്ന പലരും തുണുകളില് പിടിച്ചുകിടന്നതിനാല്‍ സ്ഥാനചലനമുണ്ടായി. ഈസാഹചര്യത്തില്‍ 0.5 മില്ലി സെക്കന്‍ഡില്‍ കാരിച്ചാല്‍ വിജയിയായി പ്രഖ്യാപിച്ചത് അംഗീകരിക്കാനാവില്ലെന്നും ദൃശ്യങ്ങളില്‍ വീയപുരം ചുണ്ടന് ആദ്യമെത്തുന്നത് വ്യക്തമാണെന്നും പരാതിയിലുണ്ട്. ഫൈനല്‍ മത്സരത്തിന് മുമ്പ് ഒഫീഷ്യല്‍ ബോട്ട് ട്രാക്കില്‍ കയറ്റിയതിനാല്‍ തുഴയാന്‍ തയാറെടുപ്പ് നടത്തിയിരുന്നില്ല. തുഴച്ചിലുകാര്‍ തുഴ ഉയര്‍ത്തി കാണിച്ചിട്ടും ചീഫ് സ്റ്റാര്‍ട്ടര്‍ അവഗണിച്ച് മത്സരം ആരംഭിച്ചുവെന്നാണ് നടുഭാഗം ചുണ്ടന്റെ പരാതി. ഇക്കാര്യങ്ങളടക്കം പരിഗണിച്ചാണ് ‘മത്സരദൃശ്യം’ വീണ്ടും പരിശോധിക്കുന്നത്.
ശനിയാഴ്ച നടന്ന നെഹ്റു ട്രോഫി വള്ളംകളിയില്‍ 0.5 മില്ലി മൈക്രോ സെക്കന്‍ഡ് വ്യത്യാസത്തിലാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന് (4.29.785) ജേതാവായത്. വി.ബി.സി കൈനകരിയുടെ വീയപുരം ചുണ്ടന് (4.29.790) രണ്ടും കുമരകം ടൗണ്‍ ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന് (4.30.13) മൂന്നും നിരണം ബോട്ട് ക്ലബിന്റെ നിരണം ചുണ്ടന് (4.30.56) നാലും സ്ഥാനവും നേടി.
പാകപ്പിഴയുണ്ടായാല്‍ വള്ളങ്ങളുടെ ക്യാപ്റ്റന്മാരുമായും ക്ലബ് പ്രതിനിധികളുമായും സംസാരിച്ച് ബോധ്യപ്പെടുത്തിയാണ് സാധാരണ ഫലപ്രഖ്യാപനം നടത്തുന്നത്. മത്സരത്തിന് ഉപയോഗിച്ചത് ഒളിമ്പിക്സിലെ സാങ്കേതികവിദ്യയായിരുന്നു. മത്സരം കഴിഞ്ഞയുടന്‍ വീയപുരവും കാരിച്ചാലും ഒരേസമയം (4.29 മിനിറ്റ്) ഫിനിഷ് ചെയ്ത സമയമാണ് ടൈംമറില്‍ കാണിച്ചത്.
തൊട്ടുപിന്നാലെയാണ് മില്ലി മൈക്രോ സെക്കന്‍ഡ് എഴുതിക്കാണിച്ച് തിരുത്തിയത് രാഷ്ട്രീയപ്രേരിതമായ അട്ടിമറിയാണെന്നാണ് വി.ബി.സി കൈനകരിയുടെ ആരോപണം.
Alappuzha
കെ എസ് യു ക്യാമ്പസ് ജോഡോയ്ക്ക് തുടക്കമായി:കെ എസ് യു അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റായി ആദിത്യന് സാനു ചുമതലയേറ്റു
ആലപ്പുഴ/അമ്പലപ്പുഴ//: കെ എസ് യു അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റായി അമ്പലപ്പുഴ ഗവണ്മെന്റ് കോളേജ് മുന്‍ യു യു സി യും ജവഹര്‍ ബാല്‍ മഞ്ച് ദേശീയ കോഡിനേറ്ററുമായ ആദിത്യന് സാനു ചുമതലയേറ്റു. കെപിസിസി സെക്രട്ടറി അഡ്വ. എസ് .ശരത് ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന ക്യാമ്പസ് ജോഡോ എക്സിക്യൂട്ടീവ് ക്യാമ്പ് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയര്‍ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് അനന്തനാരായണന്‍ മുഖ്യഅതിഥിയായി, കെ എസ് യു ജില്ലാ പ്രസിഡന്റ് എ.ടി തോമസ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരയ, രാഹുല്‍ കൈതക്കല്‍, മാഹിന്‍ മുപ്പതില്‍ ചിറ, സംസ്ഥാന കണ്‍വീനര്‍ ആന്‍സില്‍ ജലീല്‍, അഡ്വ . ശ്രീജിത്ത് പുളിമേല്‍, സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പര്‍ സുറുമി ശാഹുല്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി എ ഹാമിദ്, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് റഹീം വെറ്റക്കാരന്‍, കെഎസ്യു ജില്ലാ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
-
Featured2 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
News1 month ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business2 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Education3 weeks ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Business3 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
Ernakulam2 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
News2 months ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
-
News2 months ago
സർക്കാർ നിർദ്ദേശങ്ങൾ ശമ്പള സംഭാവന നിർബന്ധമാക്കുന്നത്: സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login