Connect with us
48 birthday
top banner (1)

Kerala

ആശുപത്രിയില്‍ നിന്നും മരുന്ന് വാങ്ങി മടങ്ങവെ വീട്ടമ്മ തളര്‍ന്നു വീണ് മരിച്ചു

Avatar

Published

on

കല്‍പ്പറ്റയില്‍ ആശുപത്രിയില്‍ നിന്നും മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കില്‍ നിന്നും തളര്‍ന്ന് വീണ് വീട്ടമ്മ മരിച്ചു. കായക്കുന്ന് രണ്ടാംമൈല്‍ തോട്ടത്തില്‍ ജോസഫ് എന്നയാളുടെ ഭാര്യ ലില്ലി ജോസഫ് (38) ആണ് മരിച്ചത്. ഇന്നലെയായിരുന്നു സംഭവം. അസുഖത്തെ തുടര്‍ന്ന് പനമരം പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ എത്തി ഡോക്ടറെ കണ്ട് മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബൈക്കില്‍ നിന്ന് കുഴഞ്ഞു വീണത്. ഭര്‍ത്താവ് ജോസഫാണ് ബൈക്ക് ഓടിച്ചിരുന്നത്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

കേരള-കാലിക്കറ്റ് സർവ്വകലാശാലകളുടെ ഫീസ് കൊള്ള; ഉന്നത വിദ്യാഭ്യാസമന്ത്രി ഇടപെടണമെന്ന്; കെഎസ്‌യു

Published

on

തിരുവനന്തപുരം : നാലുവർഷ ബിരുദ കോഴ്സുകൾ മറയാക്കി ഫീസ് നിരക്കുകൾ കുത്തനെ കൂട്ടിയ കേരള-കാലിക്കറ്റ് സർവ്വകലാശകളുടെ തീരുമാനത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നൽകി.
തീർത്തും വിദ്യാർത്ഥി വിരുദ്ധ നിലപാടാണ് സർവ്വകലാശാലകൾ സ്വീകരിച്ചിരിക്കുന്നത് .
നാല് വർഷ ബിരുദ കോഴ്സുകൾ നിലവിൽ വരുമ്പോൾ ഫീസ് വർദ്ധനവ് ഉണ്ടാകില്ലെന്ന സർക്കാർ വാദം നിലനിൽക്കെയാണ് സർവ്വകലാശാലകളുടെ ഇരുട്ടടി ഉണ്ടായിരിക്കുന്നത്. മൂന്നും, നാലും ഇരട്ടിയായാണ് ഫീസ് വർദ്ധനവെന്നും എന്നതും തീർത്തും പ്രതിഷേധർഹമാണ് എന്നും കത്തിൽ പറയുന്നു

സമാനമായ തരത്തിൽ കേരളാ സർവ്വകലാശാല എൽഎൽബി വിദ്യാർത്ഥികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടും കാണാതെ പോകരുത്. വിദ്യാർത്ഥികൾക്ക് റീ വാല്യുവേഷൻ റിസൾട്ടുകൾ വരാതെ സപ്ലിമെൻ്ററി എക്സാം എഴുതേണ്ടി വരുന്ന ദുരവസ്ഥയാണ് നിലവിലുള്ളത്. ഇത് വഴി വലിയ സാമ്പത്തിക ബാധ്യതയും വിദ്യാർത്ഥികൾക്ക് ഉണ്ടാവുന്നുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു സർവ്വകലാശാല ഫിനാൻസ് കമ്മിറ്റികളുടെ തീരുമാനം വിദ്യാർത്ഥികളെ വെല്ലുവിളിക്കുന്നതാണ്.
സർക്കാർ സാധാരണക്കാരായ വിദ്യാർത്ഥികളെ കണ്ടില്ലെന്ന് നടിക്കരുത്.
വിഷയത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അടിയന്തര ഇടപെടൽ കെഎസ്‌യു ആവശ്യപ്പെടുകയാണ്. അല്ലാത്തപക്ഷം വിദ്യാർത്ഥികൾക്ക് നീതിലഭിക്കും വരെ സർവ്വകലാശാലക്കകത്തും തെരുവിലും ഒരുപോലെ സമരം ശക്തമാക്കാൻ നിർബന്ധിതമാകും എന്നും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കയച്ച കത്തിൽ കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.

Advertisement
inner ad
Continue Reading

Kerala

വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു

Published

on

പാലക്കാട്: വളയറിൽ വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് രണ്ടു പേര്‍ മരിച്ചു. വാളയാര്‍ അട്ടപ്പളം മാഹാളികാടിൽ ബുധനാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. അട്ടപ്പള്ളം സ്വദേശി മോഹനൻ, മകൻ അനിരുദ്ധ് എന്നിവരാണ് മരിച്ചത്. ഇരുവരും കൃഷിക്കായി പാടത്തേക്ക് വെള്ളം ഒഴുക്കി വിടാൻ പോയപ്പോഴാണ് അപകടമുണ്ടായത്.
വെള്ളം ഒഴുക്കി വിടാൻ പോയതിനിടെ കാട്ടുപന്നിക്ക് വെച്ച വൈദ്യുതി കെണി കുടുങ്ങുകയായിരുന്നു. കെണിയിൽ നിന്ന് ഷോക്കേറ്റ ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു.

