Delhi
ചുട്ടുപൊള്ളി ഉത്തരേന്ത്യ; ഡൽഹിൽ രേഖപ്പെടുത്തിയത് രാജ്യത്തെ ഏറ്റവും ഉയർന്നതാപനില 52.3ഡിഗ്രി
ന്യൂഡൽഹി: ചുട്ടുപൊള്ളി ഉത്തരേന്ത്യ. ഇന്ന് രേഖപ്പെടുത്തിയത് റെക്കോർഡ് താപനില. രാജ്യത്തെ ഏറ്റവും ഉയർന്ന താപനില ഡൽഹിൽ രേഖപ്പെടുത്തി. 52.3 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ഇന്ന് ഡൽഹിയിൽ രേ ഖപ്പെടുത്തി. ഉച്ചകഴിഞ്ഞ് 2.30 നാണ് ഇന്ത്യയി ലെ എക്കാലത്തെയും ചൂടേറിയ ദിവസം രേഖ പ്പെടുത്തിയത്.
താപനില ഉയർന്നതോടെ ഡൽഹിയിൽ വൈദ്യുതി ഉപയോഗവും കൂടി. 8,302 മെഗാവാട്ട് വൈദ്യുതിയാണ് ഇന്ന് ഉപയോഗിച്ചത്.
രാജസ്ഥാനിൽ ഇന്ന് താപനില 51° രേഖപ്പെടുത്തി. ഹരിയാനയിലെ സിർസയിൽ താപനില 50.3° സെൽഷ്യസ് രേഖപ്പെ ടുത്തി.
Delhi
വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു
ന്യൂഡല്‍ഹി: ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. എ.ഐ.സി.സി ആസ്ഥാനത്തെത്തിയ ഇരുവരും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇരുവരും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കും.
പാര്‍ട്ടി പ്രവേശനത്തിന് മുന്നോടിയായി വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും റെയില്‍വേയിലെ ജോലി രാജിവെച്ചിരുന്നു.
ഇരുവരും കോണ്‍ഗ്രസില്‍ ചേരാനുള്ള തീരുമാനം വ്യക്തിപരമാണെന്നാണു സാക്ഷി മാലിക്കിന്റെ പ്രതികരണം. പല വാഗ്ദാനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ലഭിക്കും. തനിക്കും ഇത്തരത്തില്‍ വാഗ്ദാനങ്ങള്‍ ലഭിച്ചിരുന്നു. തുടങ്ങിവച്ച ദൗത്യം അവസാനിപ്പിക്കരുത്. വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും എടുത്ത തീരുമാനം വ്യക്തിപരമാണെന്നും സാക്ഷി മാലിക്ക് പറഞ്ഞു.
സെപ്റ്റംബര്‍ 4 ന് ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും കൂടിക്കാഴ്ച നടത്തിയിരുന്നു.കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ വലിയ ദിനമെന്നാണ് ഇരുവരുടെയും അംഗത്വത്തെ കുറിച്ച് കെ.സി. വേണുഗോപാല്‍ പ്രതികരിച്ചത്.
Delhi
ആം ആദ്മി പാര്‍ട്ടി എം.എല്‍.എ രാജേന്ദ്രപാല്‍ ഗൗതം കോണ്‍ഗ്രസില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നല്കി മുന്‍ മന്ത്രിയും നിലവിലെ എം.എല്‍.എയുമായ രാജേന്ദ്രപാല്‍ ഗൗതം കോണ്‍ഗ്രസില്‍ ചേര്‍ന്നു. ദളിത് നേതാവ് കൂടിയായ ഇദ്ദേഹം സീമാപുരിയില്‍ നിന്നുള്ള നിയമസഭാംഗമാണ്. കോണ്‍ഗ്രസ് നേതാക്കളായ കെ.സി വേണുഗോപാല്‍, ദേവേന്ദര്‍ യാദവ്, പവന് ഖേര എന്നിവരുടെ സാന്നിധ്യത്തിലാണ് പാര്‍ട്ടി പ്രവേശം. അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഡല്‍ഹിയില്‍ ഗൗതമിന്റെ വരവ് കോണ്‍ഗ്രസിന് ഊര്‍ജം പകരുമെന്നാണ് വിലയിരുത്തല്‍. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലെ സഖ്യസാധ്യതകള്‍ ‘ഇന്‍ഡ്യ’ സഖ്യത്തിലെ കക്ഷികള്‍ തമ്മില്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് എം.എല്‍.എയുടെ കൂടുമാറ്റം.
അഭിഭാഷകനായ രാജേന്ദ്രപാല്‍ ഗൗതം 2014ലാണ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്. ദളിതുകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം 2020ലെ ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ സീമാപുരിയില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുകയും മന്ത്രിയാവുകയും ചെയ്തു. 10,000 പേര് ബുദ്ധമതം സ്വീകരിക്കുന്ന ചടങ്ങില്‍ പങ്കെടുത്തതിന് വിമര്‍ശനം നേരിട്ടതോടെ 2022 ഒക്ടോബറില്‍ മന്ത്രിസ്ഥാനം രാജിവെക്കുകയായിരുന്നു.
അടുത്തിടെ എ.എ.പിയില്‍നിന്ന് രാജിവെക്കുന്ന മൂന്നാമത്തെ പ്രമുഖനാണ് ഗൗതം. കര്‍ത്താര്‍ സിങ് തന്‍വാര്‍ എം.എല്‍.എയും മുന്‍ മന്ത്രി രാജ്കുമാര് ആനന്ദും അടുത്തിടെ പാര്‍ട്ടി വിട്ടിരുന്നു.
Delhi
ശ്വാസകോശ അണുബാധ: സീതാറാം യെച്ചൂരിയെ വെന്റിലേറ്ററിലേയ്ക്ക് മാറ്റി
ന്യൂഡല്‍ഹി: ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ന്യൂഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുന്ന സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ വ്യാഴാഴ്ച വെന്റിലേറ്ററിലേക്ക് മാറ്റി. ആഗസ്റ്റ് 19നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട യെച്ചൂരിയെ പിന്നീട് ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. നില വഷളായതിനെ തുടര്‍ന്നാണ് വെന്റിലേറ്ററിന്റെ സഹായം തേടിയത്.
എയിംസിലെ മുതിര്‍ന്ന ഡോക്ടര്‍മാരുടെ സംഘം യെച്ചൂരിയുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്. മുഖ്യമന്ത്രി പിണറായി വിജയനടക്കം നേരത്തെ യെച്ചൂരിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.
-
Featured4 weeks ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Kerala3 months ago
തസ്തിക നിർണയം, അവധി ദിനങ്ങൾ പ്രവർത്തിക്കാൻ ആവശ്യപ്പെടുന്ന സർക്കുലർ സർക്കാർ
പിന്‍വലിക്കുക: കെപിഎസ്ടിഎ -
Kerala3 months ago
ജീവനക്കാർക്കായി സർക്കാരിൻ്റേത് ‘ക്രൂരാനന്ദം’ പദ്ധതി; സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
-
Featured3 months ago
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്
-
News2 weeks ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business4 weeks ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Business2 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
Ernakulam1 month ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
You must be logged in to post a comment Login