Featured
പ്രത്യാശയുടെ മഹത്വം; ഉമ്മൻചാണ്ടിയെന്ന ഭൂമിയിലെ ദൈവം

ഗ്രീഷ്മ സെലിൻ ബെന്നി
എറണാകുളം: ‘മുന്നിലെത്തുന്നവരെ സഹായിക്കേണ്ടത് എങ്ങനെയെന്ന പാഠം ഞാൻ പഠിച്ചത് ഉമ്മൻചാണ്ടിയിൽ നിന്നാണ്’
‘ദൈവം സാക്ഷിയായി കെട്ടിയ താലി പൊട്ടാതെ എന്റെ പ്രത്യാശകൾക്ക് വെളിച്ചം നൽകാൻ ഭൂമിയിലൊരു ദൈവം ഉണ്ടായിരുന്നതുകൊണ്ട് മാത്രം തിരികെക്കിട്ടിയ ജീവിതത്തിന് ഞാൻ ഉമ്മൻചാണ്ടി എന്ന മനുഷ്യസ്നേഹിയോട് എന്നും കടപ്പെട്ടിരിക്കുന്നു’
ഉമ്മൻചാണ്ടിയുടെ ഓർമകൾക്ക് പ്രണാമമർപ്പിക്കുമ്പോൾ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് ഉമ്മൻചാണ്ടി കൈപിടിച്ച് നടത്തിയ രണ്ടാം ജന്മത്തെ പറ്റിയാണ് കൂത്താട്ടുകുളത്തെ വീട്ടിലിരുന്ന് ജോർജ് ജോസഫും ഭാര്യ മേഴ്‌സിയും പങ്കുവെക്കുന്നത്. സൊമാലിയൻ കടൽക്കൊള്ളക്കാരുടെ പിടിയിൽ അകപ്പെട്ട നാലു വർഷക്കാലം ജോർജ് ജോസഫിന്റെ സഹദർമിണി മേഴ്സി ജോർജ് നടത്തിയ വിജയ പോരാട്ടങ്ങളിൽ ഉമ്മൻചാണ്ടി എന്ന മനുഷ്യസ്നേഹിയുടെ കയ്യൊപ്പ് എങ്ങനെയായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഒന്നാം ചരമവാർഷികത്തിൽ വേദനയോടെ അവർ ഓർമ്മിക്കുന്നു.
കെനിയയിൽ ബിറ്റുമിൻ ഇറക്കി ഭാരമൊഴിഞ്ഞ എംവി അസ്ഫാൾട് വെഞ്ചർ കപ്പൽ ദക്ഷിണാഫ്രിക്കയിലെ ഡർബനിലേക്ക് പുറപ്പെടുന്നു..
വെള്ളത്തിന്റെ ഓളപ്പരപ്പുകളിൽ കപ്പൽ മുന്നോട്ട് ആയുമ്പോൾ കൂത്താട്ടുകുളത്തെ വീട്ടിലെത്തി ഭാര്യയോടും മക്കളോടുമൊപ്പമുള്ള സുന്ദര നിമിഷങ്ങൾ സ്വപ്നം കണ്ട് കഴിയുകയാണ് ഡർബലിലേക്കുള്ള യാത്രയിൽ സെക്കൻഡ് എൻജിനീയർ ജോർജ് ജോസഫ്. നാട്ടിലാകട്ടെ മകന്റെ പരീക്ഷയുമായി ബന്ധപ്പെട്ട് കുടുംബത്തോടൊപ്പം ഉണ്ടാകുമെന്ന് ജോർജ് ഭാര്യയായ മേഴ്‌സിക്കും മക്കൾക്കും ഉറപ്പ് നൽകി. കുടുംബാംഗങ്ങൾ ഒത്തുചേരുന്ന സന്തോഷ നിമിഷങ്ങൾ ഇരുകരകളിലിരുന്ന് അവർ സ്വപ്നം കണ്ടു. ഒരാഴ്ചയ്ക്കുള്ളിൽ വീട്ടിലെത്തുന്ന തന്റെ ഭർത്താവിനെ സ്വീകരിക്കാൻ മേഴ്സിയും പപ്പയെ സ്വീകരിക്കാൻ മക്കളും ഒരുങ്ങിയിരുന്നു. സാധാരണയായി സംഭാഷണങ്ങളിൽ അകലങ്ങൾ വെച്ചിരുന്നില്ല ജോർജും മേഴ്സിയും. പതിവില്ലാത്ത രണ്ടുദിവസത്തെ ഇടവേള മേഴ്സിയെ വല്ലാതെ വിഷമിപ്പിച്ചു. എങ്കിലും ഡർബനിൽ സൈൻ ഓഫ് ചെയ്യുന്ന ഭർത്താവ് വീട്ടിലെത്തുന്നതുകൊണ്ടാണ് വിളിക്കാത്തത് എന്ന് കരുതി ആശ്വസിച്ചു.
