Connect with us
inner ad

Ernakulam

ടിപി വധക്കേസിൽ പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്ന ഹർജിയിൽ ഹൈക്കോടതി വിധി നാളെ

Avatar

Published

on

കൊച്ചി: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്ന ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും. നിരപരാധികളെന്നും ശിക്ഷ ഇളവ് നൽകണമെന്നും പ്രതികൾ വാദിച്ചു. വധശിക്ഷ ഒഴിവാക്കാൻ എന്തെങ്കിലും കാരണമുണ്ടോയെന്ന് ഒന്നാം പ്രതി എംസി അനൂപിനോട് കോടതി ചോദിച്ചു. നാളെ രാവിലെ പ്രതികളെ കോടതിയിൽ വീണ്ടും നേരിട്ട് ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

നിരപരാധികളെന്നും ശിക്ഷ ഇളവ് നൽകണമെന്നുമാണ് പ്രതികൾ കോടതിയിൽ വാദിച്ചത്. കുറ്റം ചെയ്‌തിട്ടില്ലെന്നും ഭാര്യയും രണ്ട് കുട്ടികളുമുണ്ടെന്നും വധശിക്ഷ നൽകരുതെന്നും ഒന്നാം പ്രതി എം സി അനൂപ് ആവശ്യപ്പെട്ടു. 80 വയസായ അമ്മ മാത്രമേയുള്ളൂ, ശിക്ഷയിൽ ഇളവ് നൽകണമെന്ന് കിർമ്മാണി മനോജും കേസുമായി യാതൊരു ബന്ധവുമില്ലെന്ന് കൊടി സുനിയും കോടതിയിൽ പറഞ്ഞു. രേഖകളുടെ പകർപ്പ് ലഭ്യമാക്കണമെന്നും വാദം അറിയിക്കാൻ സമയം നൽകണമെന്നുമാണ് പ്രതിഭാഗം അഭിഭാഷകർ കോടതിയിൽ വാദിച്ചത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Advertisement
1000x200 PX MALAYALI DCTR MDX-02-02

രേഖകളുടെ പകർപ്പ് പ്രതികൾക്കും പ്രോസിക്യൂഷനും നൽകും.ഹൈക്കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഇന്ന് എറണാകുളം സബ് ജയിലിലാണ് പാർപ്പിക്കുന്നത്. കേസിൽ അടുത്തിടെ ഹൈക്കോടതി കുറ്റക്കാരനെന്ന് വിധിച്ച 12-ാം പ്രതി ജ്യോതി ബാബു ഒഴികെ മറ്റെല്ലാവരും ഇന്ന് കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. ഡയാലിസിസ് ഇന്ന് വൈകിട്ട് മൂന്നിന് നടത്താനുള്ളതിനാലാണ് ജ്യോതി ബാബു കോടതിയിൽ ഹാജരാകാതിരുന്നത്. ഇയാളെ ഓൺലൈനായാണ് ഹാജരാക്കിയത്. ജസ്റ്റിസുമാരായ ഡോ. എ കെ ജയശങ്കരൻ നമ്പ്യാർ, ഡോ. കൗസർ എടപ്പഗത്ത് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വാദം കേട്ടത്. ആറാം പ്രതി ഒഴികെയുള്ളവർക്ക് വധഗൂഡാലോചനയിൽ പങ്കുണ്ടെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് ഒന്നു മുതൽ അഞ്ച് വരെയും ഏഴും പ്രതികളുടെ ശിക്ഷവിധി ഉയർത്തുന്നത്. പിന്നാലെ കേസ് നാളത്തേക്ക് മാറ്റുകയായിരുന്നു. നാളെ 10.15 നു തന്നെ പ്രതികൾ കോടതിയിൽ ഹാജരാകണമെന്ന് പറഞ്ഞ കോടതി, ഉച്ചയ്ക്ക് ശേഷം ഉത്തരവ് പുറപ്പെടുവിക്കാനാണ് സാധ്യത.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Ernakulam

