Cinema
അതിജീവിത നൽകിയ ഹർജിയിൽ വാദം മാറ്റി വയ്ക്കണമെന്ന ദിലീപിൻറെ ആവശ്യം ഹൈക്കോടതി തള്ളി
![](https://veekshanam.com/wp-content/uploads/2023/08/IMG-20230821-WA0062.jpg)
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ കേസിലെ എട്ടാം പ്രതി ദിലീപിന് ഹൈക്കോടതിയിൽ തിരിച്ചടി. അതിജീവിത നൽകിയ ഹർജിയിൽ വാദം മാറ്റിവെക്കണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി. അന്വേഷണം വേണമെന്ന ആവശ്യത്തിൽ മറ്റാർക്കും പരാതി ഇല്ലല്ലോയെന്നും ദിലീപിന് മാത്രം ആണല്ലോ പരാതിയെന്നും കോടതി ചോദിച്ചു. ഇതിന് പിന്നാലെയാണ് ഹർജി തള്ളിയത്.
കേസിൽ 250ലധികം സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയ ജഡ്ജി വിധി പറയുന്നത് തടയുകയെന്ന ഉദ്ദേശ്യവും അതിജീവിതയ്ക്കും പ്രോസിക്യൂഷനുമുണ്ടെന്ന് ദിലീപ് ആരോപിച്ചിരുന്നു. ഹർജിക്ക് മറ്റു പല ഉദ്ദേശ്യങ്ങളുമുണ്ടെന്നും ദിലീപ് വാദിച്ചു. മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നായിരുന്നു അതിജീവിത നൽകിയ ഹർജിയിലെ ആവശ്യം.
മെമ്മറി കാർഡ് ചോർന്നു എന്നു പറയുന്നത് ശരിയല്ല. ഫൊറൻസിക് സയൻസ് ലാബോറട്ടറി (എഫ്എസ്എൽ) സാക്ഷികളെ ഇനിയും വിസ്തരിക്കാനുണ്ട്. വിചാരണ വേളയിൽ ഇതെല്ലാം പുറത്തു കൊണ്ടുവരും. തന്റെ വാദങ്ങൾ സീൽഡ് കവറിൽ കോടതിയിൽ ഹാജരാക്കാമെന്നും ദിലീപ് അറിയിച്ചു. തന്റെ വാദങ്ങൾ ശരിയാണെന്ന് വ്യക്തമാക്കുന്നതിനുള്ള തെളിവ് കൈവശമുണ്ടെന്നും ദിലീപ് കൂട്ടിച്ചേർത്തു. എന്നാൽ ഈ വാദങ്ങൾ ഹൈക്കോടതി പരിഗണിച്ചില്ല.
കോടതിയിൽ സൂക്ഷിച്ചിരുന്ന പീഡന ദൃശ്യങ്ങൾ ചോർന്നതിൽ വാദം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് തടസ്സഹർജിയാണ് ദിലീപ് നൽകിയിരുന്നത്. നടിയെ ആക്രമിച്ച കേസിലെ പ്രധാനപ്പെട്ട രണ്ട് സാക്ഷികളെ വിസ്തരിച്ച ശേഷം മാത്രമേ ദൃശ്യങ്ങൾ ചോർന്നുവെന്ന ആരോപണത്തിലെ തുടർ നടപടികൾ പൂർത്തിയാക്കാവൂയെന്നും ദിലീപ് ആവശ്യപ്പെടുന്നു. 2022 ലാണ് കോടതിയിൽ സൂക്ഷിച്ചിരുന്ന നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ചോർത്തപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നത്. ദൃശ്യങ്ങൾ ചോർന്നതായി വിവരം പുറത്തുവന്നതോടെ അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നു. ദൃശ്യങ്ങൾ ചോർന്നത് പ്രത്യേകം അന്വേഷിക്കണമെന്നായിരുന്നു അതിജീവിതയുടെ ആവശ്യം. ഈ ഹർജിയിൽ അതിജീവിതയുടെ അഭിഭാഷകന്റെ വാദം മാത്രമാണ് ഇനി പൂർത്തിയാകാനുള്ളത്. വാദങ്ങൾ അവസാന ഘട്ടത്തിലെത്തിയതോടെയാണ് ദിലീപിന്റെ പുതിയ നീക്കം. നേരത്തെ കേസിലെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് അതിജീവിത അന്വേഷണം ആവശ്യപ്പെടുന്നതെന്ന് ദിലീപ് വാദിച്ചിരുന്നു. മെമ്മറി കാർഡിലെ ഹാഷ് വാല്യൂ മാറിയതിൽ അന്വേഷണം ആവശ്യപ്പെട്ട അതിജീവിതയുടെ ഹർജിയിലാണ് ദിലീപ് നേരത്തെ തന്റെ ഭാഗം അറിയിച്ചത്.