2010 സെപ്റ്റംബർ 28 രാത്രി 9 മണി. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് അത്രതന്നെ ദിവസം ബാക്കി നിൽക്കെ സ്വപ്നങ്ങൾ നെഞ്ചിലേറ്റി കിടന്ന ജോർജിന്റെ കണ്ണിൽ ഇരുൾമൂടി. അത്താഴം കഴിച്ച് കപ്പലിന്റെ അടിത്തട്ടിൽ കിടന്ന ജോർജിന്റെ മനസ്സിലൂടെ നാട്ടിലെ ഓർമ്മകൾ മിന്നിമാഞ്ഞു. പെട്ടെന്ന് കപ്പലിന്റെ മുകൾതട്ടിൽ നിന്നും കഠിനമായ ശബ്ദം കേൾക്കുന്നു. മുകളിൽ എത്തിയ ജോർജിന്റെ ഹൃദയം ഒരു നിമിഷം സ്തംഭിച്ചു. കടലലകളെ ഭേദിക്കുന്ന ശബ്ദത്തോടെ വെടിയുണ്ടകൾ പായുന്നു. സൊമാലിയൻ കടൽക്കൊള്ളക്കാർ കപ്പൽ വളഞ്ഞിരിക്കുന്നു. ഇനി മുന്നോട്ടുപോകാൻ കഴിയില്ല. അവരെ പ്രതിരോധിക്കാനും സാധിക്കില്ല. ആയുധധാരികളായ സൊമാലിയൻ കടൽക്കൊള്ളക്കാരെ തടയാൻ കപ്പലിൽ ഉണ്ടായിരുന്നത് തീപിടുത്തം ഉണ്ടായാൽ അണക്കാനുള്ള ഫയർ മെയിൻ പ്രഷർ മാത്രം. കപ്പലിലുണ്ടായിരുന്ന നാവികരുടെ മനസ്സും ശരീരവും നിരാശയുടെ ആഴക്കടലിലേക്ക് വീണു. ഞൊടിയിട കൊണ്ട് കൊള്ളക്കാർ കപ്പലിൽ ഉണ്ടായിരുന്ന 15 ഇന്ത്യക്കാരായ ജീവനക്കാരെയും ബന്ദികളാക്കി. കപ്പൽ സൊമാലിയയിലെ ഹരർദേര ലക്ഷ്യമാക്കി പുറപ്പെട്ടു. കയ്യും കാലും കൂട്ടിക്കെട്ടി കപ്പൽ ജീവനക്കാരെ ബന്ദികളാക്കി ഉപദ്രവിക്കാൻ തുടങ്ങി.
വീട്ടിലേക്ക് വരികയാണെന്ന് പറയാൻ ജോർജ് വിളിക്കുന്നതും കാത്ത് പ്രതീക്ഷയോടെ ഇരുന്ന മേഴ്സിയെ തേടിയെത്തിയത് സൊമാലിയൻ കടൽ കൊള്ളക്കാരുടെ പിടിയിൽ കപ്പൽ അകപ്പെട്ടു എന്ന വാർത്തയാണ്. മകന്റെ വരവിനായി കാത്തിരുന്ന അമ്മ അന്നമ്മയും പ്രിയതമനെ കാണാൻ കൊതിച്ച മേഴ്സിയും പപ്പയെ കാണാൻ കൊതിച്ച അന്നയും ജോസഫും തോരാത്ത കണ്ണീർ കയത്തിലേക്ക് കൂപ്പുകുത്തി. 50 ലക്ഷം ഡോളർ ആണ് ( അന്നത്തെ 25 കോടി ) മോചനദ്രവ്യമായി കൊള്ളക്കാർ കപ്പൽ കമ്പനിയോട് ആവശ്യപ്പെട്ടത്. നാവികരെ വീട്ടിലേക്ക് വിളിപ്പിച്ച് മർദ്ദനത്തിന്റെ ആഘാതം അവരെ അറിയിച്ച് പരിഭ്രാന്തി പടർത്തി കപ്പൽ കമ്പനിയും സർക്കാരും ഇടപെട്ട് പണം വേഗത്തിൽ എത്തിക്കാമെന്ന് കരുതിയാണ് കൊള്ളക്കാർ മർദ്ദനമുറകൾ സ്വീകരിച്ചിരുന്നത്.
