Connect with us
48 birthday
top banner (1)

Ernakulam

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനയെ ക്രൂരമായി മര്‍ദിച്ച പാപ്പാന്മാര്‍ക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

Avatar

Published

on

കൊച്ചി:ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനയെ പാപ്പാന്മാര്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മനുഷ്യ- മൃഗ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന ഹൈക്കോടതിയിലെ പ്രത്യേക ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശീവേലിക്ക് കൊണ്ടുവന്ന ആനയ്ക്ക് ക്രൂരമായ മര്‍ദനമേറ്റ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിത നടയ്ക്കിരുത്തിയ കൃഷ്ണ എന്ന ആനയേയും ജൂനിയര്‍ കേശവനെയും പാപ്പാന്മാര്‍ അതിക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളായിരുന്നു ഇത്.

പല ദിവസങ്ങളിലായി മര്‍ദ്ദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.ഇതിന് പിന്നാലെ മൃഗസ്നേഹികളുടെയടക്കം ഭാഗത്തുനിന്ന് വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.സംഭവത്തില്‍ വനംവകുപ്പ് കേസെടുക്കുകയും പാപ്പാന്‍മാരുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു.ആനകളുടെ പരിക്ക് ഫോറസ്റ്റ് വെറ്ററിനറി ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച പരിശോധിക്കും.സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പാപ്പാന്‍മാരെ ദേവസ്വം ജോലിയില്‍നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ട്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Death

കയര്‍ ബോര്‍ഡില്‍ തൊഴില്‍ പീഡനം നേരിട്ട ജീവനക്കാരി മരിച്ചു

Published

on

Advertisement
inner ad


കൊച്ചി: കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള കയര്‍ ബോര്‍ഡിന്റെ കൊച്ചി ഓഫീസില്‍ ഗുരുതര തൊഴില്‍ പീഡനം നേരിട്ട ജീവനക്കാരി മരിച്ചു. യുവതി ഗുരുതരാവസ്ഥയിലായത് തൊഴില്‍ പീഡനം മൂലമെന്ന് കുടുംബം ആരോപിച്ചിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നാണ് വനിതാ ഓഫീസര്‍ ജോളി മധു മരിച്ചത്. ഒരാഴ്ചയായി വെന്റിലേറ്റര്‍ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുകയായിരുന്നു. കൊച്ചി സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. കാന്‍സര്‍ അതിജീവിതയും വിധവയുമായ ജോളി സ്ഥാപനത്തില്‍ നിരന്തരം മാനസിക പീഡനത്തിന് ഇരയായെന്ന് കുടുംബം ആരോപിച്ചിരുന്നു.

കയര്‍ ബോര്‍ഡ് ഓഫീസ് ചെയര്‍മാന്‍, സെക്രട്ടറി, അഡ്മിനിസ്‌ട്രേറ്റീവ് ഹെഡ് എന്നിവര്‍ക്കെതിരെയായിരുന്നു ആരോപണം. തൊഴില്‍ പീഡനത്തിനെതിരെ ജോളി നല്‍കിയ പരാതികളെല്ലാം അവഗണിക്കപ്പെട്ടു. കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജയെ നേരില്‍ കണ്ട് പരാതി നല്‍കിയിരുന്നുവെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നടപടിയെടുത്തില്ലെന്നും കുടുംബം ആരോപിച്ചിരുന്നു. പിഎം പോര്‍ട്ടലിലും പരാതി നല്‍കിയിരുന്നു.

Advertisement
inner ad

മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് കയര്‍ ബോര്‍ഡ് ഓഫീസ് അവഗണിച്ചു, മെഡിക്കല്‍ ലീവിന് ശമ്പളം നല്‍കിയില്ല, മെഡിക്കല്‍ റിപ്പോര്‍ട്ട് അവഗണിച്ച് ആന്ധ്രയിലെ രാജമുദ്രിയിലേക്ക് സ്ഥലം മാറ്റി, ഏഴ് മാസമായി തൊഴില്‍ പീഡനം തുടരുന്നുവെന്നും കുടുംബം ആരോപിച്ചിരുന്നു.

Advertisement
inner ad
Continue Reading

Ernakulam

ഇതര സംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തിൽ തൃക്കാക്കര എഎസ്ഐക്ക് പരിക്ക്

Published

on

കൊച്ചി: ഇതര സംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തിൽ എഎസ്ഐക്ക് ഗുരുതര പരിക്ക്. തൃക്കാക്കര എഎസ്ഐ ഷിബി കുര്യനാണ് പരിക്കേറ്റത്. പ്രതി ധനഞ്ജയനെ പോലീസ് പിടികൂടിയിട്ടുണ്ട്. ഞായറാഴ്ച്‌ച രാത്രി 11ഓടെയാണ് സംഭവം. തൃക്കാക്കര ഡിഎൽഎഫ് ഫ്ലാറ്റിന് സമീപം മദ്യപിച്ച് ലക്കുകെട്ട ധനഞ്ജയൻ വാഹനങ്ങൾ തടയുകയും റോഡിൽ പരാക്രമം കാട്ടുകയും ചെയ്‌തത് അറിഞ്ഞാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. ഇതിനിടെ അക്രമാസക്തനായ പ്രതി എഎസ്ഐയുടെ തലയിൽ കല്ലെറിഞ്ഞ് പരിക്കേൽപ്പിക്കുകയായിരുന്നു.

Continue Reading

Ernakulam

മദ്യപിച്ച് ലക്കുകെട്ട് ഔദ്യോഗിക വാഹനം ഓടിച്ച ഡിവൈഎസ്പി അറസ്റ്റില്‍

Published

on

കൊച്ചി: മദ്യപിച്ച് അപകടകരമായ രീതിയിൽ ഔദ്യോഗിക വാഹനം ഓടിച്ച ഡിവൈഎസ്പി അറസ്റ്റില്‍. അപകടമേഖലയായ അരൂർ- തുറവൂർ ഉയരപ്പാത നിർമാണ മേഖലയിലൂടെയാണ് നിയമം ലംഘിച്ച്‌ വാഹനം ഓടിച്ചത്. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഡി വൈ എസ് പി വി. അനില്‍ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകിട്ടാണ് അനില്‍ കുമാറിനെ കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം ഭാഗത്തു നിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്നു ഡിവൈഎസ്‌പി. അപകടകരമായ രീതിയില്‍ അനില്‍കുമാർ ജീപ്പ് ഓടിച്ചപ്പോള്‍ അഞ്ചു വയസുള്ള കുട്ടിയും ഒപ്പമുണ്ടായിരുന്നു. മദ്യപിച്ച്‌ അശ്രദ്ധമായും അമിതവേഗത്തിലും വാഹനം ഓടിച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്തത്. ഞായറാഴ്ച്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം നടന്നത്.
അപകടരമായ രീതിയില്‍ വാഹനം സഞ്ചരിക്കുന്ന ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. തുടർന്ന്, അരൂർ പൊലീസ് സ്ഥലത്തെത്തി ഡിവൈഎസ്പിയെ സ്റ്റേഷനില്‍ എത്തിച്ചു. എന്നാല്‍, രാത്രി 11 മണിയോടെയാണ് ഡിവൈഎസ്പിയെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടു പോയത്. തുറവൂർ ഗവ. ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കു വിധേയനാക്കിയതായി അരൂർ പൊലീസ് പറഞ്ഞു

Continue Reading

Featured