Connect with us
48 birthday
top banner (1)

Delhi

അന്ന സെബാസ്റ്റ്യന്‍ മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

Avatar

Published

on

ന്യൂഡല്‍ഹി: അമിതജോലിഭാരം കാരണം യുവ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ അന്ന സെബാസ്റ്റ്യന്‍ മരിച്ച സംഭവത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍. ജോലി ഭാരമാണ് അന്നയുടെ മരണത്തിന് കാരണമെന്നതില്‍ അതീവ ആശങ്ക രേഖപ്പെടുത്തിയ കമ്മീഷന്‍ സംഭവത്തില്‍ സ്വമേധയാ കേസെടുക്കുകയും ചെയ്തു. കേന്ദ്ര തൊഴില്‍ മന്ത്രാലയത്തോട് വിശദമായ അന്വേഷണ റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്. നാല് ആഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

രണ്ട് മാസം മുന്‍പാണ് അന്ന കുഴഞ്ഞുവീണു മരിച്ചത്. ഹൃദയസ്തംഭനമായിരുന്നു മരണകാരണം. എറണാകുളം കങ്ങരപ്പടി പേരയില്‍ സിബി ജോസഫിന്റെയും അനിത അഗസ്റ്റിന്റെയും മകളാണ് ഉന്നതനിലയില്‍ പരീക്ഷകള്‍ ജയിച്ച അന്ന. ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി പാസായതോടെ നാലുമാസം മുമ്പാണ് ജോലിയില്‍ പ്രവേശിച്ചത്. ആദ്യ ജോലിയുടെ ആവേശവുമായി മാര്‍ച്ച് 19ന് പൂനെയിലെ ഇ.വൈ ഓഫീസിലെത്തി. ജൂലായ് 20ന് അവിടെ ഹോസ്റ്റലിലായിരുന്നു അന്ത്യം.

Advertisement
inner ad

അന്നയുടെ മാതാവ് അനിത അഗസ്റ്റിന്‍ എണസ്റ്റ് ആന്‍ഡ് യംഗ് കമ്പനിയുടെ ചെയര്‍മാനെഴുതിയ ഹൃദയഭേദകമായ കത്ത് ദേശീയ മാദ്ധ്യമങ്ങളിലടക്കം ചര്‍ച്ചയായിരുന്നു. ഇതോടെയാണ് യുവതിയുടെ മരണത്തില്‍ അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടത്. മകളുടെ അവസ്ഥ മറ്റാര്‍ക്കും ഉണ്ടാകാതിരിക്കാനാണ് ചെയര്‍മാന് കത്തെഴുതിയതെന്നാണ് അന്നയുടെ പിതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഉറങ്ങാന്‍പോലും സമയം കിട്ടാത്ത ജോലി. അനാരോഗ്യകരമായ തൊഴില്‍മത്സരം. അതാണ് അന്നയെ തളര്‍ത്തിയതെന്നും സംസ്‌കാര ചടങ്ങില്‍ പോലും കമ്പനിയില്‍ നിന്നാരും പങ്കെടുത്തില്ലെന്നും കുടുംബം പറഞ്ഞിരുന്നു.

Advertisement
inner ad

Cinema

തത്ക്കാലം സിനിമാ അഭിനയം വേണ്ട; സുരേഷ് ഗോപിക്ക് സിനിമാ അഭിനയം തുടരാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലെന്ന് റിപ്പോര്‍ട്ടുകള്‍

Published

on

ന്യൂഡല്‍ഹി: കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപിക്ക് സിനിമാ അഭിനയം തുടരാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലെന്ന് റിപ്പോര്‍ട്ടുകള്‍. പ്രതിഫലം ലഭിക്കുന്ന മറ്റു ജോലികളില്‍ ഏര്‍പ്പെടുന്നതിന് മന്ത്രിമാര്‍ക്ക് വിലക്കുണ്ട്. സിനിമകളില്‍ അഭിനയിക്കാന്‍ കരാറില്‍ ഏര്‍പ്പെട്ടിരുന്ന നടന്‍ ഇതുസംബന്ധിച്ച് അനുമതി തേടിയിരുന്നതായാണ് വിവരം.