‘ഞങ്ങളെ ഒരുപാട് കാലം പിടിച്ചു വയ്ക്കില്ല ‘ അവർക്ക് വേണ്ട പണം നൽകിയാൽ ഞങ്ങളെ പറഞ്ഞയക്കും ‘ കൊള്ളക്കാരുടെ ഫോണിൽ നിന്നും ജോർജ് പറഞ്ഞ വാക്കുകൾ മേഴ്സിയെ ചെറുതായി ആശ്വസിപ്പിച്ചു. എന്നാൽ കാര്യങ്ങൾ എളുപ്പത്തിൽ നീങ്ങിയില്ല. കപ്പൽ കമ്പനിയായ മുംബൈ ഒഎംസിഐ ഇടനിലക്കാരിലൂടെ നടത്തിയ ചർച്ചകൾ എല്ലാം വിഫലമായതോടെ ആഴ്ചകൾ നീണ്ടു പോയി. രണ്ടുമാസത്തേക്കുള്ള ഭക്ഷ്യശേഖരം കരുതിയിരുന്നെങ്കിലും കൊള്ളക്കാർ കൂടി അവരോടൊപ്പം ഭക്ഷണം കഴിക്കാൻ തുടങ്ങിയതോടെ ആഹാരം രണ്ടു നേരമായി ചുരുങ്ങി.
നാളുകൾ കഴിഞ്ഞു.. ആറര മാസം പിന്നിട്ടപ്പോൾ മോചനത്തിന് ധാരണയായി. ഹെലികോപ്റ്ററിൽ ആകാശത്തുനിന്നും ചാക്കുകളിൽ പണം കപ്പലിലേക്ക് വീണപ്പോൾ കൊള്ളക്കാരുടെ മനം നിറഞ്ഞു. ജോർജിന്റെ ഉള്ളിലും പ്രതീക്ഷയുടെ നനത്ത സ്പർശം ഉണ്ടായി. തങ്ങളെപ്പറ്റി നല്ലത് മാത്രമേ പറയാവൂ പത്രസമ്മേളനത്തിന് പോകാമെന്നും പറഞ്ഞ് കൊള്ളക്കാർ കൂട്ടിക്കൊണ്ടു പോയി. എന്നാൽ തിരിച്ചെത്തിയപ്പോഴാണ് ചതി തിരിച്ചറിഞ്ഞത്. ക്യാപ്റ്റനും ഏഴു ജീവനക്കാരുമായി കപ്പൽ സൊമാലിയൻ തീരം വിട്ടിരിക്കുന്നു. ഉന്നത ഉദ്യോഗസ്ഥരായ ഏഴ് പേരെ വിടില്ലെന്ന് കൊള്ളക്കാർ തീർച്ചപ്പെടുത്തി. ജോർജും മറ്റൊരു മലയാളിയായ പത്തനംതിട്ട സ്വദേശി ടി ബി ഉണ്ണികൃഷ്ണനും നിർഭാഗ്യവാന്മാരുടെ കൂട്ടത്തിൽപ്പെട്ടു. ഇന്ത്യൻ നാവികസേന പിടികൂടി മുംബൈയിൽ തടവിലാക്കിയ സൊമാലിയൻ കടൽ കൊള്ളക്കാരെ മോചിപ്പിക്കണം എന്നതായിരുന്നു പിന്നീട് കൊള്ളക്കാരുടെ ആവശ്യം.
ക്യാപ്റ്റനും ഏഴു ജീവനക്കാരും തിരിച്ചെത്തി എന്ന വിവരം അറിഞ്ഞപ്പോൾ മേഴ്സിക്ക് സന്തോഷിക്കാൻ കഴിഞ്ഞിരുന്നില്ല. തന്റെ പ്രിയതമൻ അപ്പോഴും കാണാമറയത്ത് തന്നെയായിരുന്നത് അവരെ കൂടുതൽ വേദനിപ്പിച്ചു. മോചനം വൈകും എന്ന് കണ്ടപ്പോൾ അധ്യാപിക കൂടിയായ മേഴ്സി തന്റെ ഭർത്താവിന്റെ മോചനത്തിനായി മനോവീര്യത്തെ തകർക്കുന്ന പ്രതിസന്ധിയിലും ഉയർത്തെഴുന്നേൽക്കാൻ തീരുമാനിച്ചു. വിവരിക്കാൻ പോലും കഴിയാത്തവിധം മക്കളുടെയും കുടുംബാംഗങ്ങളുടെയും വേദന മേഴ്‌സി നോക്കിനിന്നു. ഒരിക്കൽ പോലും മക്കളോ മേഴ്സിയോ മുഖാമുഖം കരഞ്ഞുതളർന്നില്ല. മക്കൾ ഉറങ്ങിയശേഷം തന്റെ വേദനകൾ കണ്ണീർക്കയങ്ങളാക്കി മാറ്റി. തോറ്റ് പിന്മാറാൻ കഴിയില്ലെന്നത് തീർച്ചയാണ്. കാരണം എന്നെങ്കിലും എഴുതിയെടുക്കാൻ കഴിയുന്ന ഒരു പരീക്ഷ ആയിരുന്നില്ല മേഴ്സിക്ക് അത്. തന്റെ ജീവനും ജീവിതവുമാണ്.
