കരിമണൽ ഖനനത്തിനെതിരെ സമരം നടത്തിയ പ്രവർത്തകർക്ക് നേരെ കേസെടുത്ത പോലീസ് നടപടിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

അമ്പലപ്പുഴ: തോട്ടപ്പള്ളിയിൽ കരി മണൽ ഖനനത്തിനെതിരെ സമരം നടത്തിയ സമര സമിതി പ്രവർത്തകർക്കെതിരെ ലാത്തിച്ചാർജ് ചെയ്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.സമരസമിതി നേതാവ് കൂടിയായ റിട്ടയേർഡ് ഡപ്യൂട്ടി തഹസീൽദാർ ഭദ്രനെ പോലീസ് ക്രൂരമായി മർദിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. കൂടാതെ മറ്റ് മാധ്യമ വാർത്തകളും ശ്രദ്ധയിൽപ്പെട്ടതോടെയാണ് മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തത്.

മൂന്നാഴ്ചക്കകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷനംഗം വി.കെ. ബീനാ കുമാരി ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നൽകി.

നാല് ദിവസം മുൻപാണ് തോട്ടപ്പള്ളിയിൽ കരി മണൽ ഖനനത്തിനെതിരെ സമരം നടത്തിയ പ്രവർത്തകർ മണൽ ലോറികൾ തടഞ്ഞത്.അനുവദനീയമായതിനേക്കാൾ കൂടുതൽ കരിമണൽ ടിപ്പറുകളിലും ടോറസിലും കടത്തിയിരുന്നു.ഇത് തടഞ്ഞതിന്റെ പേരിലാണ് പോലീസ് സമര സമിതി പ്രവർത്തകരെ മർദിച്ചത്.

Related posts

Leave a Comment