Continue Reading

Kerala

ജീവനക്കാർക്ക് ഇടതുഭരണം പട്ടട പണിയുന്നു; സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ

Published

on

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് പട്ടട പണിയുന്ന ഭരണമാണ് കേരളത്തിൽ ഇടതുപക്ഷത്തിൻ്റെ പേരിൽ നടമാടുന്നതെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കവീനർ എം എസ് ഇർഷാദ് ആരോപിച്ചു. ഐഎഎസ് -ജുഡീഷ്യൽ ഉദ്യോഗസ്ഥർക്ക് പട്ടുമെത്ത നൽകുന്ന ഭരണം ഡിഎയും ഡിഎ കുടിശ്ശികയും ശമ്പള പരിഷ്ക്കരണവും കുടിശ്ശികയും ലീവ് സറണ്ടറും നിരാകരിച്ചു കൊണ്ട് സാധാരണ സർക്കാർ ജീവനക്കാർക്ക് ശവക്കല്ലറ പണിയുകയാണ്. ജുഡീഷ്യൽ ഉദ്യോഗസ്ഥർക്ക് ഡിഎ കൃത്യമായി അനുവദിച്ചു കൊണ്ടും കുടിശ്ശിക പണമായി നൽകിക്കൊണ്ടും കഴിഞ്ഞ ദിവസം ഉത്തരവിറക്കാൻ ഒരു സാമ്പത്തിക പ്രയാസവും സർക്കാരിന് തടസമായില്ല. ഐഎഎസ് ഉദ്യോഗസ്ഥർക്കും ഇത്തരത്തിൽ എത് നിമിഷവും ഉത്തരവിറക്കും. അഷ്ടിക്ക് വകയില്ലാത്തവരാണിവർ എന്ന തിരിച്ചറിവാകുമോ ഭരണകൂടത്തെ ഇങ്ങനെ അനുതാപകരമായ തീരുമാനം കൈക്കൊള്ളാൻ സർക്കാരിനെ പ്രേരിപ്പിച്ചതെന്നറിയാൻ ജീവനക്കാർക്ക് കൗതുകമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2021 ലെ നിരക്കിൽ ഡിഎ വാങ്ങിയാലും ആഡംബര ജീവിതം നയിക്കുന്നവരാണ് സാധാരണ സർക്കാർ ജീവനക്കാർ എന്ന മുൻവിധിയാണോ ഇടതുഭരണത്തിനുള്ളതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജീവനക്കാരുടെ എല്ലാ അവകാശങ്ങളും തട്ടിപ്പറിക്കുന്ന ഇടതുമുന്നണി സർക്കാറിൻ്റെ തീരുമാനങ്ങൾക്ക് പിന്നിൽ എന്താണെന്ന് അധികാരികൾ വ്യക്തമാക്കുക തന്നെ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നൂറ്റിരണ്ട് മാസത്തെ എൽഡിഎഫ് ഭരണത്തിൽ ഡിഎ കുടിശ്ശിക ഇനത്തിൽ മാത്രം 104 മാസത്തെ തുക കവർന്നു. 19 ശതമാനം വരുന്ന 6 ഗഡു ഡിഎയും ശമ്പള പരിഷ്ക്കരണ കുടിശ്ശികയും അഞ്ചു മാസത്തെ ലീവ് സറണ്ടറും പിടിച്ചെടുത്തു. സർക്കാർ ജീവനക്കാരുടെ പിച്ചച്ചട്ടിയിൽ കൈയിട്ട് വാരി അത് നൽകുന്ന ആനന്ദത്തിൽ അഭിരമിക്കുകയാണ് രണ്ടാം പിണറായി സർക്കാരെന്ന് അദ്ദേഹം വിമർശിച്ചു. കടുത്ത വിവേചനത്തിനും കൊടിയ വഞ്ചനക്കും സമാനതകളില്ലാത്ത നീതി നിഷേധത്തിനും ജീവനക്കാർ വിധേയരാകുന്നു ഈ സാഹചര്യത്തിൽ ജീവനക്കാർക്ക് പണിമുടക്കല്ലാതെ വഴിയില്ലെന്നും അതിനായി ഒന്നിച്ചണിനിരക്കണമെന്നും
സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ ഇർഷാദ് എംഎസ്
കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി പുരുഷോത്തമൻ കെ പി, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് പി എൻ മനോജ്കുമാർ, ജനറൽ സെക്രട്ടറി
എസ് പ്രദീപ്കുമാർ, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് പി കുമാരി അജിത , ജനറൽ സെക്രട്ടറി എം എസ് മോഹനചന്ദ്രൻ കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡൻ്റ് ഷിബു ജോസഫ്, ജനറൽ സെക്രട്ടറി വി എ ബിനു എന്നിവർ പറഞ്ഞു.

Advertisement
inner ad
Continue Reading

Featured