മോചനം സാധ്യമാകാതിരുന്ന 7 ഉദ്യോഗസ്ഥർ യാതനയുടെ പടുകുഴിയിലേക്ക് ആഴ്ന്നിറങ്ങി. കപ്പൽ പോയതോടെ അകലെയുള്ള മരുഭൂമിയിലെ തടവു കേന്ദ്രത്തിലേക്ക് ഏഴ് പേരെയും മാറ്റി. വെടിയൊച്ചകളുടെയും വിഷപ്പാമ്പുകളുടെയും ചുഴറ്റി അടിക്കുന്ന മണൽ കാറ്റിന്റെയും ഭയപ്പെടുത്തുന്ന ഉഗ്രതാണ്ഡവങ്ങൾ നാവികരുടെ മനസ്സിനെ ഭയപ്പെടുത്തി. നാട്ടിൽ നിന്നുമുള്ള ഫോൺ വിളികളിൽ സന്തോഷമല്ലാത്തതൊന്നും അവരെ കുടുംബം അറിയിച്ചിരുന്നില്ല. അവരുടെ വേദനകളുടെയും യാതനകളുടെയും കാഠിന്യം തിരിച്ചും പങ്കുവെച്ചില്ല. തിരിച്ചെത്തുമ്പോൾ തന്നെക്കാണാൻ അമ്മ ഉണ്ടാകുമോയെന്ന് ജോർജ് ആശങ്കപ്പെട്ടു.
വ്യോമ നിരീക്ഷണം നടത്തുന്ന സുരക്ഷാ ഏജൻസികളുടെ കണ്ണിൽപ്പെടാതിരിക്കാൻ സ്ഥിരമായ താവളങ്ങൾ കൊള്ളക്കാർ ഉപേക്ഷിച്ചിരുന്നു. പലയിടങ്ങളിൽ ആയിട്ടായിരുന്നു താമസം. ഭക്ഷണം പേരിനു മാത്രമായിരുന്നു. പലപ്പോഴും പട്ടിണിയായിരുന്നു ഫലം. വിശേഷദിവസങ്ങളിൽ ആടിനെ വാങ്ങി നൽകുന്നതായിരുന്നു ഏറ്റവും ആഢംബരമായി കഴിച്ചിരുന്ന ഭക്ഷണം. അത് പാകപ്പെടുത്തേണ്ട ചുമതലയും തടവുകാർക്കാണ്. മറ്റൊന്നാണ് ജലദൗർലഭ്യം. വളരെ കുറച്ചു ജലം മാത്രമാണ് ഉപയോഗിച്ചിരുന്നത്. വിശാലമായ കുളി ഉണ്ടായിരുന്നത് വർഷത്തിൽ രണ്ടോ മൂന്നോ തവണ മഴ പെയ്യുമ്പോഴാണ്. ആകെ ഒരു ജോഡി വസ്ത്രമാണ് ഉണ്ടായിരുന്നത്. അത് കീറിയാൽ മാത്രമാണ് മറ്റൊന്ന് നൽകുന്നത്.
മനോവീര്യം തകരാതെ ഭാര്യയായ മേഴ്‌സി ഭർത്താവിന്റെ മോചനത്തിനായുള്ള ശ്രമങ്ങൾ തുടങ്ങി. വീക്ഷണത്തിന്റെ എംഡി അഡ്വ.ജയ്സൺ ജോസഫ് മുഖേന മേഴ്സി ഉമ്മൻചാണ്ടിയെ ബന്ധപ്പെട്ടു. ഉമ്മൻചാണ്ടിയെ നേരിൽ കാണാൻ സെക്രട്ടറിയേറ്റിന്റെ വരാന്തയിൽ കാത്തു നിന്നപ്പോൾ വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകളിലായിരുന്നു അദ്ദേഹം. കൂടാതെ നിരവധി പ്രശ്നങ്ങളുമായി അദ്ദേഹത്തെ കാണാൻ എത്തിയ നീണ്ട നിരകൾക്കിടയിൽ ഒരു കോണിൽ തന്റെ ജീവിതവും കയ്യിൽ പിടിച്ചു കൊണ്ട് മേഴ്‌സി ചാരി നിന്നു.