ചിത്രീകരണം ആരംഭിച്ച ‘ഒറ്റക്കൊമ്പന്‍’ സിനിമ പൂര്‍ത്തിയാക്കുന്നതിനായി സുരേഷ് ഗോപി താടിവളര്‍ത്തിയിരുന്നു. സിനിമയിലെ കഥാപാത്രത്തിന്റെ ഹൈലൈറ്റാണെന്ന് താടിയെന്ന് നടന്‍ പറഞ്ഞിരുന്നു. എന്നാല്‍, താടി ഒഴിവാക്കിയ ഫോട്ടോ സുരേഷ് ഗോപി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. ഇതിന് പിന്നാലെയാണ് നടന് അഭിനയിക്കാന്‍ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്.

Advertisement
inner ad

അഭിനയത്തില്‍ കേന്ദ്രീകരിക്കാതെ മന്ത്രിപദവിയില്‍ ശ്രദ്ധിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നേതൃത്വം സുരേഷ് ഗോപിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശമെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അഭിനയത്തിന് എതിര്‍പ്പ് പ്രകടിപ്പിച്ചതായും പറയപ്പെടുന്നു. ബി.ജെ.പി സംസ്ഥാന കമ്മിറ്റിക്കും സുരേഷ് ഗോപിയുടെ സിനിമാ അഭിനയത്തില്‍ കടുത്ത അതൃപ്തിയുണ്ട്.

‘ഒറ്റക്കൊമ്പന്‍’ സിനിമയുടെ പ്രധാനപ്പെട്ട രംഗങ്ങള്‍ പാലായിലെ കുരിശുപള്ളി മാതാവിന്റെ പെരുന്നാളിലാണ് ചിത്രീകരിക്കേണ്ടത്. ഡിസംബര്‍ ഏഴ്, എട്ട് തീയതികളിലാണ് പെരുന്നാള്‍. സിനിമയുടെ ആദ്യഭാഗം കഴിഞ്ഞവര്‍ഷത്തെ പെരുന്നാള്‍ ദിനങ്ങളില്‍ ചിത്രീകരിച്ചിരുന്നു. ‘ഒറ്റക്കൊമ്പന്‍’ സിനിമ ഉടന്‍ യാഥാര്‍ഥ്യമാകില്ലെന്ന സാഹചര്യത്തിലാണ് സുരേഷ് ഗോപി താടി ഒഴിവാക്കിയതെന്നാണ് സൂചന. അതേസമയം, ഇതുസംബന്ധിച്ച് സുരേഷ് ഗോപിയുടെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടായിട്ടില്ല.

Advertisement
inner ad

Advertisement
inner ad
Continue Reading

Delhi

ഓട്ടോറിക്ഷ ഓടിക്കുന്നതിനു ബാഡ്ജ് ആവശ്യമില്ലെന്ന് സുപ്രിംകോടതി

Published

on

ന്യൂഡല്‍ഹി: ഓട്ടോറിക്ഷ ഓടിക്കുന്നതിനു ബാഡ്ജ് ആവശ്യമില്ലെന്ന് സുപ്രിംകോടതി. എല്‍എംവി ലൈസന്‍സ് ഉള്ളവര്‍ക്ക് 7500 കിലോ ഭാരം വരെയുള്ള വാഹനമോടിക്കാം. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, പി.എസ് നരസിംഹ, പങ്കജ് മിത്തല്‍, മനോജ് മിശ്ര എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചിന്റേതാണ് തീരുമാനം.

നിയമഭേദഗതി സുപ്രിം കോടതി ശരിവച്ചു. ഇന്‍ഷുറന്‍സ് കമ്പനികള്‍ സമര്‍പ്പിച്ച ഹര്‍ജികളെ ശരിവെക്കുന്ന തെളിവുകളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എല്‍എംവി ലൈാേസന്‍സുള്ളവര്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കുന്നതാണ് റോഡപകടങ്ങള്‍ക്ക് പ്രധാന കാരണമാണെന്നായിരുന്നു ഇന്‍ഷൂറന്‍സ് കമ്പനികളുടെ വാദം.

