മലയാള ചിത്രം ‘എസ്ര’ ഹിന്ദിയിൽ, പൃഥ്വിരാജിന്‍റെ വേഷത്തില്‍ ഇമ്രാൻ ഹാഷ്‍മി; ടീസർ പുറത്തിറക്കി

പൃഥ്വിരാജിനെ നായകനാക്കി ജയ് കൃഷ്‍ണന്‍ സംവിധാനം ചെയ്ത മലയാള ചിത്രം എസ്രയുടെ ഹിന്ദി പതിപ്പ് ‘ഡൈബ്ബുക്’ പ്രദര്‍ശനത്തിനെത്തുന്നു. ഇമ്രാൻ ഹാഷ്‍മി നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജയ് കൃഷ്‍ണന്‍ തന്നെയാണ്. ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറക്കി. ദര്‍ശന ബനിക്, പ്രണവ് രഞ്‍ജൻ, മാനവ് കൌള്‍ യൂരി സുരി, ഡെൻസില്‍ സ്‍മിത്ത്, വിപിൻ ശര്‍മ, ഇവാൻ, നികിത ദത്ത്, വിവാന സിംഗ്, സുദേവ് നായര്‍ തുടങ്ങിയ ഒട്ടേറെ താരങ്ങള്‍ ഡൈബ്ബുക്കില്‍ അഭിനയിക്കുന്നു. ഒക്ടോബര്‍ 29ന് ആമസോണ്‍ പ്രൈം വീഡിയോയിൽ ചിത്രം പ്രദര്‍ശനത്തിനെത്തും.

Related posts

Leave a Comment