പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം;പാർലമെന്റ് നിയമം പാസാക്കണമെന്ന് ഹൈകോടതി

ലക്നൗ: പശുവിന് മൗലികാവകാശം നൽകുന്നത്തിന് പാർലമെന്റ് നിയമം പാസാക്കണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈകോടതി. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും അവയെ അക്രമിക്കുന്നവർക്ക് കടുത്ത ശിക്ഷ തന്നെ നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. അലഹബാദ് ഹൈകോടതിയിലെ സിംഗിൾ ജഡ്ജ് ശേഖർ കുമാർ യാദവ് ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്.ഉത്തർപ്രദേശിലെ ഗോവധം തടയൽ നിയമം ലംഘിച്ചതിന് അറസ്റ്റിലായ ജാവേദിന് ജാമ്യം നിഷേധിച്ചുകൊണ്ടാണ് അലഹബാദ് ഹൈകോടതി സിംഗിൾ ബെഞ്ചിന്റെ ഈ നിരീക്ഷണം. വ്യത്യസ്ത മതവിഭാഗങ്ങളും ആചാരങ്ങളും ഉണ്ടെങ്കിലും ഒരേ തരത്തിൽ പൗരന്മാർ ചിന്തിക്കുന്ന രാജ്യമാണ് ഇൻന്ത്യയെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി. മുമ്പും ഇതേ കുറ്റത്തിന് അറസ്റ്റിലായിട്ടുളള ജാവേദിന് ജാമ്യം അനുവദിച്ചാൽ സാമൂഹ്യസൗഹാർദം തകരുമെന്നും കോടതി അഭിപ്രായപ്പെട്ടു.ഇൻഡ്യയുടെ സംസ്‌കാരവുമായി ബന്ധപ്പെട്ടതാണ് പശു എന്ന് ജസ്റ്റിസ് ശേഖർ കുമാർ യാദവ് അഭിപ്രായപ്പെട്ടു. ഗോ സംരക്ഷണം ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം കടമയല്ലെന്നും ഇൻഡ്യയുടെ സംസ്‌കാരം സംരക്ഷിക്കേണ്ടത് എല്ലാ മതത്തിലുംപെട്ട പൗരന്മാരുടെ കടമയാണെന്നും അതിനാൽ പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

Related posts

Leave a Comment