Advertisement
inner ad
Continue Reading

Delhi

പദ്മനാഭസ്വാമി ക്ഷേത്ര ഭരണസമിതി 1.57 കോടി നികുതി കുടിശ്ശിക നല്‍കണമെന്ന് കേന്ദ്രം

Published

on

ന്യൂഡല്‍ഹി:പദ്മനാഭസ്വാമി ക്ഷേത്ര ഭരണസമിതി 1.57 കോടി നികുതി കുടിശ്ശിക നല്‍കണമെന്ന് കേന്ദ്രം. കഴിഞ്ഞ ഏഴ് വര്‍ഷത്തെ കുടിശ്ശികയായ 1.57 കോടി രൂപ ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര ഭരണസമിതി അടയ്ക്കണമെന്ന് നോട്ടീസ് നല്‍കി കേന്ദ്ര ജിഎസ്ടി വകുപ്പ്.

ജിഎസ്ടിയില്‍ വിവിധ ഇളവുകള്‍ ഉണ്ടെന്നുകാട്ടി ഭരണസമിതി നല്‍കിയ വിശദീകരണം തള്ളിയാണ് കേന്ദ്ര ജി.എസ്.ടി വകുപ്പ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

Advertisement
inner ad

ക്ഷേത്രത്തില്‍ വാടകയിനത്തില്‍ ലഭിക്കുന്ന വിവിധ വരുമാനങ്ങള്‍,? ഭക്തര്‍ക്ക് വസ്ത്രം ധരിക്കാനടക്കം നല്‍കുന്നതിലൂടെ കിട്ടുന്ന വരുമാനം, ചിത്രങ്ങളടക്കം വില്‍പന നടത്തി കിട്ടുന്ന പണം,? എഴുന്നള്ളിപ്പ് ആനയെ വാടകയ്ക്ക് നല്‍കി കിട്ടുന്ന വരുമാനം ഇവയുടെയൊന്നും ജിഎസ്ടി ക്ഷേത്ര ഭരണസമിതി നല്‍കുന്നില്ലെന്ന് കേന്ദ്ര ജിഎസ്ടി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.അതേസമയം നോട്ടീസില്‍ വിശദീകരണം നല്‍കുമെന്നാണ് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. ക്ഷേത്രത്തില്‍ നിന്നും നികുതി അടയ്ക്കുന്നില്ല എന്ന രഹസ്യവിവരത്തിന് പിന്നാലെയാണ് മതിലകം ഓഫീസില്‍ പരിശോധന നടന്നത്.

സേവനവും ഉല്‍പ്പന്നവും നല്‍കുമ്പോള്‍ ജിഎസ്ടി ഭരണസമിതി വാങ്ങുന്നുണ്ട് എന്നാല്‍ ആ പണം അടയ്ക്കുന്നില്ലെന്ന് ജിഎസ്ടി വകുപ്പ് കണ്ടെത്തി. ക്ഷേത്രത്തിന് വിവിധ ഇളവുകള്‍ക്ക് ശേഷം അടയ്ക്കാനുള്ളത് 16 ലക്ഷം മാത്രമാണെന്നാണ് ക്ഷേത്ര ഭരണസമിതി അറിയിച്ചത്. മൂന്ന് ലക്ഷം അടച്ചെന്നും വിവരം നല്‍കി. എന്നാല്‍ സമിതി നല്‍കിയ മറുപടി തള്ളിയശേഷമാണ് 1.57 കോടി രൂപ നികുതിയടക്കാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

Advertisement
inner ad

തുക സമിതി അടച്ചില്ലെങ്കില്‍ 100 ശതമാനം പിഴയും 18 ശതമാനം പിഴപ്പലിശയും അടയ്ക്കണം എന്നും നോട്ടീസിലുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ലഭിക്കേണ്ട 77 ലക്ഷം ജിഎസ്ടി വിഹിതവും മൂന്ന് ലക്ഷം പ്രളയ സെസും ചേര്‍ന്നതാണ് തുക. നോട്ടീസില്‍ കൃത്യമായി മറുപടി നല്‍കുമെന്നാണ് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചത്.

Advertisement
inner ad
Continue Reading

Featured