കേരളത്തിന്റെ മുഖ്യമന്ത്രിയായി ഉമ്മൻചാണ്ടി സെക്രട്ടറിയേറ്റിന്റെ വരാന്തയിലൂടെ നടന്നു നീങ്ങുമ്പോൾ ആ തിരക്കിനിടയിലും കൂത്താട്ടുകുളത്ത് നിന്ന് വന്ന ടീച്ചറെ കാണാൻ ഉമ്മൻചാണ്ടി സ്നേഹത്തോടെ വിളിച്ചത് ‘ദൈവത്തിന്റെ മഹത്തായ ഇടപെടൽ ‘എന്ന് വിശേഷിപ്പിക്കാനാണ് മേഴ്സി ഇഷ്ടപ്പെടുന്നത്. സൂചി കുത്താൻ ഇടമില്ലാത്ത ആ തിരക്കിനിടയിൽ ഉമ്മൻചാണ്ടി തനിക്കുവേണ്ടി സമയം നൽകിയത് ഇന്നോളം മേഴ്സി മറന്നിട്ടില്ല. പിന്നീട് ഉമ്മൻചാണ്ടി സമീപപ്രദേശങ്ങളിൽ എവിടെയെല്ലാം വരുന്നോ അവിടെയെല്ലാം തന്റെ പ്രശ്നവുമായി മേഴ്സി എത്തി. അങ്ങനെ ഉമ്മൻചാണ്ടിയുമായി ഒരു വ്യക്തി ബന്ധം കാത്തുസൂക്ഷിച്ചു. ഭർത്താവിന്റെ മോചനത്തിനായി തിരുവനന്തപുരത്തും ഡൽഹിയിലുമായി മേഴ്സി പ്രതീക്ഷവറ്റാത്ത ഹൃദയത്തോടെ അധികാരങ്ങളുടെ ഇടനാഴിയിലൂടെ കയറിയിറങ്ങി. അന്നത്തെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് ദീപക് ഷെട്ടി, ലണ്ടൻ ആസ്ഥാനമായ മാരിടൈം പൈറസി ഹ്യൂമാനിറ്റേറിയൻ റെസ്പോൺസ് പ്രോഗ്രാമിന്റെ( എംപിഎച്ച് ആർപി) ഇന്ത്യ കോഡിനേറ്റർ ചിരാഗ് ബാരി, ഫാദർ ജോസ് വട്ടക്കുഴി എന്നിവരുടെ സഹായങ്ങളെ വിസ്മരിക്കാനാവില്ലെന്ന് മേഴ്‌സി പറയുന്നു. കേന്ദ്രമന്ത്രിയായിരുന്ന സുഷമാ സ്വരാജും മുഖ്യമന്ത്രിയായിരുന്നു ഉമ്മൻചാണ്ടിയുമാണ് ജോർജ് അടക്കമുള്ളവരുടെ മോചനത്തിനായി സഹായിച്ചതെന്ന് പത്തുവർഷങ്ങൾക്ക് ശേഷം ഇന്നും പുതിയകുന്നേൽ കുടുംബം സ്നേഹത്തോടെ ഓർക്കുന്നു.
നിരന്തരമായ പരിശ്രമങ്ങൾക്കും യാതനകൾക്കും ഒടുവിൽ നാലര വർഷത്തെ ഇരുളടഞ്ഞ ജീവിതത്തിൽ നിന്നും അവർ മോചിതരായി. ആ കാലയളവിൽ കേന്ദ്രീയ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു മേഴ്‌സി. ഭർത്താവിന്റെ മോചന വാർത്ത അറിയുമ്പോൾ ഒരു നിമിഷം ഹൃദയം സ്തംഭിച്ചു. നടക്കാവ് പാലത്തിൽ ബസ്സിൽ ആയിരിക്കുമ്പോഴാണ് മേഴ്സി വാർത്ത അറിയുന്നത്. തന്റെ ഭർത്താവിന് ഇക്കാലയളവിൽ സംഭവിച്ച വേദനകളിൽ നിന്നും അദ്ദേഹമാഗ്രഹിക്കുന്ന സ്വപ്നമാണ് അതെന്നാണ് മേഴ്‌സി ആദ്യം കരുതിയത്. എന്നാൽ ഏതാനും നിമിഷങ്ങൾക്കകം സത്യമെന്ന് തെളിഞ്ഞു. ഇന്നും നടക്കാവ് പാലം തന്റെ ജീവിതം തിരികെ നൽകിയ ഓർമ്മയുടെ സ്മാരകമായാണ് മേഴ്സി ഓർമ്മിക്കുന്നത്.