മാജിക് ബസ് ഇന്ത്യ ഫൗണ്ടേഷൻ ആശ പ്രവർത്തകർക്കായി സ്ട്രെസ് ബോധവൽക്കരണ ശിൽപശാല സംഘടിപ്പിച്ചു

Published

on

കൊച്ചി: ദേശീയ സ്ട്രെസ് ബോധവൽക്കരണ മാസത്തിന്റെ ഭാഗമായി ഏപ്രിൽ 17ന്, മാജിക് ബസ് ഇന്ത്യ ഫൗണ്ടേഷൻ മട്ടാഞ്ചേരി ഫോർട്ട്കൊച്ചി പ്രദേശത്തെ ആശാ പ്രവർത്തകർക്കായി മട്ടാഞ്ചേരിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ വെച്ച് ബോധവൽക്കരണ ശിൽപശാല സംഘടിപ്പിച്ചു. ഉച്ചകഴിഞ്ഞ് 2 മണിക്ക് ആരംഭിച്ച പരിപാടിയിൽ ശ്രീമതി. ഷമീന എ ആർ ( ക്ലസ്റ്റർ മാനേജർ, മാജിക്‌ ബസ് ഇന്ത്യ ഫൗണ്ടേഷൻ) അധ്യക്ഷതയും ഡോ. സിസ്സി തങ്കച്ചൻ (സൂപ്രണ്ട്, വുമൺ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ മട്ടാഞ്ചേരി)ഉൽഘാടനകർമവും നിർവഹിച്ചു. തുടർന്ന് ഡോ. ഇന്ദു എ (ഒ ആർ സി ട്രയിനർ എറണാകുളം) നയിച്ച മാനസിക ബോധവൽക്കരണ ക്ലാസും മാജിക്‌ ബസ് ഇന്ത്യ ഫൗണ്ടേഷൻ കൊച്ചി ടീം സംഘടിപ്പിച്ച ആകർഷകമായ മത്സരങ്ങളും നടന്നു. ആശാ പ്രവർത്തകരെ അവരുടെ ആവശ്യപ്പെടുന്ന റോളുകളിൽ സമ്മർദ്ദം ഫലപ്രദമായി കൈകാര്യം ചെയ്യാൻ സഹായിക്കുന്നതിന് വിലപ്പെട്ട അവർക്കായി ഉൾക്കാഴ്ചകളും തന്ത്രങ്ങളും ഈ രംഗത്തെ പരിചയസമ്പന്നയായ ഡോ. ഇന്ദു എ നിർദ്ദേശിച്ചു. മാജിക്‌ ബസ് ട്രെയിനിങ് കം മോണിറ്ററിങ് ഓഫീസർ ശ്രീ ഫാരിസ് കെ ആർന്റെ നേതൃത്വത്തിൽ മാജിക്‌ ബസ് പ്രവർത്തകർ നടത്തിയ മത്സരങ്ങളും ആശ പ്രവർത്തകർക്ക് സന്തോഷം നൽകുന്നതായിരുന്നു. ആശ പ്രവർത്തകർഅവരുടെ സമൂഹത്തെ അശ്രാന്തമായി സേവിക്കുമ്പോൾ അവർ നേരിടുന്ന വെല്ലുവിളികളെ കൈകാര്യം ചെയ്യുന്നതിന് അവരെ സജ്ജരാക്കാനാണ് ശിൽപശാലയിലൂടെ മാജിക്‌ ബസ് ഇന്ത്യ ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്.

Continue Reading

Ernakulam

ബലാത്സംഗക്കേസിലെ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയില്‍

Published

on

കൊച്ചി: വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ മുൻ സിഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലയിൻകീഴ് പൊലീസ് സ്റ്റേഷന്‍ മുൻ എസ്‌എച്ച്‌ഒ സൈജുവിനെയാണ് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ് സൈജു.