Cinema
ബെസ്റ്റിയിലെ ഗാനങ്ങൾ പുറത്തിറക്കി; മുംബൈയിൽ നടന്ന ചടങ്ങിൽ ജാവേദ് അലി, അഷ്‌കർ സൗദാൻ, സാക്ഷി അഗര്‍വാള്‍ എന്നിവർ പങ്കെടുത്തു
![](https://veekshanam.com/wp-content/uploads/2025/01/IMG-20250118-WA0128.jpg)
മലയാള സിനിമയിലെ സുവര്‍ണ്ണകാലം ഓര്‍മിപ്പിച്ച് വീണ്ടും ഔസേപ്പച്ചന്‍ – ഷിബു ചക്രവര്‍ത്തി കൂട്ടുകെട്ടിൽ പിറന്ന മികച്ച ഈണവും ഈരടികളുമായി ബെസ്റ്റിയിലെ പാട്ടുകളെല്ലാം ഇതിനകം സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്. പുതുതലമുറയിലെ ജനപ്രിയ ഗായകരായ സച്ചിന്‍ ബാലുവും നിത്യ മാമ്മനുമാണ് ആലാപനം.കഴിഞ്ഞ ദിവസം മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ടോവിനോ തോമസ് എന്നീ താരങ്ങളും പാട്ട് സംഗീത പ്രേമികള്‍ക്ക് താരങ്ങളുടെ ഫേസ്ബുക്ക് പേജുകളിലും പങ്ക് വച്ചിരുന്നു. മുംബൈയിൽ നടന്ന ചടങ്ങിൽ ബെസ്റ്റിയിലെ നായകൻ അഷ്‌കർ സൗദാൻ, നായിക സാക്ഷി അഗര്‍വാള്‍, ബോളിവുഡിലെ പ്രശസ്ത ഗായകൻ ജാവേദ് അലി, ബെൻസി പ്രൊഡക്ഷൻസ് ഡയറക്ടർ ബേനസീർ എന്നിവർ ചേർന്നാണ് ഗാനം പുറത്തിറക്കിയത്.
മുംബൈയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ അടങ്ങുന്ന സദസ്സിൽ ‘വെള്ളമഞ്ഞിന്റെ തട്ടമിട്ടൊരു പെണ്‍ കിടാവുപോല്‍ താഴ്‌വര’ എന്ന് തുടങ്ങുന്ന ഗാനം നിറഞ്ഞുനിന്നു. ജാവേദ് അലി ആലപിച്ച ഹിന്ദി ഖവാലി ഗാനവും ചിത്രത്തിലെ ഹൈലൈറ്റാണ്. പാട്ടുകൾ പാടിയും ചുവടുകൾ വച്ചുമാണ് താരങ്ങൾ ചടങ്ങിനെ ആവേശത്തിലാക്കിയത്. സംഗീതവും ആലാപനവും മാത്രമല്ല ഗാന ചിത്രീകരണവും ഏറെ പ്രശംസ പിടിച്ചു പറ്റി. ചിത്രത്തിലെ ഖവാലി ഗാനം റെക്കോർഡ് ചെയ്യുമ്പോൾ വരികൾക്കൊപ്പം മനസ്സിലൂടെ കടന്നു പോയ ദൃശ്യങ്ങൾ സ്‌ക്രീനിൽ കാണാൻ കഴിഞ്ഞ സന്തോഷത്തിലാണ് ജാവേദ് അലി. പ്രണയ ഗാനങ്ങളും ഐറ്റം ഗാനങ്ങളും പോലെയല്ല, ഖവാലി ഗാനങ്ങളെന്നും ജാവേദ് സൂചിപ്പിച്ചു. വരികളിലെ വൈകാരികതയാണ് പാടുമ്പോഴും കേൾക്കുമ്പോഴുമെല്ലാം മൂഡ് ഉണർത്തുന്നതെന്നും ജാവേദ് കൂട്ടിച്ചേർത്തു.