മുംബൈയിൽ വിമാനം ഇറങ്ങിയ ജോർജിന്റെ അരികിലേക്ക് ഒരു കൊച്ചു പെൺകുട്ടി ഓടിച്ചെന്നു. അദ്ദേഹം മുഖമുയർത്തി ആ കുട്ടിയെ നോക്കി. കൂടെയുള്ള ആരുടെയെങ്കിലും കുട്ടി ആകും എന്ന് കരുതി. എന്നാൽ അവൾ പപ്പേ എന്ന് വിളിച്ചു. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം വാത്സല്യത്തിനായി കൊതിക്കുന്ന മകളെ ചേർത്തുപിടിച്ചു. ഭാര്യയും മക്കളും കുടുംബാംഗങ്ങളും സന്തോഷത്തോടെ അദ്ദേഹത്തെ സ്വീകരിച്ചു. നിരവധി സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഒരാഴ്ചയ്ക്ക് ശേഷം ജന്മനാടായ കൂത്താട്ടുകുളത്തെത്തി.
ഒരാഴ്ചയുടെ കാത്തിരിപ്പ് സമ്മാനിച്ച് പോയ ഒരാൾ നാലര വർഷങ്ങൾക്ക് ശേഷം തിരികെ എത്തുമ്പോൾ സർവശക്തനായ ദൈവത്തിനും തന്റെ യാത്രയിൽ താങ്ങും തണലുമായ ഓരോ വ്യക്തിത്വങ്ങൾക്കും മേഴ്സിയും ജോർജും നന്ദി പറഞ്ഞു. നാവികസേനയിലെ 15 വർഷത്തെയും മർച്ചന്റ് നേവിയിലെ 13 വർഷത്തെയും അനുഭവ പാഠവം ഉണ്ടായിരുന്ന ജോർജിന് ആദ്യകാലങ്ങളിൽ ഇരുട്ട് ഭയമായിരുന്നു. പിന്നീട് പല കൗൺസിലിങ്ങിലൂടെ സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തി. വീണ്ടും കപ്പൽ ജോലിക്ക് ക്ഷണം എത്തിയെങ്കിലും നാലര വർഷക്കാലത്തെ ഓർമ്മകൾ പിന്നീട് ഒരിക്കലും ആ ക്ഷണം സ്വീകരിക്കാൻ അനുവദിച്ചില്ല. കൂത്താട്ടുകുളത്ത് ഒരു കടമുറി സ്വന്തമാക്കി മക്കളുടെ പേരുകൾ ചേർത്ത് വെച്ച് ‘ജോആൻ’ എന്ന പേരിൽ വസ്ത്രവ്യാപാര രംഗത്തേക്ക് ചുവടുവെച്ചിരിക്കുകയാണ് ജോർജ്. അദ്ദേഹത്തിന്റെ നിഴലായി കാവലായി പ്രതിസന്ധികളിലും വേദനയുടെ കൊടിയ ദുരിതമുഖത്തും പ്രത്യാശയുടെ മഹത്വത്തോടെ മേഴ്‌സി ഒപ്പമുണ്ട്. ദൈവം സാക്ഷിയായി കെട്ടിയ താലി പൊട്ടാതെ എന്റെ പ്രത്യാശകൾക്ക് വെളിച്ചം നൽകാൻ ഭൂമിയിലൊരു ദൈവം ഉണ്ടായിരുന്നത്കൊണ്ട് മാത്രം തിരികെക്കിട്ടിയ ജീവിതത്തിന് ഞാൻ ഉമ്മൻചാണ്ടി എന്ന മനുഷ്യസ്നേഹിയോട് എന്നും കടപ്പെട്ടിരിക്കുന്നുവെന്നാണ് നിറകണ്ണുകളോടെ മേഴ്‌സി ടീച്ചർ പറയുന്നത്.
തന്റെ മുന്നിലെത്തുന്ന വരെ എങ്ങനെയാണ് സഹായിക്കേണ്ടത് എന്ന പാഠം ഞാൻ പഠിച്ചത് ഉമ്മൻചാണ്ടിയിൽ നിന്നാണ്. അദ്ദേഹം ഒരു നേതാവായിരുന്നില്ല ജനങ്ങൾക്ക് വേണ്ടി അവരെ സേവിക്കുന്ന സേവകൻ ആയിരുന്നു. പിന്നീട് ഒരു വാർഡ് മെമ്പറായി ഞാൻ സേവനമനുഷ്ഠിച്ചപ്പോഴും മുഖം നോക്കാതെ, രാഷ്ട്രീയം നോക്കാതെ എനിക്ക് കഴിയും വിധം ജനങ്ങളെ സഹായിക്കാൻ കഴിഞ്ഞത് ഉമ്മൻചാണ്ടിയെന്ന മാതൃക ഉള്ളിൽ ഉണ്ടായിരുന്നതുകൊണ്ടാണെന്ന് മേഴ്സി ജോർജ് പറയുന്നു.