ബലാത്സംഗ കേസില്‍ വ്യാജരേഖകള്‍ സമർപ്പിച്ച്‌ ജാമ്യം നേടിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. തുടർന്ന് അറസ്റ്റിനായി ക്രൈംബ്രാഞ്ച് നീക്കം തുടങ്ങിയതിന് പിന്നാലെയാണ് മരിച്ച നിലയില്‍ കണ്ടത്. ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടില്‍ വിശ്രമത്തിലായിരുന്ന ദന്തഡ‌ോക്ടറെ ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ച കേസില്‍ പ്രതിയാണ് സൈജു. ഇടത് അനുകൂല പൊലീസ് സംഘടനാ നേതാവായ സൈജുവിനെ പിരിച്ചുവിടാതെ സർക്കാരില്‍ സ്വാധീനമുള്ള ഒരു എഡിജിപി സംരക്ഷിക്കുകയാണെന്ന് ആക്ഷേപമുയർന്നിരുന്നു. പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ നേതാവായിരുന്നു സൈജു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

സൈജു രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിയാണ്. മലയിൻകീഴ് ഇൻസ്‌പെക്‌ടറായിരിക്കെയാണ് സൈജുവിനെതിരെ ഒരു വനിതാ ഡോക്‌ടറും അദ്ധ്യാപികയും പരാതി നല്‍കിയത്. പരാതി നല്‍കാനെത്തിയ ഡോക്‌ടറെ സൗഹൃദം നടിച്ച്‌ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. ഈ കേസില്‍ ജാമ്യം ലഭിക്കുന്നതിനായി പൊലീസ് രജിസ്റ്ററില്‍ സൈജു കൃത്രിമം കാണിച്ചെന്ന് പിന്നീട് കോടതി കണ്ടെത്തിയിരുന്നു. തുടർന്നാണ് ജാമ്യം റദ്ദാക്കിയത്.

കുടുംബ സുഹൃത്തായ അദ്ധ്യാപികയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ ഇയാള്‍ക്കെതിരെ നെടുമങ്ങാട് പൊലീസ് കേസെടുത്തിരുന്നു. അദ്ധ്യാപികയെ സൈജു ട്യൂഷൻ പഠിപ്പിച്ചിരുന്നു. ഈ പരിചയം മുതലെടുത്ത് പല സ്ഥലങ്ങളിലും എത്തിച്ച്‌ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പരാതി.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Ernakulam

യുഎഇയിൽ കനത്ത മഴ; കൊച്ചിയില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കി

Published

on

കൊച്ചി: കൊച്ചിയില്‍ നിന്ന് ദുബായിലേക്കുള്ള മൂന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കി. ദുബായിലെ പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് വിമാനങ്ങൾ റദ്ദാക്കിയത്. ഫ്ലൈ ദുബായുടെയും എമിറേറ്റ്സ് എയർലൈൻസിന്റെയും കൊച്ചി – ദുബായ് സർവീസ്, ഇൻഡിഗോയുടെ കൊച്ചി – ദോഹ സർവീസ്, എയർ അറേബ്യയുടെ കൊച്ചി – ഷാർജ സർവീസ് എന്നിവയാണ് റദ്ദാക്കിയത്. യുഎഇയിൽ മഴയുടെ ശക്തിയില്‍ നേരിയ കുറവുണ്ട്. അൽഐനില്‍ മാത്രമാണ് റെഡ് അലേർട്ടുള്ളത്. മഴയുടെ പശ്ചാത്തലത്തില്‍ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ദുബായ് ഭരണാധികാരികൾ അഭ്യർഥിച്ചിരുന്നു. ദുബായിലും റാസൽഖൈമയിലും ഓറഞ്ച് അലേർട്ട് ആണ്. ബുധനാഴ്ച ഉച്ചവരെ മഴ തുടരുമെന്നാണ് റിപ്പോർട്ട്.

Continue Reading

Featured