ബെൻസിയുടെ ബാനറിൽ ഇത് തന്റെ രണ്ടാമത്തെ ചിത്രമാണെന്നും വലിയ പ്രതീക്ഷയോടെയാണ് റിലീസിനായി കാത്തിരിക്കുന്നതെന്നും അഷ്‌കർ സൗദാൻ സന്തോഷം പങ്ക് വച്ചു. മുംബൈ നഗരവുമായി തനിക്കൊരു പഴയ ബന്ധമുണ്ടെങ്കിലും ഹിന്ദി ഇപ്പോഴും വഴങ്ങുന്നില്ലെന്നാണ് മെഗാസ്റ്റാർ മമ്മൂട്ടിയുടെ സഹോദരി പുത്രനായ അഷ്‌കർ പറഞ്ഞത്.ആക്ഷനും പാട്ടുകളും നാടകീയ മുഹൂർത്തങ്ങളുമായി സസ്‌പെന്‍സ് നിറഞ്ഞ ഫാമിലി എന്റര്‍ടൈനര്‍ ആയിരിക്കും ബെസ്റ്റി എന്നാണ് സാക്ഷി അഗർവാൾ പറയുന്നത്. ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞ ത്രില്ലിലാണ് സാക്ഷിബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമാണ്’ബെസ്റ്റി’. റിലീസിന് മുൻപ് തന്നെ ചിത്രത്തിന്റെ ഗാനങ്ങൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന മികച്ച പ്രതികരണങ്ങളിൽ ബേനസീർ സന്തോഷം രേഖപ്പെടുത്തി.
ഷഹീൻ സിദ്ദിഖ്, സുരേഷ് കൃഷ്ണ, ശ്രവണ, അബു സലിം, ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി, സുധീർ കരമന, ജോയ് മാത്യു, ജാഫർ ഇടുക്കി, ഗോകുലൻ, സാദിക്ക്, ഉണ്ണിരാജ, നസീർ സംക്രാന്തി, അപ്പുണ്ണി ശശി, സോനനായർ, മെറിന മൈക്കിൾ, അംബിക മോഹൻ, ശ്രീയ ശ്രീ, ക്രിസ്റ്റി ബിന്നെറ്റ് തുടങ്ങി വലിയൊരു താരനിര തന്നെ ബെസ്റ്റിയിലുണ്ട്. ജോൺകുട്ടി എഡിറ്റിംഗും ജിജു സണ്ണി ക്യാമറയും എം ആർ രാജാകൃഷ്ണൻ സൗണ്ട് ഡിസൈനിങ്ങും ഫീനിക്സ് പ്രഭു സംഘട്ടനവും നിർവഹിക്കുന്ന സിനിമയിൽ തെന്നിന്ത്യയിലെ മുൻനിര സാങ്കേതിക പ്രവർത്തകർ ഒന്നിക്കുന്നു.ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിര്‍മ്മിച്ച ‘ബെസ്റ്റി’ ഷാനു സമദ് ആണ് സംവിധാനം ചെയ്തത്. ഈ മാസം 24ന് ചിത്രം
Cinema
അപ്രതീക്ഷിത വഴിത്തിരിവുകളുമായി പുണ്യാളന്‍റെ നിഗൂഢ ലോകം! ‘എന്ന് സ്വന്തം പുണ്യാളൻ’
![](https://veekshanam.com/wp-content/uploads/2025/01/IMG-20250117-WA00721.jpg)
പുണ്യാളൻ കഥകൾ മുമ്പും മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്. പക്ഷേ അത്തരത്തിൽ വന്നിട്ടുള്ള കഥകളിൽ നിന്നെല്ലാം വ്യത്യസ്തമാണ് ‘എന്ന് സ്വന്തം പുണ്യാളൻ’. അല്ലെങ്കിൽ തന്നെ ആരാണ് പുണ്യവാളൻ, ആരാണ് ചെകുത്താൻ എന്നൊക്കെ തീരുമാനിക്കേണ്ടത് മനുഷ്യർ തന്നെയാണെന്ന് പറഞ്ഞുവയ്ക്കുന്നുമുണ്ട് ചിത്രം. ഏതായാലും മനോഹമായൊരു ത്രെഡിനെ ഏറെ രസകരമായി പ്രേക്ഷകർക്ക് മുമ്പിൽ എത്തിച്ചിരിക്കുകയാണ് ‘എന്ന് സ്വന്തം പുണ്യാളൻ’ എന്ന ചിത്രത്തിൽ.