ഒരു ജനപ്രതിനിധി എപ്രകാരമായിരിക്കണം എന്ന് അദ്ദേഹം പറഞ്ഞില്ല. തന്റെ ചുറ്റുമുള്ള ആൾക്കൂട്ടങ്ങളിലൂടെ കാണിച്ചു കൊടുത്തു. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ നിന്നും കോട്ടയത്തെ പുതുപ്പള്ളി ഹൗസിലേക്ക് അദ്ദേഹത്തിന്റെ മൃതശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിൽ സാക്ഷിയായ ജനകോടികൾ അദ്ദേഹം നൽകിയ വിലമതിക്കാനാവാത്ത സ്നേഹത്തിന്റെ പ്രതിഫലനങ്ങൾ ആയിരുന്നു. പറയാനും എഴുതാനും തുടങ്ങിയാൽ ഇതുപോലെ ഒരു കഥയാകില്ല പൂർത്തീകരിക്കാൻ കഴിയാത്ത വിധം നീണ്ടുപോകുന്ന അധ്യായമാണ് ഉമ്മൻചാണ്ടി എന്ന ജനനായകൻ.
Featured
മണിപ്പൂർ മുഖ്യമന്ത്രി എൻ. ബീരേൻ സിങ് രാജിവച്ചു; രാജി, കോൺഗ്രസ് അവിശ്വാസവും കൊണ്ടുവരുന്നതിന് തൊട്ടുമുമ്പ്

ഇംഫാൽ: മണിപ്പൂർ കലാപം ആളിക്കത്തിച്ച് മൂകസാക്ഷിയായി നിന്ന ബീരേൻ സിങ് ഒടുവിൽ രാജിവെച്ചു. നിയമസഭയിൽ കോൺഗ്രസ് നേത്യത്വത്തിൽ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം നേരിടുന്നതിന് ഒരു ദിവസം മുമ്പാണ് പാളയത്തിൽ പട ഭയന്ന് ബീരേൻ സിങ് ഗവർണർ അജയ് കുമാർ ഭല്ലയ്ക്ക് രാജി സമർപ്പിച്ചത്.
ബിജെപിയിൽ ബീരേൻസിങിനെതിരേ ഒരു വിഭാഗം എംഎൽഎമാർ രംഗത്തു വന്നതോടെ ആഭ്യന്തരമന്ത്രി അമിത് ഷാ അദ്ദേഹത്തെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. അമിത് ഷായുടെ വസതിയിൽ 15 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ച്‌ചയിലാണ് രാജിനിർദ്ദേശമുണ്ടായത്. ബിജെപിയിലെയും നാഗാ പീപിൾസ് ഫ്രണ്ടിലെയും (എൻപിഎഫ്) 14 എംഎൽഎമാർ ബീരേൻ സിങ്ങിനൊപ്പം ഉണ്ടായിരുന്നു. തുടർന്ന് ഇംഫാലിലേക്ക് മടങ്ങിയ ഉടൻ ബീരേൻ സിങ് ഗവർണർക്ക് രാജി സമർപ്പിച്ചു. മണിപ്പുരിന്റെ ചുമതലയു ബിജെപി നേതാവ്. സംബിത് പത്രയും ബിജെപി സംസ്ഥാന പ്രസിഡന്റ് എ. ശാരദാ ദേവിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ബിരേൻ സിങ് സർക്കാരിനെതിരെ മണിപ്പൂർ കോൺഗ്രസ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. അതേസമയം, മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയേക്കും. മുഖ്യമന്ത്രി രാജിവെച്ച സാഹചര്യത്തിൽ മണിപ്പൂർ നിയമസഭ മരവിപ്പിച്ചു. ഗവർണർ അജയ് ഭല്ല ഇന്ന് ഡൽഹിയിലേക്ക് തിരിക്കും.
2023-ൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടന്ന അക്രമ സംഭവങ്ങളിൽ 77ശതമാനം മണിപ്പൂരിൽ നിന്നാണെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടുണ്ട്. മണിപ്പൂർ കലാപം നിയന്ത്രിക്കുന്നതിൽ ബിരേൻസിങ് സർക്കാർ പൂർണപരാജയമായിരുന്നു. 2023 മേയിൽ തുടങ്ങിയ കലാപത്തിൽ 250 അധികം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർ ഭാവനരഹിതരാവുകയും ചെയ്തു. നൂറുകണക്കിന് പേർക്കാണ് പരിക്കേറ്റത്. കലാപത്തിൻ്റെ പേരിൽ രൂക്ഷവിമർശനം നേരിടേണ്ടിവന്ന ബിരേൻസിങ് അധികാരത്തിൽ ഏറെക്കാലം കടിച്ചുതൂങ്ങി നിൽക്കാൻ ശ്രമിച്ചെങ്കിലും ഒടുവിൽ ഗത്യന്തരമില്ലാതെ രാജിവെക്കുകയായിരുന്നു. കഴിഞ്ഞ ഒന്നര വർഷത്തിലധികമായി കലുഷിതമായ അന്തരീക്ഷം നിലനിൽക്കുന്ന സംസ്ഥാനമാണ് മണിപ്പുർ. ഇവിടെ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാൻ സാധിക്കാതിരുന്നത് ഭരണകക്ഷി എംഎൽഎമാരിൽ ഉൾപ്പെടെ കടുത്ത എതിർപ്പിനു വഴിവെച്ചു. പല സഖ്യകക്ഷികളും ബിജെപി സർക്കാരിനുള്ള പിന്തുണയും പിൻവലിച്ചിരുന്നു.
