കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ​ക്കേ​സി​ല്‍ നി​ഗൂ​ഢ​ത​യു​ണ്ടെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ​ക്കേ​സി​ല്‍ നി​ഗൂ​ഢ​ത​യു​ണ്ടെ​ന്ന് വെളിപ്പെടുത്തി ഹൈ​ക്കോ​ട​തി. ആ​റ് പ്ര​തി​ക​ളു​ടെ ജാ​മ്യ ഹ​ര്‍​ജി ത​ള്ളി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​ലാ​ണ് ഹൈ​ക്കോ​ട​തിയുടെ വെളിപ്പെടുത്തല്‍ .‌

കേസില്‍ പ​ല​തും പു​റ​ത്ത് വ​രാ​നു​ണ്ടെ​ന്നും കു​ഴ​ല്‍​പ്പ​ണ​ത്തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്ത​ണ​മെ​ന്നും ഹൈ​ക്കോ​ട​തി വ്യക്‌തമാക്കി . മു​ന്‍​കൂ​ട്ടി പ​ദ്ധ​തി ത​യാ​റാ​ക്കി​യാ​ണ് ക​വ​ര്‍​ച്ച ന​ട​ത്തി​യി​രി​ക്കു​ന്ന​ത് അ​ല്ലാ​തെ പെ​ട്ട​ന്ന് ന​ട​ത്തി​യ​ത​ല്ലെന്നും കോടതി ചൂണ്ടിക്കാട്ടി . അ​തു​കൊ​ണ്ട് ത​ന്നെ കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ഹൈ​ക്കോ​ട​തി വ്യക്‌തമാക്കി . ഇ​ക്ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ മൂ​ന്നി​ന് പു​ല​ര്‍​ച്ചെ​യാ​ണ് കൊ​ട​ക​ര ദേ​ശീ​യ​പാ​ത​യി​ല്‍ മേ​ല്‍​പ്പാ​ല​ത്തി​ന് സ​മീ​പം വ​ച്ച്‌ കാ​ര്‍ ത​ട​ഞ്ഞ് മൂ​ന്ന​ര​ക്കോ​ടി​യും കാ​റും ത​ട്ടി​യെ​ടു​ക്ക​പ്പെ​ട്ട​ത്.

Related posts

Leave a Comment