കിഴക്കേ പൊട്ടൻകുഴിയിൽ ചാക്കോ നാട്ടിലെ പേരുകേട്ട പ്രമാണിയാണ്. പക്ഷേ ചാക്കോയുടെ വീട് നിറയെ പെൺമക്കളാണ്. ഒരു ആൺകുട്ടിക്കുവേണ്ടി ചാക്കോയും ഭാര്യയും പലയിടങ്ങളിലും നടത്താത്ത നേർച്ചകാഴ്ചകളില്ല. ഒടുവിൽ സിദ്ധ വൈദ്യൻ മുനിയാണ്ടി വൈദ്യരുടെ സ്പെഷ്യൽ ലേഹ്യം സേവിച്ചതോടെയാണ് അത് സംഭവിച്ചത്. പക്ഷേ ആറ്റുനോറ്റിരുന്ന് ഒരു ആൺതരി പിറന്നപ്പോൾ മകനെ സെമിനാരിയിൽ അയച്ച് പഠിപ്പിക്കാം എന്ന നേർച്ചയായിരുന്നു ചാക്കോയുടെ ഭാര്യ നേർന്നത്. പക്ഷേ ചാക്കോയ്ക്ക് അതിൽ എതിർപ്പ് ഉണ്ടായിരുന്നില്ല. അങ്ങനെ തോമസ് ചാക്കോ എന്ന ആ കുട്ടി വളർന്ന് വലുതാകുന്നതും അച്ചനാകാൻ സെമിനാരിയിൽ ചേരുന്നതും പഠിത്തമൊക്കെ കഴിഞ്ഞ് പട്ടം കിട്ടി കൊച്ചച്ചനായി ചിലന്തിയാർ എന്ന സ്ഥലത്തെ പള്ളിയിൽ എത്തിച്ചേരുന്നതും തുടർ സംഭവങ്ങളുമൊക്കെയായി ആദ്യാവസാനം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന എലമെന്‍റുകള്‍ എല്ലാമുള്ള സിനിമയാണ് എന്ന് സ്വന്തം പുണ്യാളൻ എന്ന ചിത്രം.
സാംജി എം ആന്‍റണി കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രം നവാഗതനായ മഹേഷ് മധുവാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ആദ്യ ശ്രമത്തിൽ തന്നെ ഫാമിലിയുടെ പള്‍സറിഞ്ഞ് സിനിമയൊരുക്കുന്നതിൽ മഹേഷ് വിജയിച്ചിട്ടുണ്ടെന്ന് പറയാം. ക്ലീൻ യു സർട്ടിഫിക്കറ്റോടെ എത്തിയിരിക്കുന്ന സിനിമയായതിനാൽ തന്നെ കുടുംബങ്ങളും കുട്ടികളും ചിത്രത്തെ നെഞ്ചോടുചേർക്കുന്നതായാണ് തിയേറ്ററിൽ ഇരുന്നപ്പോള്‍ അനുഭവപ്പെട്ടത്. ബാലു വർഗ്ഗീസും അര്‍ജുൻ അശോകനും അനശ്വര രാജനും തങ്ങൾക്ക് ലഭിച്ച വേഷങ്ങളെ മികവുറ്റ രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ചെറിയ തമാശകളുമായി മുന്നേറുന്ന ആദ്യ പകുതിയും അപ്രതീക്ഷിത ട്വിസ്റ്റുകളും സസ്പെൻസുകളും ഫാന്‍റസിയും ഒളിപ്പിച്ച രണ്ടാം പകുതിയുമാണ് സിനിമയുടേത്. ബാലു വര്‍ഗ്ഗീസും അനശ്വര രാജനുമാണ് സിനിമയുടെ ആദ്യ പകുതിയിൽ സ്ക്രീൻ സ്പേസ് കൂടുതലെങ്കിലും ഇന്‍റർവെല്ലോടെ അർജുൻ അശോകന്‍റെ കഥാപാത്രം രംഗപ്രവേശം ചെയ്യും. മൂവർക്കും തുല്യമായ രീതിയിലുള്ള സ്ക്രീൻ സ്പേസാണ് രണ്ടാം പകുതിയിൽ നൽകിയിരിക്കുന്നത്. നേരിന് ശേഷം അനശ്വരയുടെ മികവുറ്റ അഭിനയം കാണാനാവുന്ന സിനിമയാണ് എന്ന് സ്വന്തം പുണ്യാളന്‍. തന്‍റെ ക്ലീഷേ വേഷങ്ങളെ പൊളിച്ചെഴുതാനും അനശ്വരയ്ക്ക് ഈ സിനിമയിലൂടെ കഴിഞ്ഞിട്ടുണ്ട്.
