Connect with us
48 birthday
top banner (1)

Death

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Avatar

Published

on

തൊടുപുഴ: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പെരുമ്പിള്ളിച്ചിറ പ്ലാത്തോട്ടത്തിൽ നവാസിന്‍റെ ഭാര്യ ആയിഷയാണ് (42) മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. വീട്ടിൽ അടുക്കിവെച്ചിരുന്ന വിറക് മാറ്റിയിടുന്നതിനിടെ പാമ്പിന്‍റെ കടിയേൽക്കുകയായിരുന്നു. തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു മരണം സംഭവിച്ചത്. കബറടക്കം നടത്തി. മക്കൾ: അസ്ലം, അൻസാം

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Death

കയര്‍ ബോര്‍ഡില്‍ തൊഴില്‍ പീഡനം നേരിട്ട ജീവനക്കാരി മരിച്ചു

Published

on

Advertisement
inner ad


കൊച്ചി: കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള കയര്‍ ബോര്‍ഡിന്റെ കൊച്ചി ഓഫീസില്‍ ഗുരുതര തൊഴില്‍ പീഡനം നേരിട്ട ജീവനക്കാരി മരിച്ചു. യുവതി ഗുരുതരാവസ്ഥയിലായത് തൊഴില്‍ പീഡനം മൂലമെന്ന് കുടുംബം ആരോപിച്ചിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നാണ് വനിതാ ഓഫീസര്‍ ജോളി മധു മരിച്ചത്. ഒരാഴ്ചയായി വെന്റിലേറ്റര്‍ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുകയായിരുന്നു. കൊച്ചി സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. കാന്‍സര്‍ അതിജീവിതയും വിധവയുമായ ജോളി സ്ഥാപനത്തില്‍ നിരന്തരം മാനസിക പീഡനത്തിന് ഇരയായെന്ന് കുടുംബം ആരോപിച്ചിരുന്നു.

കയര്‍ ബോര്‍ഡ് ഓഫീസ് ചെയര്‍മാന്‍, സെക്രട്ടറി, അഡ്മിനിസ്‌ട്രേറ്റീവ് ഹെഡ് എന്നിവര്‍ക്കെതിരെയായിരുന്നു ആരോപണം. തൊഴില്‍ പീഡനത്തിനെതിരെ ജോളി നല്‍കിയ പരാതികളെല്ലാം അവഗണിക്കപ്പെട്ടു. കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജയെ നേരില്‍ കണ്ട് പരാതി നല്‍കിയിരുന്നുവെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നടപടിയെടുത്തില്ലെന്നും കുടുംബം ആരോപിച്ചിരുന്നു. പിഎം പോര്‍ട്ടലിലും പരാതി നല്‍കിയിരുന്നു.

Advertisement
inner ad

മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് കയര്‍ ബോര്‍ഡ് ഓഫീസ് അവഗണിച്ചു, മെഡിക്കല്‍ ലീവിന് ശമ്പളം നല്‍കിയില്ല, മെഡിക്കല്‍ റിപ്പോര്‍ട്ട് അവഗണിച്ച് ആന്ധ്രയിലെ രാജമുദ്രിയിലേക്ക് സ്ഥലം മാറ്റി, ഏഴ് മാസമായി തൊഴില്‍ പീഡനം തുടരുന്നുവെന്നും കുടുംബം ആരോപിച്ചിരുന്നു.

Advertisement
inner ad
Continue Reading

Death

കണ്ണൂര്‍ പഴയങ്ങാടി എരിപുരത്ത് കാറിടിച്ച് വഴിയാത്രക്കാരി മരിച്ചു

Published

on


കണ്ണൂര്‍: കണ്ണൂര്‍ പഴയങ്ങാടി എരിപുരത്ത് കാറിടിച്ച് വഴിയാത്രക്കാരി മരിച്ചു. വി.വി. ഭാനുമതി (58) ആണ് മരിച്ചത്. രാവിലെ സൊസൈറ്റിയില്‍ പാല്‍ വിതരണം കഴിഞ്ഞ് മടങ്ങുമ്പോള്‍ റോഡ് മുറിച്ച് കടക്കവേയായിരുന്നു അപകടം. ഇടിച്ചതിന് പിന്നാലെ കാര്‍ ഭാനുമതിയെ 200 മീറ്ററോളം വലിച്ചിഴച്ചു.

ഭര്‍ത്താവ്: വിശ്വനാഥന്‍. മക്കള്‍: ലേജുലേഖ, ലതിക, ലിജേഷ്. മരുമക്കള്‍: സന്തോഷ്‌കുമാര്‍ (കുഞ്ഞിമംഗലം), സന്തോഷ്‌കുമാര്‍ (മാതമംഗലം), ഷാമിനി (പയ്യന്നൂര്‍).വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം മാടായിപ്പാറ പൊതുശ്മശാനത്തില്‍ വൈകീട്ട് ആറ് മണിക്കാണ് സംസ്‌കാരം.

Advertisement
inner ad
Continue Reading

Death

ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം;ഒരാള്‍ മരിച്ചു

Published

on


പത്തനംതിട്ട : പൂങ്കാവില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.ബൈക്ക് ഓടിച്ചിരുന്ന കോന്നി സ്വദേശി നഹാസുദ്ദീന്‍ (49) ആണ് മരിച്ചത്. നഹാസുദ്ദീനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Continue Reading

Featured