മണിപ്പുരിൻ്റെ നല്ല ഭാവിക്കുവേണ്ടി തുടർന്നും പ്രവർത്തിക്കുമെന്നും നാർക്കോ ടെററിസം മയക്കുമരുന്ന് ഉപയോഗം തുടങ്ങിയവയ്‌ക്കെതിരേ ശക്തമായി നിലപാട് സ്വീകരിക്കുമെന്നാണ് ബീരേൻസിങിൻ്റെ രാജിക്കത്തിൽ പറഞ്ഞിരിക്കുന്നത്. മണിപ്പുരിലുണ്ടായ കലാപത്തിൽ പുതുവർഷത്തലേന്ന് അദ്ദേഹം ജനങ്ങളോട് മാപ്പ് അപേക്ഷിച്ചിരുന്നു. മെയ്‌തി-കുക്കി വിഭാഗങ്ങൾ 2023 മേയിൽ സംഘർഷമാരം ആരംഭിച്ചശേഷം ആദ്യമായായിരുന്നു അപ്രതീക്ഷിതമായി മുഖ്യമന്ത്രിയുടെ മാപ്പുപറച്ചിൽ
Featured
അടിച്ചു മോനേ…20 കോടിയുടെ ക്രിസ്മസ് ബമ്പറടിച്ചത് കണ്ണൂർ ഇരിട്ടിയിൽ

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്പുതുവത്സര ബംപര്‍ സമ്മാനം കണ്ണൂര്‍ ഇരിട്ടിയില്‍ വിറ്റ ടിക്കറ്റിന്. കണ്ണൂര്‍ ചക്കരക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുത്തു ലോട്ടറി ഏജന്‍സി വഴിയാണ് ഒന്നാംസമ്മാനത്തിന് അര്‍ഹമായ XD 387132 ടിക്കറ്റ് വിറ്റത്.
അമ്പത് ലക്ഷം ടിക്കറ്റുകളാണ് പ്രിന്റ് ചെയ്തത് അതിൽ 45 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇതുവരെ വിറ്റത്.ഇത് സര്‍വ്വകാല റെക്കോഡാണ്. 20 പേര്‍ക്ക് 1 കോടി രൂപ വീതമാണ് രണ്ടാം സമ്മാനം. ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടാണ് മുന്നിൽ ഇതുവരെ 8.87 ലക്ഷം ടിക്കറ്റുകളാണ് പാലക്കാട് വിറ്റത്. 20 കോടി രൂപയുടെ ഒന്നാം സമ്മാനത്തിന് പുറമെ ഇരുപത് പേര്‍ക്ക് ഒരു കോടി വീതമാണ് രണ്ടാം സമ്മാനം.XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നിങ്ങനെ 10 സീരീസുകളിലായാണ് ക്രിസ്മസ്പുതുവത്സര ബംമ്പര്‍ പുറത്തിറക്കിയിരിക്കുന്നത്.
400 രൂപയായിരുന്നു ടിക്കറ്റ് വില .മൂന്നാം സമ്മാനം 30 പേര്‍ക്ക് പത്ത് ലക്ഷം രൂപ വീതമാണ്. നാലാം സമ്മാനം 20 പേര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം ലഭിക്കും. 20 പേര്‍ക്ക് രണ്ട് ലക്ഷം രൂപ വീതമാണ് അഞ്ചാം സമ്മാനം. 5,000 രൂപ, 2,000 രൂപ, 1,000 രൂപ, 500 രൂപ, 400 രൂപ എന്നിങ്ങനെ പത്ത് സമ്മാനങ്ങളുമുണ്ട്.
Featured
കേരളത്തിൽ 2 ദിവസം ഉയർന്ന താപനില മുന്നറിയിപ്പ്

ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.
- പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
- പരമാവധി ശുദ്ധജലം കുടിക്കുക.
- ദാഹമില്ലെങ്കിലും വെള്ളം കുടിക്കുക.
- നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ പകല്‍ സമയത്ത് ഒഴിവാക്കുക.
- അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News2 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News3 weeks ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram3 days ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login