രോമാഞ്ചം, ചാവേർ, ഭ്രമയുഗം തുടങ്ങിയ ശ്രദ്ധേയ സിനിമകളിൽ വേറിട്ട വേഷങ്ങളിലെത്തി വിസ്മയിപ്പിച്ച അർജുൻ അശോകന് ഈ ചിത്രത്തിലും വ്യത്യസ്തമായ കഥാപാത്രമാണ് ലഭിച്ചിരിക്കുന്നത്. ഭംഗിയായി അദ്ദേഹം അത് സ്ക്രീനിൽ പകർന്നാടിയിട്ടുമുണ്ട്. രഞ്ജി പണിക്കരുടെ പള്ളീലച്ചൻ കഥാപാത്രവും അൽത്താഫ് സലീമിന്‍റെ കപ്യാർ കഥാപാത്രവും സിനിമയിൽ ഒട്ടേറെ നർമ്മ രംഗങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഒപ്പം ബൈജു, അഷ്‌റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വർഗീസ്, സുർജിത് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്. ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷൻസ് ഹൗസിന്‍റെ ബാനറിൽ ലിഗോ ജോൺ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. റെണദീവ് ഒരുക്കിയിരിക്കുന്ന മനോഹരമായ ദൃശ്യങ്ങളും സാം സിഎസിന്‍റെ മനസ്സിൽ കയറുന്ന സംഗീതവും സോബിൻ സോമന്‍റെ ചിത്ര സംയോജനവും അനീസ് നാടോടിയുടെ കലാസംവിധാനവുമൊക്കെ സിനിമയുടെ ആകർഷണ ഘടകങ്ങളാണ്. തീർച്ചയായും കുടുംബങ്ങൾക്കും കുട്ടികള്‍ക്കും ഉള്‍പ്പെടെ പ്രായഭേദമെന്യേ ആസ്വദിച്ച് കാണാനാവുന്നൊരു കൊച്ചു ചിത്രമാണ് ‘എന്ന് സ്വന്തം പുണ്യാളൻ’
Cinema
നാലുവയസുകാരിയെ പീഡിപ്പിച്ച കേസ്; നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
![](https://veekshanam.com/wp-content/uploads/2025/01/IMG-20250114-WA0006.jpg)
കൊച്ചി; നാലുവയസുകാരിയെ പീഡിപ്പിച്ച കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ നൽകിയ മുൻകൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. കോഴിക്കോട് കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടൻ കൂട്ടിക്കൽ ജയചന്ദ്രൻ ഹൈക്കോടതിയിൽ മുൻകൂര്‍ ജാമ്യാപേക്ഷ നൽകിയത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും നടനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. കൂട്ടിക്കൽ ജയചന്ദ്രൻ ഒളിവിലാണെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. താമസ സ്ഥലവും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടും പരിശോധിച്ചിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. അന്വേഷണം തുടരുന്നതിനിടെ നടൻ കോഴിക്കോട് പോക്സോ കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും തള്ളിയിരുന്നു. ജൂലൈ 12ന് ജാമ്യാപേക്ഷ തള്ളിയത്. തുടര്‍ന്നാണ് മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഗുരുതരമായ കേസാണെന്നും ജാമ്യം നൽകരുതെന്നുമുളള സർക്കാർ വാദം അംഗീകരിച്ചാണ് ജാമ്യ ഹര്‍ജി നൽകികൊണ്ടുള്ള കോടതിയുത്തരവ്.
കഴിഞ്ഞ ജൂണ്‍ എട്ടിനാണ് നഗരപരിധിയിലെ ഒരു വീട്ടിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ നാലു വയസുകാരിയെ ഉപദ്രവിച്ചെന്ന പരാതിയിൽ പൊലീസ് പോക്സോ കേസെടുത്തത്. കേസിൽ കുട്ടിയിൽ നിന്ന് പൊലീസ് മൂന്നുതവണ മൊഴിയെടുത്തിരുന്നു.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured6 days ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login