‍ഞങ്ങളുടെ സിനിമക്ക് നായിക റെഡി , ഇനി നായകനെ കൂടി കണ്ടെത്തണം; ഇ-ബുൾ ജെറ്റ്

കണ്ണൂർ : സിനിമയുടെ നായികയെ കിട്ടിയതായി ഇ ബുൾ ജെറ്റ്. തങ്ങളുടെ ജീവിതം സിനിമ ആക്കണമെന്ന ആഗ്രഹം മുന്നോട്ട് തന്നെ എന്നാണ് ഇ ബുൾജെറ്റ് സഹോദരൻമാർ പറയുന്നത്.തങ്ങളുടെ സിനിമയിലെ നായികയെ പരിചയപ്പെടുത്തി കൊണ്ടുള്ള പോസ്റ്റ് ആണ് ഇപ്പോൾ ഇവർ പങ്കുവച്ചിരിക്കുന്നത്. നടിയും മോഡലുമായ നീരജ ആണ് നായികയായി എത്തുന്നത്. നീരജയ്‌ക്കൊപ്പമുള്ള ചിത്രമാണ് ഇ ബുൾജെറ്റ് സഹോദരൻമാർ പോസ്റ്റ് ചെയ്തിരിക്കുന്നത്.എന്നാൽ നായകൻമാരായി നിങ്ങൾക്ക് തന്നെ അഭിനയിച്ചാൽ പോരെ എന്ന കമന്റുകളും ട്രോളുകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.

Related posts

Leave a Comment